കയോ ജോർജ് :❝ബ്രസീലിയൻ ഫുട്ബോളിലെ പുതിയ സൂപ്പർ താരം ഇനി റൊണാൾഡോയൊടൊപ്പം പന്ത് തട്ടും❞

പ്രതിഭകൾക്ക് ഒരിക്കലും പഞ്ഞമില്ലാത്ത നാടാണ് ബ്രസീൽ. ഓരോ കാലഘട്ടത്തിലും കാൽപന്ത് പെരുമ തോളിലേറ്റാൻ നിരവധി സൂപ്പർ താരങ്ങളാണ് ബ്രസീലിന്റെ മണ്ണിൽ നിന്നും ഉടലെടുക്കുന്നത്. ലോക ഫുട്ബോളിനെ ലാറ്റിനമേരിക്കൻ ഫുട്ബോളിനെ സൗന്ദര്യം കാണിച്ചുകൊടുത്തു കീഴ്പ്പെടുത്തിയത് ബ്രസീലിയൻ താരങ്ങൾ ആയിരുന്നു. പലപ്പോഴും ഇതിഹാസങ്ങളുടെ പിന്ഗാമികളുടെ പേരിൽ അറിയപ്പെടുന്ന ഇവരെ സ്വന്തമാക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബ്ബുകൾ പണച്ചാക്കുമായി പിന്നാലെ എത്താറുണ്ട്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഫാക്ടറി തന്നെയാണ് ബ്രസീലിയൻ ക്ലബ് സാന്റോസ്. പെലെ മുതൽ നെയ്മർ ജൂനിയർ വരെയുള്ള ലോകോത്തര താരങ്ങൾക്ക് ജന്മം കൊടുത്ത ബ്രസീലിയൻ ക്ലബ്ബിൽ നിന്നും ലോകം കീഴടക്കാൻ എത്തുന്ന പുതിയ താരമാണ് കൈയോ ജോർജ്.

ബ്രസീലിയൻ ഫുട്ബോളിൽ വലിയ ഓളങ്ങൾ സൃഷ്‌ടിച്ച 19 കാരനെ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് 3 ദശലക്ഷം പൗണ്ട് കൊടുത്ത് സ്വന്തമാക്കിയിരിക്കുകയാണ്. സാന്റോസിൽ നിന്നും ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ബാഴ്‌സലോണയിൽ മാറിയതിന് ശേഷം എന്താണ് ചെയ്തത് അത് തന്നെയാണ് യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രി കയോ ജോർജിൽ നിന്നും പ്രതീക്ഷിക്കുന്നത്. കുറച്ചു കാലമായി വേഗതയും ചടുലതയുമുള്ള ഒരു യുവ മുന്നേറ്റ നിര താരത്തിന്റെ അഭാവം യുവന്റസ് നിരയിൽ നിഴലിച്ചിരുന്നു. ഇതിനൊരു പരിഹാരമായാണ് ക്ലബ് 19 കാരന്റെ സൈനിങ്ങിനെ കാണുന്നത്. ബ്രസീലിലെ ഏറ്റവും ആകർഷകമായ യുവാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു കൗമാരക്കാരനെ സ്വന്തമാക്കാൻ ബെൻഫിക്കയും മിലാനും യുവന്റസിനൊപ്പം മത്സരിക്കാനുണ്ടായി.

യുവന്റസിന്റെ മുന്നേറ്റ നിരയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയൊടൊപ്പം മികച്ചൊരു കൂട്ടുകെട്ട് പടുത്തുയർത്താനാവും യുവ താരം ശ്രമിക്കുക. കഴിഞ്ഞ സീസണിൽ ഗോളടിക്കാൻ റൊണാൾഡോക്ക് ഒരു പിന്തുണയും യുവന്റസിൽ നിന്നും ലഭിച്ചിരുന്നില്ല. എന്നാൽ പോളോ ഡിബാല ,മൊറാട്ട എന്നിവരെ മറികടന്നു വേണം 19 കാരന് ആദ്യ ഇലവനിൽ എത്തുവാൻ. എന്നാൽ നിലവിൽ വിരു താരങ്ങളുടെയും മോശം ഫോം ബ്രസീലിയന് ഗുണമാവും എന്നാണ് കണക്കു കൂട്ടുന്നത്. റൊണാൾഡോ പോലെയുള്ള താരത്തിന്റെയൊപ്പം കളിക്കാൻ കഴിയുന്നത് താരത്തിന്റെ മുന്നോട്ടുള്ള കരിയറിൽ വലിയ പങ്കു വഹിക്കും എന്നുറപ്പാണ്. റയൽ മാഡ്രിഡിൽ കരീം ബെൻസേമ അല്ലെങ്കിൽ ഗാരെത് ബെയ്ൽ റൊണാൾഡോക്ക് പിന്തുണയുമായി ഉണ്ടായി യുണൈറ്റഡിൽ ടെവസ് അല്ലെങ്കിൽ റൂണി ഉണ്ടായി പക്ഷെ യുവന്റസിൽ റോണോ ഒറ്റയ്ക്ക് തന്നെയായിരുന്നു. ആ വിടവ് നികത്താൻ കയോ ജോർജിന്റെ വരവോടു കൂടി പരിഹരിക്കാൻ സാധിക്കും എന്നാണ് കണക്കു കൂട്ടുന്നത്.

