❝ നോമ്പെടുത്തിട്ടും ⚽🔥കാന്റെ തീ തന്നെ,
ഗോൾ പോസ്റ്റിനു 🧤🥅 മുന്നിലെ 🧞‍♂ ജിന്ന് മെൻഡി ❞

യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെയുള്ള സെമി ഫൈനൽ പോരാട്ടത്തിൽ ചരിത്ര വിജയമാണ് ചെൽസി നേടിയത്. ഹോം ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് 13 തവണ ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ ചെൽസി തകർത്തത്. മത്സരത്തിന്റെ സർവ മേഖലയിലും മികവ് പുലർത്തിയ ചെൽസിയുടെ താരങ്ങൾ ആദ്യ പാദത്തിലെ അതെ മികവ് രണ്ടാം പാദത്തിലും പുലർത്തി. ഇന്നത്തെ ചെൽസിയുടെ വിജയത്തിൽ ചാവേറുകളായോ മാറിയ രണ്ടു താരങ്ങളാണ് മിഡ്ഫീൽഡർ എൻ‌ഗോളോ കാന്റെയും ഗോൾ കീപ്പർ എഡ്വാർഡ് മെൻ‌ഡിയും.

ആദ്യ പാദത്തിലെന്ന പോലെ ചെൽസിയുടെ മധ്യനിരയുടെ നട്ടെല്ലായി പ്രവർത്തിച്ച കാന്റെ ചെൽസി ജേഴ്സിയിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രതിരോധവും ആക്രമണവും ഒരു പോലെ കൈകാര്യം ചെയ്ത കാന്റെ ഇന് മൈതാനത്തിന്റെ എല്ലാ കോണിലും ഉണ്ടായിരുന്നു. ചെൽസി നേടിയ രണ്ടു ഗോളുകളിലും തന്റേതായ പങ്കു വഹിച്ചു ഫ്രഞ്ച് മാൻ .പതിവായി മികവ് പുലർത്തുന്ന കാസെമിറോ, ടോണി ക്രൂസ്, ലൂക്കാ മോഡ്രിക് എന്നിവരടങ്ങുന്ന റയൽ മിഡ്ഫീൽഡിനെ തന്റെ ഊർജ്ജവും, ബുദ്ധിയും,വിഷനും ,വേഗതയും സമന്വയിപ്പിച്ച് കാന്റെ പിടിച്ചു കെട്ടി.


റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡ് ത്രയത്തെ ഒറ്റക്കാണ് മിഡ്ഫീൽഡർ നേരിട്ടത്. വേഗതയുള്ള ഓട്ടത്തിലൂടെ ചെൽസിയുടെ കൌണ്ടർ അറ്റാക്കുകൾക്ക് നേതൃത്വം നൽകി. റയലിനെതിരെയുള്ള മത്സരം സൂക്ഷ്മം പരിശോധിച്ചാൽ ലോക ഫുട്ബോളിൽ തന്റെ റോൾ ചെയ്യാൻ മികച്ചവൻ ആരുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു. റമദാൻ മാസത്തെ വ്രതമെടുത്താണ് കാന്റെ ഇന്നത്തെ മത്സരത്തിനിറങ്ങിയത് എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. റയലിനെതിരെ തുടർച്ചയായ രണ്ടാം മത്സരത്തിലും കാന്റെ മാന് ഓഫ് ദി മാച്ച് പുരസ്‌കാരം നേടുകയും ചെയ്തു.

ചെൽസി നിരയിൽ മികവ് പുലർത്തിയ മറ്റൊരു താരമാണ് ഗോൾ കീപ്പർ എഡ്വാർഡ് മെൻ‌ഡി. ചെൽസി ഗോൾ പോസ്റ്റിൽ ഒരു മതിലു പോലെ നിന്ന മെൻഡി ആദ്യ പകുതിയിൽ സൂപ്പർ സ്‌ട്രൈക്കർ കരിം സ്‌ബെൻസിമയുടെ എണ്ണം പറഞ്ഞ രണ്ടു ഉറച്ച ഗോൾ ഷോട്ടുകളാണ് തട്ടിയകറ്റിയത്. ആദ്യ പകുത്യോയിൽ ഈ ഗോളുകൾ വീണിരുന്നെങ്കിൽ മത്സര ഫലം മറ്റൊന്നായേനേ. ഈ സീസണിൽ 11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും 29 കാരൻ ഗോൾ കീപ്പറുടെ എട്ടാമത്തെ ക്‌ളീൻ ഷീറ്റായിരുന്നു. 11 മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകൾ മാത്രമാണ് മെൻഡി വഴങ്ങിയത്.

രണ്ട് വ്യത്യസ്ത ക്ലബ്ബുകളുമായി ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ബാക്ക് ടു ബാക്ക് എത്തുന്ന ചരിത്രത്തിലെ ആദ്യത്തെ മാനേജരായി തോമസ് തുച്ചൽ മാറി . കഴിഞ്ഞ വർഷം പിഎസ്ജി യെ ഫൈനലിൽ എത്തിച്ചിട്ടും തന്നെ പുറത്താക്കിയ മാനേജ്മെന്റിനെതിരെയുള്ള ഒരു പ്രതികാരം കൂടിയണി ട്യുചേലിന്റെ. ഇന്ന് നേടിയ രണ്ടാം ഗോളോടെ 2008 ൽ ലിവർപൂളിനെതിരെ ഫ്രാങ്ക് ലാം‌പാർഡ് ഗോൾ നേടിയതിന് ശേഷം ചെൽ‌സിക്ക് വേണ്ടി ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഗോൾ നേടുന്ന ആദ്യ ഇംഗ്ലീഷ് കളിക്കാരനായി മേസൺ മൗണ്ട് മാറി. ഓൾ ഇംഗ്ലീഷ് കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി കിരീടം ഉയർത്താം എന്ന വിശ്വാസത്തിലാണ് ചെൽസി.