‘ഞങ്ങൾ ലയണൽ മെസ്സിയെ എപ്പോഴും രക്ഷകനായാണ് കാണുന്നത്’ : ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പ്രശംസിച്ച് ഹാവിയർ പാസ്റ്റോർ |Qatar 2022 |Lionel Messi

കിരീടം നേടുക എന്ന വലിയ ലക്ഷ്യവുമായാണ് ലയണൽ മെസ്സി ഊറിയൂ മാസം മുൻപ് ഖത്തറിലേക്ക് വണ്ടി കയറിയത്. ആ ലക്ഷ്യം പൂർത്തീകരിക്കാൻ ഇനി ഒരു വിജയം മാത്രമാണ് മെസ്സിക്കും അര്ജന്റീനക്കും വേണ്ടത് . ഞായറാഴ്ച നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ അർജന്റീന നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ നേരിടും. മിന്നുന്ന ഫോമിലുള്ള മെസ്സിയിൽ തന്നെയാണ് അർജന്റീനയുടെ എല്ലാ പ്രതീക്ഷകളും.

ലാ ആൽബിസെലെസ്റ്റെക്കായി ആറ് മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസ്സി രജിസ്റ്റർ ചെയ്തു.ഈ വർഷം ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും സ്വന്തമാക്കാൻ സാധ്യതയുള്ള താരങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് മെസ്സിയുടെ സ്ഥാനം.മഹത്തായ കരിയറിൽ നിന്ന് നഷ്‌ടമായ ഒരേയൊരു കിരീടം ഖത്തറിൽ മെസ്സി നേടുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആരാധകരും.ലോകകപ്പിലെ മെസ്സിയുടെ പ്രകടനത്തെ മുൻ അര്ജന്റീന താരം ഹാവിയർ പാസ്റ്റോർ പ്രശംസിക്കുകയും ചെയ്തു.

” മെസ്സി എന്നെ വളരെയധികം ആകർഷിച്ചു. വളരെ പക്വതയുള്ള ലിയോയെ ഞങ്ങൾ കാണുന്നു, ഫൈനലിനായ് മെസ്സി മികച്ച രീതിയിൽ തയ്യാറാണ്.എല്ലായ്‌പ്പോഴും എന്നപോലെ വളരെയധികം സമ്മർദത്തോടെയാണ് അദ്ദേഹം ഈ ലോകകപ്പിനെ സമീപിച്ചത് എന്നതാണ് സത്യം. മെസ്സി ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, ഞങ്ങൾ അദ്ദേഹത്തെ എപ്പോഴും രക്ഷകനായാണ് കാണുന്നത്.തൽഫലമായി അദ്ദേഹം തീർച്ചയായും വളരെയധികം സമ്മർദ്ദത്തോടെയാണ് ജീവിക്കുന്നത്, എന്നാൽ ഈ ലോകകപ്പിൽ അദ്ദേഹം അത് നന്നായി കൈകാര്യം ചെയ്തുവെന്ന് ഞാൻ കരുതുന്നു ” പാസ്റ്റോർ പറഞ്ഞു.

“മെസ്സിയുടെ ഏറ്റവും മികച്ച ലോകകപ്പാണിത് ,സ്ഥിതിവിവരക്കണക്കുകളുടെ കാര്യത്തിലെങ്കിലും അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ടൂർണമെന്റുകളിൽ ഒന്നാണിത് “മുൻ പിഎസ്ജി താരം കൂടിയായ പാസ്റ്റോർ പറഞ്ഞു.ലോകകപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസുമായി കൊമ്പുകോർക്കും.1986 നു ശേഷമുള്ള ആദ്യ കിരീടം തേടിയാണ് ലയണൽ മെസ്സിയുടെ അര്ജന്റീന ഇറങ്ങുന്നത് .1962 ൽ ബ്രസീലിന് ശേഷം തുടർച്ചയായ രണ്ടു വേൾഡ് കപ്പുകൾ നേടുന്ന രാജ്യമെന്ന നേട്ടത്തിനൊപ്പമെത്തനാണ് ഫ്രാൻസിന്റെ ശ്രമം. ടോപ് സ്‌കോറർ പട്ടികയിൽ മുന്നിലുള്ള മെസ്സിയും നേർക്കുനേർ വരുന്ന പോരാട്ടം എന്ന പ്രത്യകതയും ഫൈനലിലുണ്ട്.

Rate this post