❛❛എന്തുകൊണ്ടാണ് സെവിയ്യയുടെ ജൂൾസ് കൗണ്ടെയെ സ്വന്തമാക്കാൻ ബാഴ്‌സലോണ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർ മത്സരിക്കുന്നത് ?❜❜

23-ാം വയസ്സിൽ തന്നെ സെവിയ്യയുടെ ജൂൾസ് കൗണ്ടെ ഇതിനകം തന്നെ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള യുവ സെന്റർ ബാക്കുകളിൽ ഒരാളാണ്. 2019-ൽ ബോർഡോക്‌സിൽ നിന്നും ഫ്രഞ്ചുകാരനെ സൈൻ ചെയ്യാൻ സെവിയ്യ ഏകദേശം 25 മില്യൺ യൂറോ മാത്രമാണ് മുടക്കിയത്.എന്നാൽ സെവിയ്യയിൽ എത്തിയതിനു ശേഷം ഫ്രഞ്ച്കാരൻ ലോകത്തിലെ ഏറ്റവും മികച്ച ഡിഫെൻഡറായി മാറി.യൂറോപ്പിലെ മിക്കവാറും എല്ലാ എലൈറ്റ് ക്ലബ്ബുകളും അവനെ സ്കൗട്ട് ചെയ്തു തുടങ്ങുകയും ചെയ്തു.

ബെൻഫിക്കയുടെ റൂബൻ ഡയസിനെ സ്വന്തമാക്കാൻ 68 മില്യൺ യൂറോ ചെലവഴിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് കൗണ്ടെ മാഞ്ചസ്റ്റർ സിറ്റിയുടെ റഡാറിൽ ഉണ്ടായിരുന്നു, അതേസമയം ലാലിഗയുടെ മുൻനിര ക്ലബ്ബുകളായ ബാഴ്‌സലോണയും റയൽ മാഡ്രിഡും COVID-19 പാൻഡെമിക്കിനിടയിൽ 80 മില്യൺ യൂറോ മുടക്കാൻ തയ്യാറാവുകയും ചെയ്‌തെങ്കിലും ട്രാൻസ്ഫർ നടന്നില്ല.

പ്രീമിയർ ലീഗ് വമ്പൻമാരായ മാൻ യുണൈറ്റഡ് കഴിഞ്ഞ വേനൽക്കാലത്ത് റാഫേൽ വരാനെയ്‌ക്കും (41 മില്യൺ യൂറോ), ലിവർപൂളിന് ഇബ്രാഹിമ കൊണേറ്റിനും (€ 41.5 മില്യൺ), ആഴ്‌സണൽ ബെൻ വൈറ്റിനും (55 മില്യൺ) വേണ്ടി മുടക്കിയപ്പോൾ ചെൽസി ഫ്രഞ്ച് താരത്തിന് പിന്നാലെ തന്നേയായിരുന്നു.റഷ്യൻ ഉടമ റോമൻ അബ്രമോവിച്ചിന്റെ ആസ്തികൾ മരവിപ്പിച്ചതിനെത്തുടർന്ന് ബ്ലൂസ് ഇപ്പോൾ സാമ്പത്തിക പ്രശ്‌നങ്ങളാൽ വലയുന്നു, വരാനിരിക്കുന്ന വിൻഡോയിൽ അദ്ദേഹത്തെ ചെൽസിക്ക് സൈൻ ചെയ്യാൻ സാധിക്കുമോ എന്ന് കണ്ടറിയണം.

പാരീസിൽ ജനിച്ച കൗണ്ടെ 15-ാം വയസ്സിൽ ബോർഡോ അക്കാദമിയിൽ ചേർന്നു, 2018 ജനുവരിയിൽ തന്റെ ആദ്യ ടീമിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.ആ നിമിഷം മുതൽ, അന്നത്തെ 19 വയസ്സുകാരന് തർക്കമില്ലാത്ത ലിഗ് 1 റെഗുലറായി മാറി. അടുത്ത സീസണിന്റെ അവസാനം 25 മില്യൺ യൂറോയ്ക്ക് സെവിയ്യയിലേക്ക് മാറുന്നത് വരെ.ഒരേ പ്രായത്തിലുള്ള ഉയർന്ന നിലവാരമുള്ള സെന്റർ ബാക്കുകളുടെ ബാഹുല്യം കാരണം ഫ്രഞ്ച് ടീമിൽ പലപ്പോഴും സ്ഥാനത്തിനായി കോണ്ടെക്ക് മത്സരിക്കേണ്ടി വന്നു.

