❝ യുവന്റസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം ഏറ്റെടുത്ത് മുന്നോട്ട് നയിക്കാനൊരുങ്ങി ഫെഡറിക്കോ കിയെസ ❞

യൂറോ 2020 ൽ ഇറ്റലിയുടെ മുന്നേറ്റങ്ങളിൽ നിർണായക പങ്കു വഹിച്ച താരമായിരുന്നു യുവന്റസ് വിങ്ങർ ഫെഡറിക്കോ കിയെസ. എന്നാൽ ആ സമയത്ത് യുവന്റസിന്റെ പദ്ധതികളിൽ മുൻ പന്തിയിൽ ഉണ്ടായിരുന്നില്ലെങ്കിലും നിലവിൽ നിലവിൽ യുവന്റസിന്റെ പ്രധാന താരമാണ് കിയെസ. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ ചെൽസിക്കെതിരെയുള്ള മത്സരത്തിൽ 23 കാരൻ താരത്തിന് വിജയ ഗോൾ നേടാനും സാധിച്ചു. സിരി എ യിൽ താളം കണ്ടെത്താൻ പാടുപെടുന്ന യുവന്റസിന് ചാമ്പ്യൻസ് ലീഗിലെ ജയം വലിയ ഊർജ്ജമാണ് നൽകിയത്. ഫെഡറിക്കോ ബെർണാർഡെഷിയുടെ സമർത്ഥമായ പാസിൽ നിന്നുമാണ് കിയെസ ചെൽസിക്കെതിരെ ഗോൾ നേടിയത്.

സ്പെയിനിനെതിരായ സെമി ഫൈനലിൽ ഗോൾ നേടിയ ഇറ്റലിയുടെ യൂറോ 2020 വിജയത്തിൽ ചീസ ഒരു പ്രധാന പങ്ക് വഹിക്കുകയും റൊണാൾഡോയുടെ കൊഴിഞ്ഞു പോക്കിന് ശേഷം കോച്ച് മാസിമിലിയാനോ അല്ലെഗ്രി രണ്ടാം തവണയും യുവന്റസ് പരിശീലകനായപ്പോൾ ടീമിൻറെ താക്കോൽ സ്ഥാനത്തേക്ക് താരം ഉയരുകയും ചെയ്തു. ഈ സീസണിന്റെ തുടക്കത്തിൽ, സീരി എയിൽ എസി മിലാനുമായി ജുവേ 1-1ന് സമനില പാലിച്ചതിന് ശേഷം എന്തുകൊണ്ടാണ് ദേഷ്യം കാണിച്ചതെന്ന് അല്ലെഗ്രിയോട് ചോദിച്ചപ്പോൾ, യുവേ കോച്ച് മറുപടി പറഞ്ഞു: “പന്ത് എതിരാളിയുടെ പകുതിയിലേക്ക് കൊണ്ടുപോകാൻ എനിക്ക് കിയെസയെ ആവശ്യമാണ് , അവൻ വളരുകയും ഞങ്ങൾ യുവന്റസിലാണെന്ന് മനസ്സിലാക്കുകയും വേണം. “

ചെൽസിക്കെതിരെ മത്സരത്തിന് ശേഷം വലിയ അവസരത്തിനുള്ള ആളാണെന്ന് അദ്ദേഹം വീണ്ടും തെളിയിച്ചു.1997 നവംബറിൽ അലസ്സാൻഡ്രോ ഡെൽ പിയറോയ്ക്ക് ശേഷം യുവന്റസിനായി തുടർച്ചയായ നാല് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ ഇറ്റാലിയൻ ആയി കിയെസ മാറി.ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയതിനുശേഷം യുവന്റസ് ലീഗിൽ നില കിട്ടാതെ പാടുപെടുകയാണ്. എന്നാൽ ഒരു വലതു വിങ്ങറായ താരം ചെൽസിക്കെതിരെ സെന്റർ ഫോർവേഡ് മികവ് കാട്ടുകയും ചെയ്തു.

