❝ജസ്റ്റിസ് ഫോർ സഞ്ജു സാംസൺ ❞ – ഇംഗ്ലണ്ടിനെതിരായ രണ്ടാമത്തെയും മൂന്നാമത്തെയും ടി20യിൽ നിന്ന് മലയാളി താരത്തെ പുറത്താക്കിയത് ന്യായീകരിക്കാവുന്നതാണോ ? |Sanju Samson

ഇംഗ്ലണ്ടിനെതിരായ 3 മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ) പ്രഖ്യാപിച്ചു.ആദ്യ ടി20 ഐക്ക് അയർലൻഡ് പര്യടനത്തിൽ കളിച്ച അതെ ടീമിനെ തന്നെ നിലനിർത്തി. ക്യാപ്റ്റനായി രോഹിത് ശർമ്മ കൂട്ടിച്ചേർക്കപെട്ടു.

എന്നാൽ രണ്ടാമത്തെയും മൂന്നാമത്തെയും ടി 20 ഐകൾക്കായി പൂർണ്ണമായും പുതിയ ടീമിനെ തിരഞ്ഞെടുത്തു.ചൊവ്വാഴ്ച അയർലൻഡിനെതിരായ രണ്ടാം ടി 20 ഐയിൽ 77 റൺസ് അടിച്ച് പലരെയും ആകർഷിച്ച സഞ്ജു സാംസണിനെ അതിശയകരമാം വിധം 2, 3 ടി 20 ഐ ടീമിൽ നിന്ന് പുറത്താക്കി.സാംസൺ പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്നു. താരത്തിന് തന്റെ കഴിവിനെ ന്യായീകരിക്കാൻ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പലർക്കും ഇപ്പോഴും തോന്നുന്നത്.

അയർലൻഡിനെതിരായ ടി20 ഐയിൽ ദീപക് ഹൂഡയുമായുള്ള സഞ്ജുവിന്റെ മിന്നുന്ന കൂട്ടുകെട്ട് അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരിവായി പലരും കണ്ടു.എന്നാൽ വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത് തുടങ്ങിയ മുൻനിര താരങ്ങൾ തിരിച്ചെത്തിയതിനാൽ സെലക്ടർമാർക്ക് സഞ്ജുവിന് ടീമിൽ സ്ഥാനം കൊടുക്കാൻ സാധിച്ചില്ല.2 ടി20 മത്സരങ്ങൾ കളിക്കുന്ന അയർലൻഡ് പര്യടനത്തിലേക്കാണ് സാംസണെ തിരഞ്ഞെടുത്തത്. എന്നാൽ ആദ്യ മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.ആദ്യ ടി20യിൽ റുതുരാജിന് പരിക്കേറ്റതിനെ തുടർന്നാണ് രണ്ടാം മത്സരത്തിൽ സാംസണിന് അവസരം ലഭിച്ചത്.

ഇംഗ്ലണ്ട് പര്യടനം മുതൽ 2022 ലെ ടി20 ലോകകപ്പിൽ പങ്കെടുക്കാൻ സാധ്യതയുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഒരുമിച്ച് കളിക്കുമെന്ന് ബിസിസിഐ മേധാവി സൗരവ് ഗാംഗുലി നേരത്തെ സ്ഥിരീകരിച്ചിരുന്നു. പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ടി20 ഐയുടെ ഭാഗമല്ല സാംസൺ എന്നതിനാൽ, ഈ വർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ലോകകപ്പിൽ സാംസൺ എത്താനുള്ള സാധ്യതയെ സാഹചര്യം ഇല്ലാതാക്കുന്നു.

ഒന്നാം ടി20യ്ക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേശ് കാർത്തിക് (WK), ഹാർദിക് പാണ്ഡ്യ, വെങ്കിടേഷ് അയ്യർ, യുസ്വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോ പട്ടേൽ, , ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, അവേഷ് ഖാൻ, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്

രണ്ട്, മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക് (WK), ഋഷഭ് പന്ത് (WK), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹാൽ അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, അവേഷ് ഖാൻ, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്