❝പൊന്നും💰വിലകൊടുത്തും⚽🔥ആ ചെക്കനെ ചെങ്കോട്ടയുടെ💪💥പ്രതിരോധനിരയിൽ എത്തിക്കണം ❞ 🤩🚩യുനൈറ്റഡ് പണി തുടങ്ങി

യൂറോപ്പിലെ ഏറ്റവും മികച്ച സെന്റർ ബാക്ക് പ്രോസ്‌പെക്റ്റുകളിലൊരാളാണെന്ന് ഡെയ്‌ലി മെയിൽ വിശേഷിപ്പിച്ച യുവതാരത്തെ സ്വന്തമാക്കാനൊരുങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്. സെവിയ്യയുടെ 22 കാരൻ ഡിഫെൻഡറോട് താൽപര്യം നിലനിർത്തുന്നുണ്ടെങ്കിലും 68 മില്യൺ ഡോളർ റിലീസ് ക്ലോസ് യുണൈറ്റഡ് അംഗീകരിക്കുമോ എന്നത് സംശയമാണ്. കഴിഞ്ഞ സീസണിൽ പോർച്ചുഗീസ് താരം റൂബൻ ഡയസിനെ ടീമിലെടുക്കുന്നതിനു മുൻപ് മാഞ്ചസ്റ്റർ സിറ്റി നോട്ടമിട്ട താരമാണ് ജൂൾസ് കൊണ്ടേ. ലാ ലീഗയിൽ മികച്ച പ്രകടനം നടത്തുന്ന ഫ്രഞ്ച് താരം 2019 ലാണ് സെവിയ്യയിലെത്തുന്നത്.

അടുത്ത സീസണിൽ ടീമിനെ ശക്തിപ്പെടുത്താൻ ഒരുങ്ങുന്ന യുണൈറ്റഡ് ഒരു സെൻട്രൽ ഡിഫെൻഡർക്കാണ് മുൻഗണന നൽകുന്നത്. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നുള്ള ഓഫർ നിരസിച്ച സെവിയ്യ താരത്തിന്റെ വിലയിൽ വിട്ടുവീഴച്ചക്ക് തയ്യാറാവാൻ സാധ്യതയില്ല. റൈറ്റ് ബാക്കായും തിളങ്ങാൻ കളഴിയുന്ന ഫ്രഞ്ച് യുവ താരം സെവിയ്യയിൽ ഡീഗോ കാർലോസുമായി മികച്ച കൂട്ടുകെട്ടാണ് പുറത്തെടുക്കുന്നത്.

2019 ൽ 21.6 മില്യൺ ഡോളറിന് ബാര്ഡോയിൽ നിന്നാണ് കൊണ്ടേ സെവിയ്യയിലെത്തുന്നത്. ലാ ലീഗയിൽ ജൂലൻ ലോപെറ്റെഗുയിയുടെ കീഴിൽ എല്ലാ മത്സരങ്ങളിലും ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാനായി കൊണ്ടേക്ക്. ലീഗിൽ വെറും 16 ഗോളുകൾ മാത്രമാണ് സെവിയ്യ വഴങ്ങിയത്. അണ്ടർ -20, യു 21 തലങ്ങളിൽ കളിച്ചിട്ടുണ്ടെങ്കിലും സീനിയർ തലത്തിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. വരും കാലങ്ങളിൽ ഫ്രാൻസ് ബോസ് ഡിഡിയർ ഡെഷാം‌പ്സ് സെന്റർ ബാക്ക് ഓപ്ഷനുകളിൽ കൊണ്ടെയുടെ പേര് ചേർക്കുമെന്നുറപ്പാണ്.

ഈ സീസണിൽ ഏറെ പഴികേട്ട ഒന്നാണ് യുണൈറ്റഡ് പ്രതിരോധം. അടുത്ത സീസണിൽ പ്രീമിയർ ലീഗ് കിരീടത്തിനായി വെല്ലുവിളി ഉയർത്തണമെങ്കിൽ ഹാരി മാഗ്വെയറിനൊപ്പം ഒരു മികച്ച സെന്റർ ബാക്ക് പങ്കാളിയെ കണ്ടെത്തേണ്ടതുണ്ടെന്ന് വ്യക്തമാണ്. മുൻ വർഷത്തെ പ്രീമിയർ ലീഗ് കിരീട ജേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു മികച്ച സെന്റർ ബൈക്കിന്റെ സാനിധ്യം ഒരു നിർണായക ഘടകമാണ്.

ജോ ഗോമസ് വിർജിൽ വാൻ ഡിജിക്ക് പങ്കാളിത്തമാണ് കഴിഞ്ഞ സീസണിൽ ലിവർപൂളിന്റെ കിരീട നേട്ടത്തിൽ നിർണായക ഘടകമായത്. അതിനുമുമ്പ്, ഐമെറിക് ലാപോർട്ടും വിൻസെന്റ് കൊമ്പാനിയും തമ്മിലുള്ള മിൿച കൂട്ടുകെട്ട് സിറ്റിയുടെ കിരീട നേട്ടത്തിൽ പ്രധാന പങ്കു വഹിച്ചു. ഈ സീസണിൽ ജോൺ സ്റ്റോൺസും ഡയസും തമ്മിലുള്ള കൂട്ടുകെട്ട് സിറ്റിക്ക് മികച്ച മുൻതൂക്കമാണ് നൽകുന്നത്.സ്റ്റീവ് ബ്രൂസ്, ഗാരി പാലിസ്റ്റർ മുതൽ റോബർട്ട് ഹൂത്ത്, വെസ് മോർഗൻ വരെ, നന്നായി സ്ഥാപിതമായതും നന്നായി പ്രവർത്തിക്കുന്നതുമായ സെന്റർ ബാക്ക് പങ്കാളിത്തമില്ലാതെ ഒരു ടീം പ്രീമിയർ ലീഗ് നേടുന്നത് വളരെ അപൂർവമാണ്.

ഓൾഡ് ട്രാഫോർഡിൽ, വിക്ടർ ലിൻഡെലോഫ് മാഗ്വെയറിനൊപ്പം ഒരു ദീർഘകാല ഓപ്ഷനായി കണക്കാക്കാൻ സാധിക്കില്ല . ബെയ്‌ലി മതിപ്പുണ്ടാക്കുന്നുവെങ്കിലും ഫിറ്റ്നസ് പ്രധാന പ്രശ്നമാണ്. ഡയോട്ട് ഉപമെകാനോ ബയേണിലേക്ക് പോകുമെന്ന് ഉറപ്പായതോടെ യുണൈറ്റഡ് ജൂൾസ് കോണ്ടയെ ഈ സീസൺ അവസാനത്തിൽ ടീമിലെത്തിക്കാനുള്ള എല്ലാ സാധ്യതയും കാണുന്നുണ്ട്.