❝തിരിച്ചു വീണ്ടും🇪🇸⚽സ്പാനിഷ് ലീഗിലേക്ക് തന്നെ, എന്നാൽ✍️🔥ഇത്തവണ ലക്ഷ്യം വമ്പന്മാരെ വിറപ്പിച്ചു നിർത്തുന്ന സിമിയോണിയുടെ👔🤩അടുത്തേക്ക്…❞

ഈ സീസണിന്റെ തുടക്കത്തിൽ ഏവർട്ടന്റെ പരിശീലകനായി ചുമതലയേറ്റ കാർലോ അൻസെലോട്ടിയുടെ കീഴിൽ മികച്ച പ്രകടനമാണ് ടോഫീസ് പുറത്തെടുത്തത്. ഈ സീസണിൽ റയൽ മാഡ്രിഡിലെ നിരാശാജനകമായ സീസണുകൾക്ക് ശേഷം തന്റെ പ്രിയ ബോസ് അൻസെലോട്ടിയുടെ കീഴിൽ എത്തിയ കൊളംബിയൻ താരം ജെയിംസ് റോഡ്രിഗസ് ക്ലബ് വിടാനൊരുങ്ങുന്നു എന്ന് റിപോർട്ടുകൾ പുറത്തു വന്നു. എവർട്ടണിൽ എത്തിയ ശേഷം മികച്ച പ്രകടനമാണ് 29 കാരൻ പുറത്തെടുത്തെടുത്തതെങ്കിലും ഇംഗ്ലീഷ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സാധിക്കാത്തതാണ് താരത്തിന് വിനയാവുന്നത്.

ബ്രിട്ടീഷ് കാലാവസ്ഥയും ഇംഗ്ലണ്ടിലെ “വളരെ ശാരീരിക ഫുട്ബോളും” അദ്ദേഹത്തിന് ചേരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നത്.റോഡ്രിഗസിന് ഈ സീസണിൽ തന്റെ രണ്ടു തവണ പരിക്ക് പറ്റിയിരുന്നു ,പ്രീമിയർ ലീഗിലെ ഫിസിക്കൽ ഫുട്ബോളിൽ താരത്തിന് ഇനിയും പരിക്കേൽക്കുമെന്ന ആശങ്കയും ഉണ്ട്.സ്പാനിഷ് മാധ്യമമായ ഡിഫെൻസ സെൻട്രൽ റിപ്പോർട്ടനുസരിച്ചു റോഡ്രിഗസ് മാഡ്രിഡിലേക്ക് തിരിച്ചു വരാനാണ് ആഗ്രഹിക്കുന്നത്.

എന്നിരുന്നാലും തന്റെ മുൻ ക്ലബ് റയൽ മാഡ്രിഡിനേക്കാൾ, കൊളംബിയൻ തങ്ങളുടെ ക്രോസ്‌ടൗൺ എതിരാളികളായ അറ്റ്ലെറ്റിക്കോ മാഡ്രിഡിലേക്ക് പോകാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ റോഡ്രിഗസ് എവർട്ടണിൽ സന്തോഷവാണെന്നും ക്ലബ്ബിൽ തുടരുമെന്നും, ഇംഗ്ലണ്ടിലെ കാലാവസ്ഥയെകുറിച്ചോ, കളിയെ കുറിച്ചോ പരാതികൾ ഒന്നും പറഞ്ഞിട്ടില്ല എന്നും അൻസെലോട്ടി പറഞ്ഞു.


കൊളംബിയൻ അറ്റാക്കിങ് മിഡ്ഫീൽഡർ 2014 ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷമാണ് മൊണാക്കോയിൽ നിന്ന് 63 മില്യൺ ഡോളറിന് റയൽ മാഡ്രിഡിലെത്തുന്നത്. റയലിലെ ആറ് സീസണുകളിൽ രണ്ടു വർഷം ബയേണിലേക്ക് ലോണിലെ പോയ റോഡ്രിഗസ് നിലവിലെ റിയൽ മാനേജർ സിനെഡിൻ സിഡാനെയുടെ പദ്ധതികളിൽ ഒരിക്കലും ഉണ്ടായിരുന്നില്ല.അതിനാൽ ഈ സീസണിൽ എവർട്ടണിലേക്ക് ഫ്രീ ട്രാൻസ്ഫറിൽ എത്തുകയായിരുന്നു.മുൻ റയൽ, ബയേൺ കോച്ച് അൻസെലോട്ടിയുയുടെ സാന്നിധ്യംയിരുന്നു റോഡ്രിഗസിന്റെ എവർട്ടണിൽ എത്തിച്ചത്.

ക്ലബ് വിടുന്നതിനെ കുറിച്ച് റോഡ്രിഗസിന്റെ ഭാഗത്തു നിന്നും അഭിപ്രായങ്ങൾ ഒന്നും ഉയർന്നു വന്നിട്ടില്ല . ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പുതിയ വെല്ലുവിളികൾ എടുക്കാനെത്തിയ പൽ സൗത്ത് അമേരിക്കൻ താരങ്ങൾക്കും പറ്റുന്നത് തന്നെയാണ് റോഡ്രിഗസിനും സംഭവിച്ചിരിക്കുന്നത്.കാലാവസ്ഥ, ഫുട്ബോൾ രീതി, ഭാഷ, സംസ്കാരം എന്നിവ തെക്കേ അമേരിക്കയിലോ സ്പെയിനിൽ നിന്നും വളരെ വ്യത്യസ്തമാണ് ഇംഗ്ലണ്ടിൽ ഇത് പലപ്പോഴും സൗത്ത് അമേരിക്കൻ താരങ്ങൾക്ക് അനുയോജ്യമാവാറില്ല.

അടുത്ത സീസണിലേക്കായി യുവന്റസിന്റെ ഫ്രഞ്ച് ഇന്റർനാഷണൽ അഡ്രിയൻ റാബിയോട്ടിനെ സ്വന്തമാക്കാനൊരുങ്ങുന്നുവെന്ന വാർത്തകളും റോഡ്രിഗസിന്റെ ക്ലബ് മാറ്റവും കൂട്ടി വായിക്കേണ്ടതാണ്. അത്ലറ്റികോ പരിശീലകൻ ഡീഗോ സിമിയോണുമായുള്ള ബന്ധമാണ് റോഡ്രിഗസിന്റെ ക്ലബ്ബുമായി അടുപ്പിക്കുന്നത്.