❝തടസ്സങ്ങളെല്ലാം മാറി പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സിലെത്തും , ഔദ്യോഗിക പ്രഖ്യാപനം ഉടൻ❞|Jorge Pereyra Diaz |Kerala Basters

എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരും കാത്തിരുന്ന നിമിഷം വരൻ പോവുകയാണ്.കഴിഞ്ഞ‌ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ വരെയുള്ള കുതിപ്പിൽ നിർണായക പ്രകടനം നടത്തിയ അർജന്റീനിയൻ സ്‌ട്രൈക്കർ പെരേര ഡിയസിന്റെ ക്ലബിലേക്കുള്ള മടങ്ങി വരവ് ഉടനെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഡയസിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് മുന്നിലുണ്ടായിരുന്ന തടസ്സങ്ങൾ എല്ലാം ഇപ്പോൾ നീങ്ങിയിരിക്കുകയാണ്.അർജന്റൈൻ ക്ലബ്ബായ അത്ലറ്റിക്കോ പ്ലാറ്റൻസിന്റെ താരമാണ് ഡയസ്. ക്ലബ്ബുമായി ഈ വർഷാവസാനം വരെയാണ് താരത്തിന് കരാറുള്ളത്. എന്നാൽ ബ്ലാസ്റ്റേഴ്സിന് ഡയസിനെ സ്വന്തമാക്കാനും, ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്താനുമുള്ള ആഗ്രഹമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. ചില കാര്യങ്ങളിലെ അവ്യക്തതയാണ് ഡീൽ നീണ്ടു പോവാനുള്ള കാരണം

.കഴിഞ്ഞ സീസൺ അവസാനിച്ചതിന് ശേഷം അർജന്റീനയിലേക്ക് തിരിച്ചു പോയ ഡയസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരും എന്ന് ഉറപ്പായിരിക്കുകയാ‌ണ്. കേരള ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം ആണ് ഡിയസിനെ ക്ലബിലേക്ക് തിരികെ എത്തിക്കുന്നത്. ഡിയസിന് വിദേശ ക്ലബുകളിൽ നിന്ന് നല്ല ഓഫറുകൾ ഉണ്ടായിട്ടും താരം അതൊക്കെ നിരസിച്ച് കേരളത്തിലേക്ക് വരാൻ തീരുമാനിക്കുക ആയിരുന്നു.കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഡിയസ് അത് ലറ്റിക്കോ പ്ലേറ്റെന്‍സുമായി കരാര്‍ പുതുക്കിയിരുന്നു. അതുപ്രകാരം 2022 ഡിസംബര്‍ വരെയാണ് അത്ലറ്റിക്കോ പ്ലേറ്റെന്‍സുമായി ഡിയസിനു കരാറുള്ളത്.

പ്ലാറ്റൻസിലെ കരാർ അവസാനിപ്പിച്ചാകും ഡിയസ് തിരികെ ഇന്ത്യയിലേക്ക് വരിക.കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 21 മത്സരങ്ങൾ കളിച്ച ഡയസ് 8 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. അൽവാരോ വാസ്‌ക്വാസിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സംയുക്ത ടോപ് സ്കോററാണ് ഡയസ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ജൈത്രയാത്രയില്‍ ഡിയസ് – വാസ്‌ക്വെസ് സഖ്യത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നെയാണ് ഡയസ്.

Rate this post