സൂപ്പർ സ്‌ട്രൈക്കറെ പാളയത്തിലെത്തിച്ച് യുവന്റസ്

റോമയുടെ ബോസ്‌നിയൻ സ്‌ട്രൈക്കർ എഡിൻ സെക്കോ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിലേക്ക്.16 മില്യൺ യൂറോക്കാണ് സെക്കോയെ യുവന്റസ് പാളയത്തിലെത്തിക്കുന്നത്. രണ്ടു വർഷത്തെ കരാറിനാണ് 34 കാരൻ ഇറ്റാലിയൻ ചാമ്പ്യന്മാരുടെ ജേഴ്സിയണിയുക. ബാഴ്സലോണ സ്‌ട്രൈക്കർ ലൂയി സുവാരസിനെ സൈൻ ചെയ്യാൻ യുവന്റസ് ശ്രമിച്ചെങ്കിലും അത് വിജയം കാണാതെ വന്നതോടെയാണ് റോമൻ താരത്തെ യുവന്റസ് നോട്ടമിട്ടത്.

യുവന്റസിന്റെ അർജന്റീന സ്‌ട്രൈക്കർ ഹിഗ്വയ്ൻ ക്ലബ് വിട്ടു പോയതോടെയാണ് പരിശീലകൻ പിർലോ പുതിയ ഗോളടി വീരനെ ടീമിലെത്തിക്കുന്നത് . 2015 ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും റോമയിലെത്തിയ സെക്കോ 222 മത്സരങ്ങളിൽ നിന്നും 106 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ റോമക്കായി 19 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു. ബോസ്നിയയുടെ എക്കാലത്തെയും മികച്ച താരമായ സെക്കോ ജർമൻ ക്ലബ് വോൾഫ്സ്ബർഗിലൂടെയാണ് ശ്രദ്ദിക്കപ്പെടുന്നത്.

picture source /Giuseppe Bellini/Getty Images

2008 -2009 സീസണിൽ ശരാശരിക്കാരായ ജർമൻ ടീമിനെ ബുണ്ടസ് ലീഗ്‌ ചാമ്പ്യന്മാരാക്കയാണ് സെക്കോ ശ്രാദ്ധയാകര്ഷിക്കുന്നത്.4 വര്ഷം വോൾഫ്സ്ബർഗിൽ തുടർന്ന സെക്കോയെ 2011 ൽ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി . 2015 വരെ ഇംഗ്ളണ്ടിൽ തുടർന്ന സെക്കോ സിറ്റിക്കൊപ്പം 2 പ്രീമിയർ ലീഗും എഫ് എ കപ്പും സ്വന്തമാക്കി, മാഞ്ചസ്റ്റർ സിറ്റിക്കായി 72 ഗോളുകളും നേടി. 2007 മുതൽ ബോസ്‌നിയൻ ടീമിൽ അംഗമായ സെക്കോ 109 മത്സരങ്ങളിൽ നിന്നും 59 ഗോളുകൾ നേടിയിട്ടുണ്ട്.