❝റോണോ🚶‍♂⚽യുവന്റസ് വിടാനൊരുങ്ങുന്നു അത്ഭുതം😍✌️സംഭവിച്ചാൽ⚡🏟👑അടുത്ത സീസണിൽ ചരിത്ര മുഹൂർത്തത്തിനു ലോകം സാക്ഷ്യം വഹിക്കും❞

യുവന്റസിന്റെ വർഷങ്ങൾ നീണ്ട ചാമ്പ്യൻസ് ലീഗ് കിരീടത്തിനായുള്ള കാത്തിരിപ്പു അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് 2018 ൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്നും ടൂറിനിലെത്തുന്നത്. കഴിഞ്ഞ രണ്ട് സീസണുകളിൽ യഥാക്രമം അയാക്സിനോടും, ലിയോണിനോടും പരാജയപ്പെട്ട് പുറത്തായതിന് ശേഷം, ഈ വർഷം പ്രീ ക്വാർട്ടറിൽ ആദ്യ പാദത്തിലെ പോർട്ടോയോട് 2 -1 നു പരാജയപ്പെട്ട യുവന്റസ് രണ്ടാം പാദത്തിനായി ടൂറിനിൽ കാത്തിരിക്കുകയാണ്. ഫെഡറിക്കോ ചിസ നേടിയ നിർണായക എവേ ഗോളിന്റെ ബലത്തിലാണ് യുവന്റസ് ഇറങ്ങുന്നത്.

ഈ സീസണിലുടനീളം യുവന്റസിനായുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനത്തിൽ ടീം തൃപ്തരല്ലെന്നും ചില വിഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്തു. പല മത്സരങ്ങളിലും തന്റെ പ്രതിഭകൊത്ത പ്രകടനം പുറത്തെടുക്കാൻ റൊണാൾഡോക്ക് സാധിച്ചിരുന്നില്ല. കാൽസിയോമെർകാറ്റോ റിപ്പോർട്ട് അനുസരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിമർശനം നേരിടുന്നുണ്ടെന്നും സീസണിന്റെ അവസാനത്തിൽ അദ്ദേഹം യുവന്റസ് വിടാൻ തയ്യാറാകാമെന്നും റിപോർട്ടുകൾ വന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ഏജന്റുമാർക്ക് സീസണിന്റെ അവസാനത്തിൽ തന്നെ ഒരു പുതിയ ക്ലബ് കണ്ടെത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തു വന്നു. യുവന്റസുമായി കരാറിൽ റൊണാൾഡോക്ക് ഒരു വർഷം മാത്രമാണ് ബാക്കിയുള്ളപ്പോളാണ് തന്റെ ഏജന്റ്മാർക്ക് പുതിയ ക്ലബ് കണ്ടെത്താൻ നിർദേശം നൽകുന്നത്. യുവന്റസിന് ഈ സീസൺ മികച്ചതല്ലെങ്കിലും 16 ഗോളുമായി ലുകാകുവിനൊപ്പം 16 ഗോളുമായി ടോപ് സ്കോററാണ് റൊണാൾഡോ.റൊണാൾഡോ ഗോളുകൾ നേടിയിട്ടും സിരി എ യിൽ യുവന്റസ് അഞ്ചാം സ്ഥാനത്താണ്.

എന്നാൽ സീസണിന്റെ അവസാനത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിട്ടുകൊടുക്കാൻ യുവന്റസ് താല്പര്യപെടുന്നില്ല. റൊണാൾഡോയെ കരാർ കഴിയുന്നത് വരെ നിലനിർത്താൻ സാധ്യത കൂടുതലാണ്.ലോകത്തിലെ ഏറ്റവും വിപണനമുള്ള ഫുട്ബോൾ കളിക്കാരൻ കൂടിയായ സൂപ്പർ താരത്തെ നഷ്ടപ്പെടുത്താൻ യുവന്റസ് താല്പര്യപെടുന്നില്ല.

അടുത്ത സീസണിൽ റൊണാൾഡോ യുവന്റസ് വിടുമെന്ന വാർത്തകൾ വന്നതിനു പിന്നാലെ ബാഴ്സയുമായുമായി കരാർ അവസാനിക്കുന്ന മെസ്സിയും ബ്രസീലിയൻ സൂപ്പർ താരം നെയ്മർക്കൊപ്പം പിഎസജി യിൽ ഒരുമിച്ചു പന്ത് തട്ടുമോ എന്നാണ് ഫുട്ബോൾ ഫുട്ബോൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്നത്. ബാഴ്‌സലോണയിൽ നിന്നും മെസ്സിയെ സ്വന്തമാക്കാൻ ഏറ്റവും മുൻപിൽ നിൽക്കുന്ന പിഎസ്ജി ക്ലബ് വിടാനൊരുങ്ങുന്ന റൊണാൾഡോയെയും സ്വന്തമാക്കിയാൽ അത്ഭുതപ്പെടാനില്ല.