❝ചാമ്പ്യൻസ് ലീഗിൽ ബ്രസീലിയൻ താരം ജുനീഞ്ഞോ നേടിയ അതിശയകരമായ ഫ്രീ-കിക്ക്❞

നിർണായക മത്സരത്തിലെ അവസാന നിമിഷങ്ങളിൽ ഒരു ഫ്രീ കിക്ക് ലഭിക്കുകയും അത് എടുക്കാൻ ആരെയെങ്കിലും തിരഞ്ഞെടുക്കാമെങ്കിൽ നിങ്ങൾ ആരെയാണ് തിരഞ്ഞെടുക്കുന്നത്? ഡേവിഡ് ബെക്കാമിനെയോ, ആൻഡ്രിയ പിർലോയെയോ, ലയണൽ മെസ്സിയെയോ, ക്രിസ്റ്റ്യാനോ റൊണാൾഡോയോ, റൊണാൾഡീഞ്ഞോയെ? പക്ഷെ നിങ്ങൾക്ക് ബ്രസീലിയൻ ജൂനിഞ്ഞോ പെർണാംബുകാനോയെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ആ പേര് മാത്രമാണ് തെരഞ്ഞെടുക്കുക.

തന്റെ തലമുറയിലെ ഏറ്റവും മികച്ച ഫ്രീ ടേക്കറായി ബ്രസീലിയൻ മിഡ്ഫീൽഡർ കണക്കാക്കപ്പെട്ടു. നക്കിൾ-ബോൾ എന്ന സാങ്കേതിക വികസിപ്പിക്കുകയും വിപ്ലവം സൃഷ്ടിക്കുകയും ചെയ്ത വ്യക്തിയായിട്ടാണ് പലരും ജൂനിഞ്ഞോയെ കണക്കാക്കുന്നത്. റൊണാൾഡോ തുടങ്ങി പല താരങ്ങളും ഈ ബ്രസീലിയൻ താരത്തിന്റെ ശൈലിയാണ് പിന്തുടരുന്നത്.

ജൂനിഞ്ഞോയുടെ ഫ്രീ കിക്കുകളുടെ ഒരു വീഡിയോ കാണുകയാണെങ്കിൽ നിങ്ങൾക്ക് എന്ത് കൊണ്ടാണ് ലോകത്തിലെ മികച്ച ഫ്രീ കിക്ക് ടേക്കറായി മാറിയതെന്നുള്ള ഉത്തരം ലഭിക്കും.ബ്രസീലിയൻ മിഡ്ഫീൽഡർക്ക് പന്ത് അതിശക്തമായ ശക്തിയോടും കൃത്യതയോടും കൂടി അടിക്കാൻ പ്രാപ്തിയുണ്ടായിരുന്നു ഒപ്പം നക്കിൾ ബോൾ സാങ്കേതികയും കൂടി ചേരുമ്പോൾ അത് ലക്‌ഷ്യം കാണുകയും ചെയ്തു.വായുവിൽ ‘ഇളകിമറിയുകയും’ നൃത്തം ചെയ്തുമാണ് ജൂനിഞ്ഞോയുടെ കിക്കുകൾ വലയിലെത്തുന്നത്.

2009-ൽ ബാഴ്‌സലോണയ്‌ക്കെതിരെ ലിയോണിന്റെ ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16-ൽ നിന്ന് ഒരു ഫ്രീ-കിക്ക് ഗോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി. ആദ്യ പാദത്തിൽ, ലിയോൺ ബാഴ്‌സലോണയെ അവരുടെ പഴയ സ്റ്റേഡിയമായ സ്റ്റേഡ് ഡി ജെർലാൻഡിൽ ആതിഥേയത്വം വഹിച്ചിരുന്നു. ഡെഡ് ബോൾ സ്പെഷ്യലിസ്റ്റായ ലിയോണിന്റെ ബ്രസീലിയൻ താരം ജുനിഞ്ഞോ പെർനാമ്പുകാനോ ഇടതു വിങ്ങിൽ നിന്ന് ഒന്ന് വിപ്പ് ചെയ്ത് മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ ഫ്രഞ്ച് ടീമിന് 1-0 ലീഡ് നൽകി. ജുനീഞ്ഞോയുടെ അത്ഭുതകരമായ ഫ്രീകിക്കായിരുന്നു അത്.ബാഴ്‌സലോണയുടെ ഗോളിൽ വിക്ടർ വാൽഡെസിന് മുകളിലൂടെ പറന്ന പന്ത് വലയിലേക്ക് കയറുവുകയായിരുന്നു.

ചാമ്പ്യൻസ് ലീഗിന്റെ ഔദ്യോഗിക അക്കൗണ്ട് അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ ജൂനിഞ്ഞോയുടെ ഗോളിന്റെ വീഡിയോ പങ്കുവെച്ചിരുന്നു.ഇൻസ്റ്റാഗ്രാമിലെ വീഡിയോ ഇതുവരെ 3 ദശലക്ഷത്തിലധികം വ്യൂസ് നേടി.2001-ൽ ബ്രസീലിയൻ ക്ലബ് വാസ്കോയിൽ നിന്ന് ലിയോണിൽ ചേർന്ന ജൂനിഞ്ഞോ, എട്ട് സീസണുകൾ സ്റ്റേഡ് ഡി ജെർലാൻഡിൽ ചെലവഴിച്ചു, ലീഗിൽ 75 ഗോളുകൾ ഉൾപ്പെടെ ആകെ 100 ഗോളുകൾ നേടി.ലിയോൺ ആരാധകരാൽ ആരാധിക്കപ്പെടുന്ന ജൂനിഞ്ഞോ 2019-ൽ ക്ലബ്ബിന്റെ ചെയർമാനായി ചുമതലയേറ്റു.