❝ കളി കണ്ടവരുടെ 😘❤️ഹൃദയം അടിച്ചോണ്ട്
പോയ 💙🔵 കാന്റെ 🏆🔥മാസ്റ്റർക്ലാസ് ❞

ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി യൂറോപ്യൻ കിരീടം ഉയർത്തിയപ്പോൾ ചെൽസി ഒരു താരത്തിനോട് നന്ദി പറയുന്നുണ്ടെങ്കിൽ ആ താരത്തിന്റെ പേരാണ് എൻ‌ഗോളോ കാന്റെ.ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കുള്ള യാത്രയിൽ ഒരു ചെറിയ ഫ്രഞ്ച് മനുഷ്യൻ വഹിച്ച പങ്ക്പറഞ്ഞറിയിക്കാൻ സാധിക്കാത്തത്. ചിരിച്ചു കൊണ്ട് കഴുത്ത റക്കുന്ന നിഷ്കളങ്കനായ കൊല യാളി എന്നാണ് ആരാധകർ കാന്റെയെ വിശേഷിപ്പിച്ചത്.കാന്റെ എന്ന താരം വർത്തമാന ഫുട്ബോൾ കണ്ട ഏറ്റവും മികച്ച മധ്യനിര താരമാണ് എന്ന് അടിവരയിടുന്ന മത്സരമായിരുന്നു ഇന്നലത്തേത് .

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരങ്ങൾ നിറഞ്ഞ ആക്രമണ നിരയെ ഒറ്റയ്ക്ക് വരിഞ്ഞു കെട്ടിയ പ്രകടനമായിരുന്നു ഗ്രൗണ്ടിന്റെ മധ്യത്തിൽ ഇറങ്ങിയ കാന്റെ നടത്തിയത്. ഫൈനലിൽ മാൻ ഓഫ് ദ മാച്ച് ആയ കാന്റെ ആധുനിക ഗെയിമിലെ ഏറ്റവും മികച്ച സെൻട്രൽ മിഡ്ഫീൽഡറായി സ്ഥാനം ഉറപ്പിച്ചു.കൗണ്ടറുകളോ സ്ഥിരം ത്രൂ പാസുകളോ ഒന്നും നടത്താൻ ഇന്നലെ സിറ്റിയുടെ താരങ്ങൾക്ക് ആയില്ല. ഫിൽ ഫോഡനും സ്റ്റെർലിങും ബെർണാടോ സിൽവയും കെവിൻ ഡി ബ്രുയിനുമൊക്കെ വെള്ളം കുടിച്ചു എന്ന് പറയാം.സിറ്റി മിഡ്ഫീൽഡിലെ ബുദ്ധികേന്ദ്രം ഡി ബ്രൂയിനെ കാന്റെ പിടിച്ചു കെട്ടിയതോടെ അവരുടെ മുന്നേറ്റങ്ങൾക്ക് കൃത്യത കുറഞ്ഞു.

ചെൽസിയുടെ മധ്യനിരയുടെ നട്ടെല്ലായി പ്രവർത്തിച്ച കാന്റെ ചെൽസി ജേഴ്സിയിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പ്രതി രോധവും ആക്ര മണവും ഒരു പോലെ കൈകാര്യം ചെയ്ത കാന്റെ ഇന് മൈതാനത്തിന്റെ എല്ലാ കോണിലും ഉണ്ടായിരുന്നു. മികവ് പുലർത്തുന്ന സിറ്റി മിഡ്ഫീൽഡിനെ തന്റെ ഊർജ്ജവും, ബുദ്ധിയും,വിഷനും ,വേഗതയും സമന്വയിപ്പിച്ച് കാന്റെ പിടിച്ചു കെട്ടി.വേഗതയുള്ള ഓട്ടത്തിലൂടെ ചെൽസിയുടെ കൌണ്ടർ അറ്റാക്കുകൾക്ക് നേതൃത്വം നൽകുകയും ചെയ്തു കാന്റെ. ഇന്നലത്തെ മത്സരം സൂക്ഷ്മം പരിശോധിച്ചാൽ ലോക ഫുട്ബോളിൽ തന്റെ റോൾ ചെയ്യാൻ മികച്ചവൻ ആരുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു.


