ജന്മദിനത്തിൽ സ്പെഷ്യൽ ആഘോഷം 😱ഇത് സിമ്പിൾ ഷമി

ക്രിക്കറ്റ്‌ ആരാധകർ എല്ലാം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് പിന്നാലെയാണ്. ലോർഡ്‌സ് ടെസ്റ്റിൽ ചരിത്ര ജയം നേടി പരമ്പരയിൽ 1-0ന് മുൻപിൽ എത്തിയ ഇന്ത്യൻ ടീമിന് പക്ഷേ കനത്ത തിരിച്ചടി നൽകി മൂന്നാം ടെസ്റ്റ്‌ മത്സരത്തിൽ ത്രില്ലിംഗ് ജയമാണ് നേടി എടുത്തത്. എന്നാൽ നാലാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്നിങ്സ് തോൽവിയുടെ കൂടി ക്ഷീണത്തിൽ കളിക്കാനായി എത്തിയ വിരാട് കോഹ്ലിക്കും സംഘത്തിനും പക്ഷേ ഓവൽ ടെസ്റ്റിലെ ഒന്നാം ദിനം ബാറ്റിങ് തകർച്ച മാത്രമാണ് ലഭിച്ചത്. വെറും 191 റൺസിൽ ഇന്ത്യൻ ടീം ബാറ്റിങ് ഒന്നാം ഇന്നിങ്സ് അവസാനിച്ചപ്പോൾ നായകൻ വിരാട് കോഹ്ലി മാത്രമാണ് ഫിഫ്റ്റി നേടി തിളങ്ങിയത്.

എന്നാൽ ഓവലിൽ രണ്ടാം ദിനം ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീം ഏറെ ശക്തമായ പോരാട്ടം പുറത്തെടുത്തപ്പോൾ 99 റൺസിന്റെ ഏറെ നിർണായക ലീഡും സ്വന്തമാക്കാൻ ജോ റൂട്ടിനും സാധിച്ചു. ക്രിസ് വോക്സ് അവസാനത്തെ വിക്കറ്റിൽ അടക്കം കാഴ്ചവെച്ച മികച്ച ബാറ്റിങ് പ്രകടനം ഇന്ത്യക്ക് ഭീക്ഷണിയായി മാറി. വോക്സ് 60 പന്തിൽ 11 ഫോർ അടക്കം 50 റൺസ് നേടിയപ്പോൾ ഓലി പോപ്പ് 81 റൺസും അടിച്ചെടുത്തു. അതേസമയം ഓവലിൽ രണ്ടാം ദിനം വളരെ ശ്രദ്ധേയമായ ഒരു കാഴ്ചക്കും ക്രിക്കറ്റ്‌ ലോകം സാക്ഷിയായി


ഇന്നലെ ജന്മദിനം ആഘോഷിച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ ഷമി തന്റെ ഏറെ വ്യത്യസ്തമായ പ്രവർത്തിയിലൂടെയാണ് ആരാധകരെ അടക്കം ഞെട്ടിച്ചത്. ഷമി തന്റെ ജന്മദിനം ആരാധകർക്ക് ഒപ്പം ആഘോഷിച്ചു. ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പുരോഗമിക്കുമ്പോൾ ഡ്രസിങ് റൂമിൽ നിന്നും ബൗണ്ടറി ലൈൻ അരികിൽ എത്തിയ ഷമി ആരാധകർ തയ്യാറാക്കിയ കേക്കിന് അരികിലേക്ക് എത്തി. താരം ആരാധകർക്ക് ഒപ്പം കേക്ക് മുറിക്കാൻ എത്തിയ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

താരത്തെ നാലാം ടെസ്റ്റിനുള്ള പ്ലേയിംഗ്‌ ഇലവനിൽ പക്ഷേ ഇന്ത്യൻ ടീം സെലക്ട് ചെയ്തില്ല. ഉമേഷ്‌ യാദവ്, ശാർദൂൽ താക്കൂർ എന്നിവർ ഇന്ത്യൻ ടീമിലേക്ക്‌ എത്തിയപ്പോൾ ഷമി, ഇഷാന്ത്‌ എന്നിവർ സ്ഥാനം നഷ്ടമായി. പരമ്പരയിൽ ആദ്യ മൂന്ന് ടെസ്റ്റും കളിച്ച മുഹമ്മദ്‌ ഷമി 11 വിക്കറ്റ് വീഴ്ത്തി.