❝യുവന്റസ്⚽⚡സൂപ്പർ താരത്തെ💰🔥എന്തു
വിലകൊടുത്തും 💥👊ടീമിലെത്തിക്കാൻ
മത്സരിച്ച്💙ചെൽസിയും🤍ടോട്ടൻഹാമും ❞

കോവിഡ് പാൻഡെമിക് മൂലം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസ് കടന്നു പോയികൊണ്ടിരിക്കുന്നത്. ഇത് ഒരു അവസരമായി കണ്ട് യൂറോപ്യൻ വമ്പൻ ക്ലബ്ബുകളും താരങ്ങളെ വല വിരിക്കാനൊരുങ്ങുകയാണ്. അടുത്ത സീസണിൽ ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്വന്തം റിക്രൂട്ട്‌മെന്റ് പ്ലാനുകൾക്കായി ഫണ്ട് സ്വരൂപിക്കാൻ യുവന്റസ് താരങ്ങളെ വിളക്കാനും ശ്രമിക്കുന്നുണ്ട്.

അർജന്റീന സൂപ്പർ താരം പൗലോ ഡിബാലയെ അടുത്ത സീസണിൽ യുവന്റസ് ഒഴിവാക്കുമെന്നാണ് പുതിയ റിപോർട്ടുകൾ. താരത്തെ പ്രീമിയർ ലീഗിൽ എത്തിക്കാൻ ചെൽസിയും ടോട്ടൻഹാം രംഗത്തെത്തിയിരിക്കുകയാണ്.48 മില്യൺ ഡോളർ ആണ് താരത്തിന് വേണ്ടി മുടക്കേണ്ടി വരുന്നത്. 2022 വരെയാണ് ഡിബാലയുടെ യുവന്റസുമായുള്ള കരാർ. പരിക്ക് മൂലം താരത്തിന് ഈ സീസണിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു ,അതിനാൽ താരവുമായി ഒരു പുതിയ കരാറിന് യുവന്റസ് താല്പര്യപ്പെടുന്നില്ല.

ഡൈബാലയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് ക്ലബ്ബിന് ആശങ്കയുണ്ടെന്ന് ജുവെ മാനേജിംഗ് ഡയറക്ടർ ഫാബിയോ പാരാറ്റിസി സമ്മതിച്ചതോടെ താരം ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്നുറപ്പായി. “പൗലോയ്ക്ക് ഇപ്പോഴും കുറച്ച് പ്രശ്‌നങ്ങളുണ്ട് – ഇത് ഒരു സ്വിംഗിൽ ആയിരിക്കുന്നതുപോലെയാണ്. ചില ദിവസങ്ങളിൽ അദ്ദേഹം മികച്ചവനും ചില സമയങ്ങളിൽ മോശവുമാണ്.കഴിഞ്ഞ ആഴ്ച അയാൾക്ക് കുഴപ്പമിലായിരുന്നു എന്നാൽ പിന്നീട് അയാൾക്ക് വീണ്ടും വേദന അനുഭവപ്പെട്ടു” പാരാറ്റിക്കി പറഞ്ഞു.

കാൽമുട്ടിനേറ്റ പരുക്കിനെത്തുടർന്ന് ജനുവരി മുതൽ ടിബല യുവന്റസിനായി കളത്തിലിറങ്ങിയിട്ടില്ല. ഈ സിരി എ സീസണിൽ 11 മത്സരങ്ങളിൽ മാത്രമാണ് അർജന്റീന താരത്തിന് ഇറങ്ങാൻ സാധിച്ചത് , അതിൽ 8 മത്സരങ്ങളിൽ മാത്രമാണ് ആദ്യ പതിനൊന്നിൽ സ്ഥാനം കിട്ടിയത്. അതിൽ നിന്നും 2 ഗോളുകൾ നേടുകയും 2 അസ്സിസ്റ് നൽകുകയും ചെയ്തു. പരിക്ക് മൂലം വലയുന്നുണ്ടെങ്കിലും ചെൽ‌സിയും ടോട്ടൻ‌ഹാമും യുവെ സ്റ്റാർ സ്‌ട്രൈക്കറെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. പരിക്ക് മാറി വന്നാൽ കഴിഞ്ഞ സീസണിലെ പ്രകടനങ്ങൾ ആവർത്തിക്കാൻ ഡൈബാലയ്ക്ക് കഴിയുമെന്ന് തോമസ് തുച്ചലും ജോസ് മൗറീഞ്ഞോയും പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ സീസണിലെ പ്രകടനങ്ങളാണ് താരത്തെ സിരി എ യിലെ ഏറ്റവും മൂല്യവത്തായ കളിക്കാരനാകാൻ അദ്ദേഹത്തെ സഹായിച്ചത്.

അതേസമയം, കാൽസിയോമെർകാറ്റോ.കോമിന്റെ റിപ്പോർട്ടുകൾ പ്രകാരം ട്രാൻസ്ഫർ മാർക്കറ്റ് തുറക്കുമ്പോൾ യുവന്റസിന് ഫണ്ട് സ്വരൂപിക്കുന്നതിനായി ഡിബാലയെ കൂടാതെ മറ്റു വലിയ താരങ്ങളെയും യുവന്റസ് വിൽക്കാൻ സാധ്യതയുണ്ട്.ഈ സീസണിൽ ക്ലബ്ബിന് 97.5 മില്യൺ ഡോളർ നഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ , ഇത് നികത്താനായി സൂപ്പർ താരം റൊണാൾഡോയെയും ഒഴിവാക്കാൻ യുവന്റസ് ശ്രമിക്കുന്നുണ്ട്.