❝രണ്ട് മലയാളി താരങ്ങൾ ഈസ്റ്റ് ബം​ഗാളിലേക്ക്❞|ISL

മലപ്പുറത്ത് നടന്ന 75 മത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് കിരീടം നേടികൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച രണ്ടു താരങ്ങളാണ് ക്യാപ്റ്റൻ ജിജോ ജോസഫും സ്‌ട്രൈക്കർ ജെസിനും. സന്തോഷ് ട്രോഫി വിജയത്തിന് ശേഷം ഇരുവർക്കും ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും നിരവധി ഓഫറുകളും വന്നിരുന്നു.

ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം രണ്ടു താരങ്ങളെയും സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ഈസ്റ്റ് ബംഗാൾ.എസ് ബി ഐ ജീവനക്കാരനായ ജിജോ കേരളത്തിനായി ഏഴ് തവണ സന്തോഷ് ട്രോഫി കളിക്കുകയും കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ ഒരു ഹാട്രിക്ക് അടക്കം അഞ്ചു ഗോളുകൾ നേടിയിരുന്നു.ജിജോ ജോസഫിന്റെ കളി മികവും ഗോൾ സ്കോറിന് കഴിവുമെല്ലാം ഐഎസ്എൽ ക്ലബ്ബുകളുടെ ശ്രദ്ധയിൽ എത്തുകയും ചെയ്തിരുന്നു .

അറ്റാക്കിംഗ് മിഡ്ഫീല്‍ഡ്, ഫോര്‍വേഡ് പൊസിഷനുകളില്‍ കളിക്കാന്‍ കഴിവുള്ള ജിജോ ജോസഫിനെ സ്വന്തമാക്കാന്‍ അന്ന് തന്നെ ഈസ്റ്റ് ബംഗാൾ താല്പര്യം പ്രകടിപ്പിച്ചിരുന്നു. കർണാടകക്കെതിരെയുള്ള മത്സരത്തിൽ അഞ്ചു ഗോളുകൾ നേടിയാണ് സ്‌ട്രൈക്കർ ജേസിന് ശ്രദ്ധ പിടിച്ചു പറ്റിയത്. കേരള സന്തോഷ് ട്രോഫി പരിശീലകനായ ബിനോ ജോർജ്ജ് ഈസ്റ്റ് ബംഗാൾ പരിശീലകനായി ചുമതലയേറ്റതോടെയാണ് ഇരുവരും ക്ലബ്ബിലേക്ക് വരാൻ പോകുന്നത്.

ക്ലബ് മുന്നോട്ടുവച്ച ഓഫർ ഇവർ സ്വീകരിച്ചുകഴിഞ്ഞു. രണ്ട് വർഷത്തെ കരാറാണ് ക്ലബ് വാ​ഗ്ദാനം ചെയ്തതെന്നാണ് സൂചന. ഇരുവരും ഈരണ്ട് മലയാളി താരങ്ങൾ ഈസ്റ്റ് ബം​ഗാളിലേക്ക് മാസം അവസാനിക്കും മുമ്പ് കൊൽക്കത്തയിലെത്തിയേക്കും.