“ഫെഡറിക്കോ സെന്റർ ഫോർവേഡ് കളിക്കുന്നത് ആദ്യമായാണ്,” അല്ലെഗ്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.”അവൻ എത്ര മികച്ച ഒരു ഫുട്ബോൾ കളിക്കാരനാകാമെന്ന് ഞാൻ മനസ്സിലാക്കിയിട്ടില്ല. സൂപ്പർ താരം റൊണാൾഡോയുടെ ഗോൾ സ്കോറിന് മികവ് ഏറ്റടുക്കാൻ യുവന്റസിൽ ആർക്കും സാധിക്കുന്നില്ല.പൗലോ ഡൈബാലക്ക് കഴിവുകൾ ഉണ്ടെങ്കിലും സ്ഥിരത പുലർത്താൻ സാധിക്കുന്നില്ല. അൽവാരോ മൊറാറ്റ തന്റെ പ്രതിഭയോട് ഒരിക്കൽ പോലും നീതി പുലർത്തുന്ന പ്രകടനം നടത്തിയിട്ടുമില്ല. ഇതിനൊരു പരിഹാരമായാണ് കിയെസയെ അല്ലെഗ്രി കേന്ദ്ര ഓപ്ഷനായി പരിഗണിക്കുന്നത്.

60 വർഷത്തിനിടെ ആദ്യ മൂന്ന് ലീഗ് മത്സരങ്ങളിൽ ഒന്നിലും യുവന്റസിന്വി ജയിക്കാനായില്ല എന്നാൽ അവസാന മൂന്നു മത്സരങ്ങളും വിജയിച്ച അവർ തിരിച്ചു വന്നിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ സാധ്യമായ ആറിൽ നിന്ന് ആറ് പോയിന്റുകൾ എടുത്ത് ഗ്രൂപ്പിൽ ഒന്നാമതെത്തി. ഇനിയും ഈ ഫോം തുടരേണ്ടതും മെച്ചപ്പെടുത്തുകയും വേണം. മുന്നേറ്റ നിരയിൽ റൗണാൾഡോയുടെ അഭാവം നികത്താൻ കിയെസക്ക് കഴിഞ്ഞാൽ യുവക്ക് കൂടുതൽ ദൂരം മുന്നോട്ട് പോകാം.

2017 ഏപ്രിലിൽ 19-ാം വയസ്സിൽ – യുവന്റസിനെതിരെയായിരുന്നു കിയെസയുടെ സിരി എ അരങ്ങേറ്റം. അരങ്ങേറ്റം കുറിച്ചതുമുതൽ ഫൊയോറെന്റീനക്കായി മികച്ചു നിന്ന യുവ താരം യൂറോപ്പിലെ മുൻനിര ക്ലബ്ബുകളുടെ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും കൂടുതൽ കാലം അദ്ദേഹം ഫിയോറെന്റീനയിൽ തുടർന്നു.സ്ഫോടനാത്മക വേഗതയും സൂപ്പർ ഡ്രിബ്ലിംഗ് കഴിവും ഉള്ള 23 കാരൻ എതിർ പ്രതിരോധത്തിന് ഇപ്പോഴും തലവേദനയാണ്. മികച്ച ക്രോസ്സുകളും പ്രതിരോധത്തെ മറികടന്നു ബോക്സിൽ കയറാനും ഗോൾ നേടാനുമുള്ള കഴിവുകൾ കിയെസയുടെ പ്രത്യേകതകളാണ്. മുന്നേറ്റത്തിൽ മാത്രമല്ല പ്രതോരോധത്തിലിറങ്ങി പന്തെടുക്കുന്നതും കിയെസ മികവ് കാട്ടാറുണ്ട്.ശൂന്യതയിൽ നിന്നും അവസരങ്ങൾ സൃഷ്ടിക്കുന്ന കിയെസ യുവന്റസ് മുന്നേറ്റ നിരയിൽ കൂടുയത്താൽ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട് . വിങ്ങുകളും ,അറ്റാക്കിലും മാത്രമല്ല ഡിഫെൻസിവ് മിഡ്ഫീൽസിലും കിയെസ തിളങ്ങി നിൽക്കുന്നുണ്ട്.

Rate this post