ഗോൾ വർഷത്തോടെ യുവന്റസ് സീസൺ തുടങ്ങി

പുതിയ സീസണ് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് തകർപ്പൻ ജയം.സീരി സി ഡിവിഷൻ ക്ലബ് നോവാരക്കെതിരെയാണ് യുവന്റസിന്റെ ജയം. യുവന്റസിന്റെ പരിശീലന ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാതെ 5 ഗോളുകൾക്കായിരുന്നു വിജയം. പരിശീലന മത്സരമായതിനാൽ ഇരു പകുതിയിലും വെവ്വേറെ താരങ്ങളെയാണ് ഇരു ടീമുകളും ഇറക്കിയത്. ദുർബലരായ എതിരാളികൾക്ക് മേൽ വാൻ ആധിപത്യമാണ് യുവന്റസ് നേടിയത്.

യുവന്റസിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ, ആരോൺ റംസി.മാർകോ പാക്ക എന്നിവർ ഓരോ ഗോളും,മനോലോ പോർട്ടോനോവ രണ്ടു ഗോളും നേടി. യുവന്റസിലേക്ക് ഈ സീസണിൽ എത്തിയ ബ്രസീലിസൺ താരം ആർതറും അമേരിക്കൻ താരം മക്കെന്നിയും ഇന്നത്തെ മത്സരത്തിനിറങ്ങി. അടുത്ത ആഴ്ചയിലാണ് ഇറ്റാലിയൻ ലീഗ് മത്സരങ്ങൾ തുടങ്ങുന്നത്.