❝ സൂപ്പർ ലീഗിനെ എതിർത്തതും 👔🚫
പുറത്താക്കലിനു പിന്നിലെ കാരണമായി ❞

യൂറോപ്യൻ സൂപ്പർ ലീഗുമായിൽ ബന്ധപ്പെട്ട സംഭവ ബഹുലമായിരുന്നു ഫുട്ബോൾ ലോകം.അതിനിടയിലാണ് പരിശീലകൻ ജോസേ മൗറിനോയെ പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാം പുറത്താക്കിയത് . കഴിഞ്ഞ ദിവസം ടോട്ടൻഹാം സൂപ്പർ ലീഗിൽ ചേരുമെന്ന് അറിയിച്ചതിന് തൊട്ട് പിന്നാലെ ആണ് മൗറിനോയെ ടീം പുറത്താക്കിയത്. ടോട്ടൻഹാമിന്റെ സൂപ്പർ ലീഗിലേക്കുള്ള കടന്നു വരവും മൗറീഞ്ഞോയുടെ പുറത്തായാലും തമ്മിൽ ബന്ധപ്പെടുത്തിയാണ് പുതിയ വാർത്തകൾ വരുന്നത്.

സൂപ്പർ ലീഗിൽ ടോട്ടൻഹാം പങ്കെടുക്കുന്നതിനെതിരെ മൗറിഞ്ഞോ വിമര്ശനം ഉന്നയിച്ചു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ പരിശീലകന്റെ എതിർപ്പ് വകവെക്കാതെയാണ് ടോട്ടൻഹാം മാനേജ്മെന്റ് സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന ആറു ടീമുകളിൽ ഒന്നായി മാറിയത്. ഈ വിഷയത്തെച്ചൊല്ലി ചെയർമാൻ ഡാനിയൽ ലെവിയുമായി മൗറീൻഹോ വാഗ്വാദത്തിൽ ഏർപ്പെട്ടു എന്ന വാർത്തകൾ പുറത്താക്കിയതിന് പിന്നാലെ വരികയും ചെയ്തു. യൂറോപ്പിലെ പല പ്രമുഖ ക്ലബ്ബുകളുടെയും പരിശീകർക്ക് സൂപ്പർ ലീഗിനോട് താല്പര്യം കുറവാണെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്.

ടോട്ടൻഹാമിൽ 2023 വരെയാണ് മൗറിനോക്ക് കരാർ ഉണ്ടായിരുന്നത്. 2019 നവംബറിൽ പോച്ചെറ്റിനോയെ പുറത്താക്കിയതിന് പിന്നാലെയാണ് ജോസെ മൗറിനോ ടോട്ടൻഹാം പരിശീലകനായത്. ആ സീസണിൽ ടോട്ടൻഹാമിന് യൂറോപ്പ ലീഗ് യോഗ്യത നേടിക്കൊടുക്കാൻ മൗറിനോക്ക് കഴിഞ്ഞിരുന്നു.മൗറീന്യോക്ക് പുറമെ അദ്ദേഹത്തിന്റെ കോച്ചിങ് സ്റ്റാഫുകളായ സാക്രമെന്റോ, ന്യൂനോ സാന്റോസ്, കാർലോസ് ലാലിൻ, ജിയോവാനി സെറ എന്നിവരെയും ടോട്ടനം ഒഴിവാക്കിയിട്ടുണ്ട്.മൗറീന്യോക്ക് പകരം ഇരുപത്തിയൊൻപതു വയസു മാത്രമുള്ള റയാൻ മേസൺ ടീമിന്റെ പരിശീലനം നയിക്കുമെന്നും ടോട്ടനം സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ ഈ സീസണിന്റെ തുടക്കത്തിൽ ടോട്ടൻഹാം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും തുടർന്ന് ആ ഫോം തുടരാൻ ടീമിനായിരുന്നില്ല. നിലവിൽ പ്രീമിയർ ലീഗിൽ ഏഴാം സ്ഥാനത്താണ് ടോട്ടൻഹാം. കഴിഞ്ഞ ദിവസം എവർട്ടണെതിരായ മത്സരം സമനിലയിൽ കുടുങ്ങിയതോടെ ടീമിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് മങ്ങലേറ്റിരുന്നു. ലീഗ് കപ്പ് ഫൈനലിൽ ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെയാണ് പരിശീലകനെ ക്ലബ് പുറത്താക്കുന്നത്.

മൗറീഷ്യോ പോച്ചെറ്റിനോയ്ക്ക് പകരക്കാരനായി ടോട്ടൻഹാം കഴിഞ്ഞ സീസണിൽ മൗറീഞ്ഞോയെ നിയമിച്ചത്. കിരീടം നേടുക എന്ന ലക്‌ഷ്യം മുന്നിര്ത്തിയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസി പരിശീലകൻ സ്പര്സിലെത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിനെ 6-1 ന് പരാജയപ്പെടുത്തി പ്രീമിയർ ലീഗിൽ മികച്ച തുടക്കമായിരുന്നു.ഡിസംബർ വരെ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉൾപ്പെട്ടെങ്കിലും പിന്നീട് ഫോമിൽ കുറവുണ്ടാവുകയും ചാമ്പ്യൻസ് ലീഗ് സ്പോട് നഷ്ടപ്പെടുമോ ആശങ്കയിലാണ് ക്ലബ്.

അവസാന മൂന്ന് മത്സരങ്ങളിൽ സ്പർ‌സ് വിജയിക്കാനായില്ല.ന്യൂകാസിലിനും എവർ‌ട്ടണിനുമെതിരെ 2-2 സമനിലയും മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 3-1 ന് പരാജയപ്പെടുകയും ചെയ്തു.പ്രീമിയർ ലീഗ് സീസണിലെ ക്ലബ്ബിന്റെ നിരാശാജനകമായ രണ്ടാം പകുതിയിൽ ചെയർമാൻ ഡാനിയൽ ലെവി കടുത്ത നടപടി സ്വീകരിച്ചതോടെയാണ് മൗറീഞ്ഞോയുടെ പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ലീസസ്റ്റർ സിറ്റിയുടെ ബ്രണ്ടൻ റോജേഴ്‌സ്, മുൻ യുവന്റസ് ബോസ് മാസിമിലാനോ അല്ലെഗ്രി എന്നിവരുടെ പേരുകൾ പകരക്കാരായി കാണുന്നുണ്ട്.