❝പ്രായപൂർത്തിയാവാത്ത🙆‍♂️⚽ചാമ്പ്യൻസ് ലീഗ് ഗോൾ✍️🔥റെക്കോർഡ് 17 കാരൻ🤩✌️പയ്യൻ ജമാൽ മുസിയാല❞

ഇന്നലെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ഒന്നിനെതിരെ നാലു ഗോളുകൾക്ക് ലാസിയോവിനെ തകർത്തപ്പോൾ ഏവരും ശ്രദ്ധിച്ചത് രണ്ടാമത്തെ ഗോൾ നേടിയ ജമാൽ മുസിയാല എന്ന 17 കാരനിലാണ്. മത്സരത്തിൽ സ്കോർ ചെയ്തതോടെ ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് ഘട്ടത്തിൽ സ്കോർ ചെയ്യുന്ന രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മുസിയാല മാറി.

2008 ൽ 17 വയസും 217 ദിവസവും പ്രായമുള്ള ബാഴ്‌സലോണയ്ക്കായി ഗോൾ നേടിയ ബോജനാണ് ഏറ്റവും പ്രായം കുറഞ്ഞ താരം . ലാസിയോക്കെതിരെയുള്ള ഗോളോട് കൂടി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബയേൺ താരമായി മുസിയാല മാറി.ജർമ്മനിയിലോ ഇംഗ്ലണ്ടിലോ കളിക്കാൻ യോഗ്യതയുള്ള മുസിയാലയ്ക്ക് 17 വയസും 363 ദിവസവും ഉള്ളപ്പോളാണ് ഗോൾ നേടുന്നത്. ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് താരം കൂടിയായി ഈ 17 കാരൻ.


ഈ സീസണിൽ ജർമൻ ബുണ്ടസ്‌ലീഗയുടെ ആദ്യ ദിനത്തിൽ ഷാൽക്കെയെതിരെ 8-0 ന് ജയിച്ച മത്സരത്തിൽ 17 കാരനായ ഇംഗ്ലീഷ് കൗമാരക്കാരനായ ജമാൽ മുസിയാല ബയേൺ മ്യൂണിക്കിന് വേണ്ടി ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. മത്സരത്തിന്റെ 81-ാം മിനിറ്റിൽ നേടിയ ഗോളാണ് റോക്ക് സാന്താക്രൂസിന്റെ കൈവശമുണ്ടായിരുന്ന റെക്കോർഡ് മുസിയാല തകർത്തത് . അലയൻസ് അരീനയിൽ 72 മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ജമാൽ മുസിയാലവേണ്ടി തന്റെ ആദ്യ പ്രൊഫഷണൽ ഗോളും സ്വന്തമാക്കി .ഈ സീസണിൽ ബയേണിനൊപ്പം 16 മത്സരങ്ങൾ കളിച്ച മുസിയാല 3 ഗോളുകളും നേടി. നവംബറിൽ ചാംപ്യൻസ്ലീഗിൽ സാൽസ്ബർഗിനെതിരെ മുളളർക്ക് പകരകകരനായി ചാമ്പ്യൻ ലീഗിൽ അരങ്ങേറ്റം കുറിച്ചു.


ചെൽസി അക്കാദമിയിൽ നിന്നും കളി പഠിച്ച മുസിയാല 2019 -20 ൽ
ബയേണിന്റെ റിസേർവ് ടീമിനായി തന്റെ ആദ്യ രണ്ട് ഗോളുകൾ നേടി. ജർമ്മ നിയുടെ മൂന്നാം നിരയായ 3.ലിഗയിൽ റിസർവ് ടീമിനായി കളിക്കുകയായിരുന്നു. ആ മത്സരത്തിൽ, എഫ്എസ്വി സ്വിക്കാവോയെക്കെതിരെ രണ്ടുതവണ ഗോൾ നേടിയ ശേഷം ബയേണിന്റെ ചരിത്രത്തിൽ സ്കോർ ചെയ്ത രണ്ടാമത്തെ ഏറ്റവും പ്രായം കുറഞ്ഞ ഫുട്ബോൾ കളിക്കാരനും. വെറും 17 വയസും 98 ദിവസവും പ്രായത്തിലാണ്ജമാൽ മുസിയാല ഈ നേട്ടം കൈവരിച്ചത്. നിലവിൽ ക്ലബ്ബ് അംഗമായ ഓസ്ട്രിയൻ ഇന്റർനാഷണൽ ഡേവിഡ് അലബയുടെ പേരിലാണ് റെക്കോർഡ് .2019 ൽ ബയേണിന്റെ യൂത്ത് സെറ്റപ്പിലേക്ക് പോകുന്നതിന് മുമ്പ് മുസിയാല എട്ട് സീസണുകൾ ചെൽസിയുമായി ചെലവഴിച്ചു. അഞ്ച് വർഷത്തെ കരാറിലാണ് മുസിയാല ബയേൺ മ്യൂണിക്കുമായി കരാറൊപ്പിട്ടത്.

ബ്രിട്ടീഷ്-നൈജീരിയൻ പിതാവിന്റെയും ജർമ്മൻ അമ്മയുടെയും മകനായി ജർമ്മനിയിൽ ജനിച്ച മുസിയാല ചെറുപ്പത്തിൽത്തന്നെ അമ്മയ്‌ക്കൊപ്പം ഇംഗ്ലണ്ടിലേക്ക് പോവുകയായിരുന്നു. എന്നിരുന്നാലും, ഇംഗ്ലണ്ടിനായി ഏജ്ഗ്രൂപ്പിൽ അന്താരാഷ്ട്ര അരങ്ങേറ്റം ആരംഭിച്ചു. അണ്ടർ 13 മത്സരത്തിൽ ജമാൽ മുസിയാല അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി. സാധാരണയായി ഒരു വിംഗറായി കളിക്കുന്ന ജമാൽ മുസിയാല രണ്ടാമത്തെ സ്ട്രൈക്കർ എന്ന നിലയിലും മികച്ചവനാണ്.ലോക ഫുട്ബോളിൻറെ അടുത്ത സൂപ്പർ താരമാവാൻ തയ്യാറെടുക്കുകയാണ് ഈ 17 കാരൻ .

ജർമ്മനിയും ഇംഗ്ലണ്ടും അന്താരാഷ്ട്ര മത്സരങ്ങളിൽ മുസിയാക്കുവേണ്ടി തർക്കിക്കുമെന്നുറപ്പാണ്.കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനായി അണ്ടർ 17 മത്സരങ്ങളിൽ കളിച്ച ജമാൽ മുസിയാല ,അണ്ടർ 16 വിഭാഗത്തിൽ ജർമനിക്ക് വേണ്ടിയാണു ജേഴ്സിയണിഞ്ഞത് .കഴിഞ്ഞ വർഷം ഇംഗ്ലണ്ട് അണ്ടർ 21 ടീമിന് വേണ്ടിയും മുസിയാല ജേഴ്സിയണിഞ്ഞു. എന്നാൽ സീനിയർ ടീമിൽ ഈ യുവ താരം ജർമനി തെരഞ്ഞെടുക്കും എന്നാണ് റിപോർട്ടുകൾ .