വീണ്ടും ജയവുമായി ബംഗ്ലാദേശ് 😱മറ്റ് ടീമുകൾ ഭയത്തിൽ

വീണ്ടും ക്രിക്കറ്റ്‌ ലോകത്തിന് വമ്പൻ ടി :20 ജയവുമായി ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീമിന്റെ സർപ്രൈസ്.ന്യൂസിലാൻഡ് ടീമിന് എതിരെ നടന്ന നാലാം ടി :20 മത്സരത്തിൽ ഇന്ന് 6 വിക്കറ്റ് ജയമാണ് ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീം നേടിയത്. ഇതോടെ പരമ്പരയിൽ 3-1ന് മുന്നിലെത്തുവാൻ അവർക്ക് കഴിഞ്ഞു. ന്യൂസിലാൻഡ് ടീമിന് എതിരെ ആദ്യമായി ടി :20 പരമ്പര സ്വന്തമാക്കിയ ത്രില്ലിലാണ് ബംഗ്ലാദേശ് ടീമിപ്പോൾ. നേരത്തെ ഏറെ ശക്തരായ ഓസ്ട്രേലിയക്കും എതിരെ ബംഗ്ലാദേശ് 4-1ന് ടി :20 ക്രിക്കറ്റ്‌ പരമ്പര നേടിയിരുന്നു. ന്യൂസിലാൻഡിനും ഒപ്പം ഓസ്ട്രേലിയക്കും എതിരെ ടി :20 പരമ്പര തുടർച്ചയായി നേടി ചരിത്രം സൃഷ്ടിch കഴിഞ്ഞു ബംഗ്ലാദേശ് ടീം. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ കറുത്ത കുതിരകളായി ബംഗ്ലാദേശ് ടീം മാറും എന്നാണ് ഇപ്പോൾ ക്രിക്കറ്റ്‌ ലോകവും മുൻ താരങ്ങളും അഭിപ്രായപെടുന്നത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിങ് ആദ്യം ആരംഭിച്ച ന്യൂസിലാൻഡ് ടീം വെറും 93 റൺസിൽ പുറത്തായി.19.3 ഓവറിൽ ന്യൂസിലാൻഡ് ടീമിലെ എല്ലാവരും തന്നെ വിക്കറ്റ് നഷ്ടമാക്കി നേരത്തെ പത്ത് ഓവറിൽ 51-2 എന്നൊരു ശക്തമായ നിലയിൽ നിന്നാണ് ന്യൂസിലാൻഡ് ടീം 93 റൺസിലേക്ക്‌ തകർന്നത്. കേവലം മൂന്ന് ബാറ്റ്‌സ്മാന്മാർ മാത്രമാണ് ന്യൂസിലാൻഡ് ടീമിൽ രണ്ടക്ക സ്കോർ കടന്നത്.പക്ഷേ 46 റൺസ് നേടിയ യങ് ടീമിനെ വമ്പൻ നാണക്കേടിൽ നിന്നും രക്ഷിച്ചപ്പോൾ ബംഗ്ലാദേശ് ടീമിനായി നാസും അഹമ്മദും ഒപ്പം മുസ്തഫിസുർ റഹ്മാനും നാല് വീതം വിക്കറ്റ് വീഴ്ത്തി.


മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് ടീമിനായി നായകൻ മഹമദുള്ള 43 റൺസ് നേടിയപ്പോൾ 48 പന്തിൽ നിന്നും ഒരു ഫോറും ഒപ്പം 2 സിക്സും അടിച്ചാണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നു. അതേസമയം നാല് വിക്കറ്റ് വീഴ്ത്തിയ നാസും അഹമ്മദാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.മൂന്നാം ടി :20 യിൽ പക്ഷേ ന്യൂസിലാൻഡ് ജയിച്ചിരുന്നു