❝കോപ ഇറ്റാലിയ കിരീടം യുവന്റസിന് ; അവസാന ആറു സീസണുകളിലെ അഞ്ചാം ഫ്രഞ്ച് കപ്പ് സ്വന്തമാക്കി പിഎസ്ജി ❞

കോപ ഇറ്റാലിയ ഫൈനലിൽ അറ്റലാന്റയെ മറികടന്നു കിരീടത്തിൽ മുത്തമിട്ട് യുവന്റസ് .ഇന്നലെ നടന്ന ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുവന്റസിന്റെ വിജയം. യുവതാരങ്ങളായ കുളുസവേസ്കിയുടെയും കിയേസയുടെയും നേടിയ ഗോളുകൾക്കായിരുന്നു യുവന്റസിന്റെ ജയം . രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് യുവന്റസ് കിരീടം ഉയർത്തുന്നത്. പാരിസിലാക്കയി യുവന്റസിനൊപ്പം ആൻഡ്രിയ പിർലോയുടെ ആദ്യ കിരീടം കൂടിയാണിത്.ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇറ്റലിയിൽ ലഭിക്കാൻ ബാക്കി ഉണ്ടായിരുന്ന ഏക കിരീടവും ഇതായിരുന്നു.

ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതും ,സിരി എ കിരീടം നഷ്ടമായതും മൂലം യുവന്റസ് പരിശീലകനെന്ന നിലയിൽ നിരാശാജനകമായ അരങ്ങേറ്റ സീസണിൽ ആശ്വാസമായി കിരീട നേട്ടം.1963 ന് ശേഷം അവരുടെ ആദ്യത്തെ ഇറ്റാലിയൻ കപ്പ് ലക്ഷ്യമിട്ടാണ് അറ്റ്ലാന്റ ഇന്നലെ ഇറങ്ങിയിരുന്നത് . ഇന്നലെ മാപ്പി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 31ആം മിനുട്ടിൽ ആണ് യുവന്റസ് ലീഡ് എടുത്തത്. മക്കെന്നിയുടെ പാസ് സ്വീകരിച്ച് ഇരുപതുകാരനായ കുലുസവേസ്കിയാണ് യുവന്റസിന് ലീഡ് നൽകിയത്. ഈ ഗോളിന് ആദ്യ പകുതിയിൽ തന്നെ മറുപടി നൽകാൻ അറ്റലാന്റയ്ക്ക് ആയി. 41ആം മിനുട്ടിൽ മലിനവോസ്കിയാണ് അറ്റലാന്റയ്ക്ക് സമനില നൽകിയത്‌.രണ്ടാം പകുതിയിൽ ലീഡ് എടുക്കാൻ ഇരുടീമുകളും ശ്രമിച്ചു‌.


73ആം മിനുട്ടിൽ യുവന്റസ് ആണ് രണ്ടാം ഗോൾ നേടിയത്. കുലുസവേസ്കിയും കിയേസയും ചേർന്ന് നടത്തിയ മനോഹരമായ നീക്കമാണ് യുവന്റസിന് വിജയ ഗോൾ നൽകിയത്. കിയേസയാണ് മനോഹര ഫിനിഷിലൂടെ പന്ത് വലയിൽ എത്തിച്ചത്. താരത്തിന്റ സീസൺവിലെ 13 ആം ഗോളായിരുന്നു ഇത്.യുവന്റസിന്റെ പതിനാലാം കോപ ഇറ്റാലിയ കിരീടമാണിത്. ഈ കിരീട നേട്ടം യുവന്റസ് പരിശീലകൻ പിർലോയെ ഒരു സീസൺ കൂടെ ക്ലബിൽ തുടരാൻ സഹായിച്ചേക്കും.

സ്റ്റേഡ് ഡി ഫ്രാൻസിൽ ബുധനാഴ്ച നടന്ന ഫൈനലിൽ മോണോക്കയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തി ഫ്രഞ്ച് കപ്പിൽ കിരീടം നേടി പിഎസ്ജി.പി എസ് ജി പരിശീലകനായി പോചടീനോയുടെ രണ്ടാമത്തെ കിരീട നേട്ടമാണിത്.ഒരു ഗോളും ഒരു അസിസ്റ്റുമായി എമ്പപ്പെ ആണ് ഇന്ന് താരമായത്‌.19ആം മിനുട്ടിലായുരുന്നു പിഎസ് ജിയുടെ ആദ്യ ഗോൾ. എമ്പപ്പയുടെ പാസിൽ നിന്ന് ഇക്കാർഡിയാണ് ആ ഗോൾ നേടിയത്.

81ആം മിനുട്ടിലും ആയിരുന്നു എമ്പപ്പെയുടെ ഗോൾ. ഇത് പി എസ് ജിയുടെ ഫ്രഞ്ച് കപ്പിലെ 14ആം കിരീടമാ‌ണ്. അവസാന ആറ് സീസണുകൾക്ക് ഇടയിലെ അഞ്ചാം ഫ്രഞ്ച് കപ്പാണ് പി എസ് ജി നേടിയത്. സസ്‌പെൻഷൻ മൂലം സൂപ്പർ താരം നെയ്മർക്ക് ഇന്നലെ കളിക്കാൻ സാധിച്ചിരുന്നില്ല.