ഇന്നലത്തെ പ്രകടനത്തിലൂടെ എൻ‌ഗോളോ കാന്റെ “വലിയ മത്സങ്ങളിലെ കളിക്കാരൻ” എന്ന തന്റെ ടാഗിനെ ന്യായീകരിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.സ്വന്തം ബോക്‌സിന്റെ അരികിൽ ഒരു മികച്ച സ്ലൈഡ് ടാക്കിളുകൾ നടത്താനും മിഡ്ഫീൽഡിൽ പന്ത് കൈവശം വെക്കാനും പൊസിഷൻ വീണ്ടെടുക്കാനും പ്രതിരോ ധത്തിൽ ഉയർന്നു ചാടി ഹെഡ്ഡ് ചെയ്യാനും എല്ലായിടത്തും കാന്റെ ഉണ്ടായിരുന്നു.ചെൽസിയുടെ മുൻ പരിശീലകൻ ഫ്രാങ്ക് ലാം‌പാർഡ് കാന്റയെ ശരിയായി ഉപയോഗിച്ചിട്ടില്ലെന്ന് പലർക്കും തോന്നി, പക്ഷേ തോമസ് തുച്ചലിനു കീഴിൽ തന്റെ പതിവ് ഓൾ-ആക്ഷൻ ഡിസ്പ്ലേകൾ ഫ്രഞ്ച് താരം പുറത്തെടുത്തു. കിരീടങ്ങൾ എങ്ങനെ നേടണമെന്ന് കാന്റക്കും മത്സരം എങ്ങനെ ജയിപ്പിക്കണമെന്നും ട്യുച്ചലിനും അറിയാം. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ചാമ്പ്യൻസ് ലീഗ് കിരീടം.

അത്ലറ്റികോ മാഡ്രിഡിനെതിരെയുള്ള പ്രീ ക്വാർട്ടറിൽ മാന് ഓഫ് ദി മാച്ച് പ്രകടനം , സെമിയിൽ റയലിനെതിരെയുളള ഇരു പാദങ്ങളിലെ മാന് ഓഫ് ദി മാച്ച് ഇപ്പോളിതാ ഫൈനലിലെ മാന് ഓഫ് ദി മാച്ചും നേടിയിരിക്കുകയാണ്.കാന്റെയുടെ കരിയറിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടമാണിത്. ലോകകപ്പ് നേരത്തെ തന്നെ നേടിയിട്ടുള്ള കാന്റെയ്ക്ക് ഈ കിരീടത്തോടെ പ്രധാന കിരീടങ്ങളുടെ എണ്ണം കൂടിയിരിക്കുകയാണ്.ആറ് വർഷം മുമ്പ് ഫ്രഞ്ച് രണ്ടാം ഡിവിഷനിൽ കെയ്‌നിനായി കളിക്കുകയായിരുന്നു ഫ്രഞ്ച് ലീഗിൽ ശ്രദ്ധ നേടിയ കാന്റെയെ 2015ൽ ആയിരുന്നു ലെസ്റ്റർ സിറ്റി ഇംഗ്ലണ്ടിൽ എത്തിക്കുന്നത്.

തൊട്ടടുത്ത വർഷം കാന്റെ ലെസ്റ്ററിന്റെ പ്രീമിയർ ലീഗ് കിരീടം എന്ന അത്ഭുതകതയുടെ ഭാഗമായി. പിന്നാലെ ചെൽസിയിലേക്ക്. 2017ൽ ചെൽസിക്ക് ഒപ്പവും പ്രീമിയർ ലീഗ് കിരീടം. 2018ൽ ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് ഫ്രാൻസിനെ എത്തിച്ച ലോകകപ്പ് കിരീടത്തിലും കാന്റെയ്ക്ക് നിർണായക പങ്കുണ്ടായിരുന്നു. 2019ൽ ചെൽസിക്ക് ഒപ്പം യൂറോപ്പ ലീഗ് നേടിയ കാന്റെ ഇപ്പോൾ ചാമ്പ്യൻസ് ലീഗും സ്വന്തമാക്കി.ഇനി യൂറോ കപ്പിൽ ഫ്രാൻസിന് ഒപ്പം ഇറങ്ങാൻ വേണ്ടി കാന്റെ യാത്രയാകും. അവിടെ ഫ്രാൻസിനെ കിരീടത്തിലേക്ക് നയിക്കാൻ ആയാൽ ബാലൻ ഡി ഓർ തന്നെ കാന്റയിൽ എത്തിയാലും അത്ഭുതപ്പെടാനില്ല. കാന്റയുടെ ഫൈനലിലെ പ്രകടനത്തോടെ ഫ്രാൻസിന്റെ യൂറോ കപ്പ് പ്രതീക്ഷകളും വാനോളം ഉയർന്നിരിക്കുകയാണ്.