സെൻട്രൽ ഫോർവേഡായി കളിക്കുമ്പോൾ കയോ ഏറ്റവും ഫലപ്രദമാണ്. ആ സ്ഥാനത്ത് അതിമനോഹരമായ ഷൂട്ടിംഗും ഗോൾ സ്കോറിംഗ് കഴിവുകളും ഉപയോഗിക്കാൻ താരത്തിന് സാധിക്കും. തന്റെ ഏറ്റവും മികച്ച പ്രകടനം ആ പൊസിഷനിൽ തന്നെയായിരുന്നു.അണ്ടർ 17 ലോകകപ്പിൽ മറ്റേതൊരു മത്സരാർത്ഥിയേക്കാളും കൂടുതൽ അവസരങ്ങൾ (28) അദ്ദേഹം സൃഷ്ടിച്ചു, 5 ഗോളുകളോടെ ടോപ്പ് സ്കോറർ പട്ടികയിൽ രണ്ടാമനായി.കായോ എതിർ ബോക്സിനുള്ളിൽ നിന്ന് വലതു കാൽ കൊണ്ട് തന്റെ ഗോളുകളിൽ ഭൂരിഭാഗവും സ്കോർ ചെയ്യുന്നത്.ടാപ്പ്-ഇന്നുകൾ, സോളോ റൺ,സ്കിൽ , ഷൂട്ടിങ് ,ഹെഡിങ് ,വേഗതയെല്ലാം താരത്തിന്റെ പ്രത്യേകതയാണ്. ഏതൊരു ബ്രസീലിയൻ പ്രതിഭയിൽ ഉള്ള പോലെയുള്ള മികച്ച പാസിംഗ് കഴിവുകൾ താരത്തിന്റെ വ്യത്യസ്തനാക്കുന്നത്. മികച്ചൊരു വിഷനോട് കൂടി കളിക്കുന്ന താരം ഗോളവസരം ഒരുക്കാനും മിടുക്കനാണ്.

ഡൈബാലയോ മൊറാട്ടയോ അവരുടെ കഴിവിൽ എത്തുന്നില്ലെങ്കിൽ റൊണാൾഡോയുടെ മികച്ച സ്ട്രൈക്ക് പാർട്ട്‌ക്കറായി കൈയോ ജോർജ്ജിന് പ്രവർത്തിക്കാനാകും. ഇറ്റാലിയൻ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു സൈനിങ്‌ തന്നെയാണ് ജോർജ് എന്നതിൽ സംശയമില്ല. ഒലിൻഡ, പെർനാംബുക്കോ സ്വദേശിയായ കൈയോ 10 വയസ്സുള്ളപ്പോൾ സാന്റോസിൽ ചേർന്നു, അതിനുശേഷം തന്റെ കരിയർ മുഴുവൻ ചരിത്രപരമായ ബ്രസീലിയൻ ക്ലബിനൊപ്പം ചെലവഴിച്ചു. 2018 ൽ 16 വയസ്സുള്ളപ്പോൾ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തിയ കയോ അണ്ടർ -17 ലോകകപ്പ് വിജയത്തിൽ വെങ്കല ബൂട്ട് നേടി. 2020 ത്തിലാണ് കയോ ഏറ്റവും മികച്ച ഫോമിലെത്തിയത്. സാന്റോസിനെ കോപ്പ ലിബർട്ടഡോർസ് ഫൈനലിലേക്ക് എത്തിച്ചെങ്കിലും പാൽമിറസിനോട് പരാജയപെട്ടു. 12 ഗെയിമുകളിൽ അഞ്ച് തവണ വലകുലുക്കിയ താരം ക്ലബ്ബിന്റെ ടൂർണമെന്റ് ടോപ് സ്കോററായി മാറി. ബ്രസീലിയൻ ഫുട്ബോളിന്റെ വലിയൊരു വാഗ്ദാനമായാണ് കാണുന്നത്. അടുത്ത വര്ഷം ആരംഭിക്കുന്ന ലോകക്കപ്പിൽ താരത്തെ ബ്രസീലിന്റെ മഞ്ഞ ജേഴ്സിയിൽ കണ്ടാൽ അതിൽ അത്ഭുതപ്പെടാനില്ല.