U21 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കൗണ്ടെ ഫ്രാൻസ് ടീമിനെ നയിച്ചു, കൂടാതെ സീനിയർ ടീമിന്റെ യൂറോ 2020 ടീമിലേക്ക് വൈകി കോൾ അപ്പ് പോലും ലഭിച്ചു.സസ്പെൻഷനിലായ ബെഞ്ചമിൻ പവാർഡിന് പകരം റൈറ്റ് ബാക്കിൽ വന്ന കൊണ്ടേ പോർച്ചുഗലിനെതിരായ 2-2 സമനിലയിൽ ആയ മത്സരത്തിൽ തുടക്കം കുറിച്ചു .പ്രീമിയർ ലീഗിലേക്കുള്ള നീക്കവുമായി ഫ്രഞ്ച് താരവും സ്ഥിരമായി ബന്ധപ്പെട്ടിരിക്കുന്നു. 2020-ൽ, മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നുള്ള 55 മില്യൺ യൂറോ ഓഫർ സെവിയ്യ നിരസിച്ചതായി റിപ്പോർട്ടുണ്ട്, അതേസമയം ഒരു വർഷത്തിന് ശേഷം ടോട്ടൻഹാമിൽ നിന്നുള്ള ഓഫർ വന്നെങ്കിലും മ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാത്ത ക്ലബിലേക്ക് മാറാൻ കൗണ്ടെ വിസമ്മതിച്ചു.

കൗണ്ടെ ആധുനിക കാലത്തെ പ്രതിരോധനിര താരമാണ്.5-അടി-10- ഇഞ്ച് മാത്രം ഉയരമുള്ള കൊണ്ടേ മികച്ച ചടുലതകൊണ്ട് കൊണ്ട് അതിനെ മറികടക്കുന്നു.ഇത് ഒരു റൈറ്റ് ഫുൾ-ബാക്ക് അല്ലെങ്കിൽ റൈറ്റ്-വിംഗ് ബാക്ക് ആയി കളിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കുന്നു.കൗണ്ടെയുടെ വൈവിധ്യമാർന്ന, ശ്രദ്ധേയമായ കഴിവുകൾ കണക്കിലെടുക്കുമ്പോൾ, ആവശ്യമെങ്കിൽ ഒരു ഹോൾഡിംഗ് (അല്ലെങ്കിൽ റോമിംഗ്) സെൻട്രൽ മിഡ്ഫീൽഡറായി പോലും അദ്ദേഹത്തിന് കളിക്കാൻ കഴിയും.ഡീപ് പൊസിഷനുകളിൽ നിന്ന് മാന്യമായ ക്രോസുകൾ നൽകാനും പെനാൽറ്റി ഏരിയയിലും പരിസരത്തും കോമ്പിനേഷൻ പ്ലേയിൽ പങ്കെടുക്കാനും അദ്ദേഹത്തിന് കഴിയും ,ബാഴ്‌സലോണയ്‌ക്കെതിരായ കോപ്പ ഡെൽ റേ ഗോൾ ഒരു മികച്ച ഉദാഹരണമാണ്.

ഒരു സെൻട്രൽ ഡിഫൻഡർ എന്ന നിലയിൽ ഒരു ഗെയിമിന് ശരാശരി 1.85 ഡ്രിബിൾസ് എന്ന നിലയിൽ ബാക്ക് ഫോറിൽ കളിക്കുന്നത് അദ്ദേഹത്തിന്റെ സാഹസിക ശൈലിക്ക് കൂടുതൽ തെളിവ് നൽകുന്നു, എതിരാളിയുടെ പ്രെസിംഗ് ഗെയിമിൽ നിന്ന് രക്ഷപ്പെടുമ്പോൾ അദ്ദേഹത്തിന്റെ സുഗമമായ ബോൾ നിയന്ത്രണവും ഉപയോഗപ്രദമാകും.വേഗതയും ആക്സിലറേഷനും ചുറുചുറുക്കും ഫ്രഞ്ച് താരത്തെ സ്പ്രിന്റ് ഡ്യുവലുകളിൽ ബുദ്ധിമുട്ടുള്ള ഒരു എതിരാളിയാക്കുന്നു.താരതമ്യേന ഉയരക്കുറവ് പലപ്പോഴും ഒരു ബലഹീനതയായി ചൂണ്ടിക്കാണിക്കപ്പെടുമെങ്കിലും, കൗണ്ടെയുടെ കായികക്ഷമതയും ഹെഡിങ് മികവും മറികടക്കാൻ സഹായിക്കുന്നു.

ചെൽസി അവരുടെ ഉടമസ്ഥാവകാശ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ അടുത്ത സീസണിൽ എല്ലാവരെയും മറികടന്ന് ഫ്രഞ്ച് ഡിഫെൻഡറെ അവർ സൈൻ ചെയ്യും.പ്രത്യേകിച്ച് അന്റോണിയോ റൂഡിഗറും ആൻഡ്രിയാസ് ക്രിസ്റ്റെൻസണും ക്ലബ് വിടാൻ ഒരുങ്ങുന്ന സാഹചര്യത്തിൽ .തോമസ് ടുച്ചലിന്റെ ബാക്ക്‌ലൈനിൽ തിയാഗോ സിൽവയോടൊപ്പം കളിയ്ക്കാൻ കൊണ്ടേ എന്ത് കൊണ്ടും അനുയോജ്യനാണ്.