❝ജോസ് ബട്ട്ലറെ ഗോൾഡൻ ഡക്കാക്കിയ ഭുവനേശ്വർ കുമാറിന്റെ മാജിക്ക് ബോൾ❞

സതാംപ്ടണിൽ നടന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടി20 ഐയിൽ രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ യുവ നിര 50 റൺസിന്റെ തകർപ്പൻ ജയമാണ് നേടിയത്. ഹർദിക് പാണ്ട്യയുടെ ഓൾ റൌണ്ട് മികവാണ് ഇന്ത്യക്ക് ജയം നേടിക്കൊടുത്തത്. 33 പന്തിൽ നിന്നും 51 റൺസ് എടുത്ത പാണ്ട്യ നാല് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തു. കൂടെ ഹൂഡയും ,സൂര്യകുമാറും പിന്തുണ നൽകിയപ്പോൾ 198 എന്ന മികച്ച സ്‌കോറിൽ ഇന്ത്യ എത്തുകയും ചെയ്തു.

എന്നാൽ മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് ടീമിനെ ഞെട്ടിച്ചത് പേസർ ഭുവി.ഒന്നാം ഓവറിലെ അഞ്ചാം ബോളിൽ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ വിക്കെറ്റ് വീഴ്ത്തിയാണ് സീനിയർ പേസർ ഭുവനേശ്വർ കുമാർ ബൗളിംഗ് ആരംഭിച്ചത്. ഓവറിൽ ആദ്യത്തെ മൂന്ന് ബോളും ഔട്ട്‌ സ്വിങ്ങർ എറിഞ്ഞ ഭുവി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർക്ക് എതിരെ തന്റെ മനോഹരമായ ഇൻ സ്വിങ് എറിയുകയായിരുന്നു. ഭുവനേശ്വറിന്റെ ഈ ഇൻ സ്വിങ് ട്രാപ്പിൽ വീണ ബട്ട്ലർ നേരിട്ട ആദ്യത്തെ ബോളിൽ തന്നെ ഗോൾഡൻ ഡക്കായി പുറത്തായി.

പന്ത് ഇത്രയധികം സ്വിംഗ് ചെയ്യുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല.പാഡിൽ തട്ടിയ പന്ത് സ്റ്റാമ്പിലേക്ക് പോവുകയായിരുന്നു. നേരത്തെ ഐപിഎല്ലിൽ അടക്കം ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ ജോസ് ബട്ട്ലർ ടി :20 ക്രിക്കറ്റിൽ അടക്കം മിന്നും ഫോമിലാണ്.ബട്ട്‌ലറുടെ അപ്രതീക്ഷിത വിടവാങ്ങൽ ഇംഗ്ലീഷ് ബാറ്റിംഗ് നിരയെ പിടിച്ചുകുലുക്കി, അവരുടെ ബാറ്റർമാരൊന്നും ഇന്നിംഗ്‌സിലുടനീളം സുഖകരമായി തോന്നിയില്ല. തൽഫലമായി,199 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി ഇംഗ്ലണ്ടിന് 148 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ ആദ്യ കളി 50 റൺസിന് തോറ്റു.ഇന്ത്യൻ നായകനെന്ന നിലയിൽ രോഹിത് ശർമയുടെ തുടർച്ചയായ 13-ാം ടി20 വിജയമാണിത്. 2021 നവംബറിൽ വിരാട് കോഹ്‌ലിയിൽ നിന്ന് ഇന്ത്യൻ നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം 35 കാരനായ താരം ഇതുവരെ ഒരു മത്സരവും തോറ്റിട്ടില്ല.

രാജസ്ഥാൻ റോയൽസിനൊപ്പമുള്ള തന്റെ ഐപിഎൽ സീസണിൽ 17 മത്സരങ്ങളിൽ നിന്ന് 863 റൺസ് നേടിയ റെക്കോർഡ് തകർത്തതിന് ശേഷം, പുതുതായി നിയമിതനായ ഇംഗ്ലീഷ് വൈറ്റ് ബോൾ നായകൻ നെതർലൻഡ്സിനെതിരായ ആദ്യ ഏകദിനത്തിൽ വെറും 70 പന്തിൽ നിന്ന് പുറത്താകാതെ 162 റൺസ് നേടി. മൂന്നാം ഗെയിമിൽ 64 പന്തിൽ പുറത്താകാതെ 86 റൺസ നേടിയിരുന്നു.