❝ അടുത്ത🏆💖സീസണിലേക്കുള്ള 💪🔥അഴിച്ചു പണി,
അഞ്ചു താരങ്ങളെ⚽💰 വിൽക്കാനൊരുങ്ങി യുവന്റസ്❞

അടുത്ത സീസണിലെ തയ്യാറെടുക്കുന്നതിന്റെ മുന്നോടിയായി വൻ അഴിച്ചു പണിക്കൊരുങ്ങുകയാണ് യുവന്റസ്. ഡെയിലി മെയിലിന്റെ റിപ്പോർട്ടനുസരിച്ച് ഈ സീസൺ അവസാനത്തോടെ യുവെ അവരുടെ പ്രധാനപ്പെട്ടത് അഞ്ചു താരങ്ങളെ വിൽക്കാൻ ഒരുങ്ങുകയാണ്. ചാമ്പ്യൻസ് ലീഗിൽ എഫ്‌സി പോർട്ടോയോട് നിരാശാജനകമായ തോൽവിക്ക് ശേഷം തുടർച്ചയായ നാലാം സീസണിലും അവർ യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതും, സിരി എ യിലെ മോശം പ്രകടനവും അഴിച്ചു പണിക്ക് കാരണമാണ്.

തുടർച്ചയായി കൈവശം വെച്ചിരിക്കുന്ന ലീഗ് കിരീടം കൈവിട്ടു പോകുമെന്ന അവസ്ഥയാണുള്ളത്.ലീഗ് നേതാക്കളായ ഇന്റർ മിലാന്റെ 10 പോയിന്റ് പുറകിൽ മൂന്നാം സ്ഥാനത്താണ് പിർലോയുടെ യുവന്റസ്.27 കളികളിൽ നിന്ന് 55 പോയിന്റാണ് അവർക്കുള്ളത്. അടുത്ത വർഷത്തെ പുതിയ പദ്ധതികളിലേക്കായാണ് ആന്ദ്രേ പിർലോ ലക്ഷ്യമിടുന്നത്. ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ സാധിക്കാത്ത താരങ്ങളെ ഒഴിവാക്കാനും , പുതിയ സൈനിംഗുകൾക്കായി ഫണ്ട് സൃഷ്ടിക്കാനും അവരുടെ ശരാശരി സ്ക്വാഡ് പ്രായം കുറയ്ക്കാനും പിർലോ പദ്ധതിയിടുന്നുണ്ട്. അഞ്ചു കളിക്കാരെ വൈപ്പനക്ക് വെക്കുന്നതിലൂടെ കൂടുതൽ യുവ താരങ്ങളെ ടീമിലെത്തിക്കാനും യുവന്റസ് ശ്രമിക്കുന്നുണ്ട്.


ഈ സീസണിന്റെ അവസാനത്തിൽ ആരോൺ റാം‌സി, അഡ്രിയൻ റാബിയോട്ട്, റോഡ്രിഗോ ബെന്റാൻ‌കൂർ, പൗലോ ഡൈബാല, 30 കാരനായ ബ്രസീലിയൻ ലെഫ്റ്റ് ബാക്ക് അലക്സ് സാൻ‌ഡ്രോ എന്നിവരെ ഒഴിവാക്കാൻ യുവന്റസ് തയ്യാറാണെന്ന് റിപ്പോർട്ട്. മികച്ച പ്രകടനം കാഴ്ചവെക്കാത്ത കളിക്കാരെ ഒഴിവാക്കുന്നതിനൊപ്പം യുവന്റസും അവരുടെ കനത്ത വേതന ബിൽ ലഘൂകരിക്കാൻ ശ്രമിക്കുകയാണ്. ഫെബ്രുവരിയിൽ യുവന്റസ് ഈ സീസണിന്റെ ആദ്യ പകുതിയിൽ 99 മില്യൺ ഡോളർ നഷ്ടം പ്രഖ്യാപിച്ചു.ആരോൺ റംസി , പൗലോ ഡൈബാല എന്നിവരെ ക്ലബ്ബിൽ മികച്ച വരുമാനം നേടുന്നവരിൽ രണ്ടുപേർ. ആഴ്സണലിൽ നിന്ന് മാറിയതുമുതൽ സെരി എയിൽ മികവ് പുലർത്താൻ സാധിക്കാതിരുന്ന ആരോൺ റംസിയും ഡിബാലക്കാവട്ടെ നിരവധി പരിക്കുകൾ നേരിടേണ്ടിവന്നു.

സ്റ്റാർ മാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഈ സീസൺ അവസാനത്തോടെ ക്ലബ്ബിൽ നിന്നും പുറത്തു പോവും എന്ന വാർത്തകൾ പരന്നിരുന്നു എന്നാൽ താരം യുവന്റസിൽ തുടരുമെന്ന് യുവന്റസ് പ്രസിഡന്റ് ഫാബിയോ പാരാറ്റിക്കി വ്യക്തമാക്കി. അടുത്ത സീസണിലേക്കായി സാസോളോ മിഡ്ഫീൽഡർ മാനുവൽ ലോക്കറ്റെല്ലിയെ യുവന്റസ് സോപ്പിടാൻ ഒരുങ്ങുന്നു എന്ന റിപോർട്ടുകൾ പുറത്തു വന്നു. താരത്തിനായി 40 മില്യൺ വരെ യുവന്റസ് മുടക്കേണ്ടി വരും.