❝യൂറോകപ്പിലെ ടീമുകളുടെ കിരീട സാധ്യത പ്രവചിച്ച് ഹോസെ മൗറിഞ്ഞോ❞

യൂറോപ്പിലെ ഏറ്റവും വലിയ ഫുട്ബോൾ പോരാട്ടമായ യൂറോ കപ്പ് ആരംഭിക്കുവാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ടൂർണമെൻ്റിൽ കിരീടം നെടുവാനായുള്ള തയ്യാറെടുപ്പിലാണ് എല്ലാ മുന്നിര ടീമുകളും. മുൻനിര താരങ്ങളെല്ലാം അണിനിരക്കുന്ന ഈ ടൂർണമെൻ്റിൽ ഓരോ മത്സരവും അങ്ങേയറ്റം ആവേശകരമാകും എന്നത് ഉറപ്പാണ്. അതുകൊണ്ട് തന്നെ ആരാധകരെല്ലാം ആവേശത്തോടെ കാത്തിരിക്കുകയാണ്. ശക്തരായ ടീമുകൾ ഏറ്റുമുട്ടുന്നത് കൊണ്ട് ടൂർണമെൻ്റിൽ ആര് വിജയിക്കും എന്നത് പ്രവചിക്കുക അസാധ്യമാണ്. ഇപ്പോഴിതാ ടൂർണമെൻ്റിൽ കിരീടം നേടാൻ സാധ്യതയുള്ള ടീം ഏതെന്ന് പറഞ്ഞിരിക്കുകയാണ് ഫുട്ബോളിലെ സൂപ്പർ പരിശീലകനായ ഹോസെ മൗറീഞ്ഞോ.

കിരീടം നേടാൻ ഏറ്റവും സാധ്യത മൗറീഞ്ഞോ കൽപ്പിച്ച് കൊടുക്കുന്നത് ഫ്രാൻസിനാണ്. കഴിഞ്ഞ തവണത്തെ യൂറോ കപ്പിൽ ഫൈനലിൽ പോർച്ചുഗലിനോട് ഒരു ഗോളിന് തോറ്റാണ് ഫ്രഞ്ച് ടീം കിരീടം അടിയറവ് വച്ചത്. കഴിഞ്ഞ തവണ ഫൈനലിൽ കൈവിട്ടത് തിരിച്ചു പിടിക്കാൻ തക്കമുള്ള ടീം ഫ്രാൻസിന് സ്വന്തമായുണ്ട് എന്നത് കൊണ്ടാണ് പോർച്ചുഗീസ് പരിശീലകൻ ഫ്രാൻസിൻ്റെ പേര് നിർദേശിച്ചത്.‌ടൂർണമെന്റ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീമായി ഫ്രാൻസിനെ കരുതാനുള്ള കാരണവും മൗറീഞ്ഞോ വ്യക്തമാക്കി. ഫ്രാൻസിൻ്റെ നിലവിലെ അവസ്ഥയിൽ അവർക്ക് എ ടീമും ബി ടീമും സി ടീമും ഉണ്ടാക്കിയെടുക്കാൻ കഴിയും. അത്രയും മികച്ച താരങ്ങളാണ് അവർക്കുള്ളത്. കിലിയൻ എംബാപ്പയെ പോലൊരു താരം ടീമിലുണ്ടെങ്കിൽ തന്നെ കിരീടം നേടാതിരിക്കുന്നത് അസാധ്യമായ കാര്യമാണ് മൗറീഞ്ഞോ കൂട്ടിച്ചേർത്തു. നിലവിലെ വേൾഡ് കപ്പ് ജേതാക്കളാണ് ഫ്രാൻസ് എന്നതും അവർക്ക് അനുകൂലമായ ഘടകമാണ്.

ഫ്രഞ്ച് ടീമിന് കിരീടം നേടാൻ കൂടുതൽ സാധ്യത നൽകിയ മൗറീഞ്ഞോ യൂറോ കിരീടം നേടാനുള്ള സുവർണാവസരമാണ് ഇത്തവണ ഇംഗ്ലണ്ടിന് ഉള്ളതെന്നും അവർക്ക് കിരീടം നേടാനുള്ള ശെരിയായ സമയം ഇതാണെന്നും വ്യക്തമാക്കി. നിരവധി പ്രമുഖ താരങ്ങളുണ്ടായിട്ടും 1966നു ശേഷം ഒരു പ്രധാന കിരീടം വിജയിക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഇംഗ്ലണ്ടിന് അവരുടെ നാട്ടിൽ നടക്കുന്ന ടൂർണമെന്റ് ഗുണവും ദോഷവും സമ്മാനിക്കുമെനന്നും വിലയിരുത്തി.ഫുട്ബോൾ കളിക്കുന്ന ടീമുകളിൽ ആളുകൾ മികച്ച പ്രകടനങ്ങൾ എപ്പോഴും പ്രതീക്ഷിക്കുന്ന ടീമുകളാണ് ഇംഗ്ലണ്ടും ബ്രസീലും. അതുകൊണ്ട് തന്നെ ഇരു ടീമുകളുടേയും പരിശീലകൻ ആവുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്.

ആളുകളുടെ പ്രതീക്ഷ വളരെ കൂടുതലായതിനാൽ തുടക്കം മുതൽ ഒടുക്കം വരെ ടീമിനു പിന്തുണ നൽകുന്നതിനു പകരം അവരുടെ ടീമിന് പിഴച്ചത് എവിടൊക്കെയാണ് എന്ന കണ്ടെത്തലുകളിലാണ് ആരാധകരെത്തുക.വൈകാരികപരമായുള്ള ഈ സമ്മർദ്ദങ്ങളെ മറികടന്നാൽ ഇംഗ്ലണ്ടിന് ഇത്തവണ വലിയ സാധ്യതയുണ്ട്. ഗ്രൂപ്പ് ഘട്ടവും സെമി ഫൈനലും ഫൈനലും സ്വന്തം നാട്ടിലുമാണ്. അതുകൊണ്ട് തന്നെ അവർ ഈ കപ്പ് നേടണം. കാരണം അവസാനമായി അവർ യൂറോയിൽ കിരീടം നേടിയത് 1966ലാണ്. പിന്നീട് 96ലെ യൂറോ കപ്പ് ഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ അവർക്കതിനു കഴിഞ്ഞില്ല. ഇത്തവണ ഒരു മികച്ച താരനിര തന്നെ അവർക്കുണ്ട്. ഒറ്റക്കെട്ടായി ഇംഗ്ലണ്ട് കിരീടം നേടാൻ ശ്രമിക്കണം മൗറീഞ്ഞോ പറഞ്ഞു.

കടപ്പാട്