❝ യൂറോ കിരീട 💪🏆വേട്ടക്കിറങ്ങുന്നു ഫ്രഞ്ചു
ക്യാമ്പിൽ 🇫🇷⚽ നെഞ്ചിടിപ്പ് 💔🙆‍♂️ കൂട്ടിയ വാർത്ത ❞

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയെ നേരിടാനൊരുങ്ങുന്ന ചെൽസിക്ക് വലിയ തിരിച്ചടി. ചെൽസി മിഡ്ഫീൽസിലെ നട്ടെല്ലായ ഫ്രഞ്ച് താരം എൻഗോളോ കാന്റെയുടെ പരിക്കാണ് അവർക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ താരം മത്സരം അര മണിക്കൂർ കഴിഞ്ഞ ഉടനെ തന്നെ കളം വിട്ടിരുന്നു. തുടർന്ന് കോവസിച്ചാണ് ചെൽസിക്ക് വേണ്ടി ഇറങ്ങിയത്. കാന്റയുടെ പരിക്ക് ചെൽസിക്ക് മാത്രമല്ല യുറോ കപ്പിന് തയ്യാറെടുക്കുന്ന ഫ്രാൻസിനും വലിയ തിരിച്ചടിയാണ്.

താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് താരത്തെ പിൻവലിച്ചതെന്നും ചെൽസി പരിശീലകൻ തോമസ് ടൂഹൽ പറഞ്ഞത്. എന്നാൽ താരത്തിന്റെ പരിക്കിന്റെ വ്യാപ്തി ഉടൻ തന്നെ വ്യക്തമാവുമെന്നാണ് കരുതപ്പെടുന്നത്. ഈ സീസണിൽ ചെൽസിക്ക് വേണ്ടി മികച്ച പ്രകടനമാണ് കാന്റെ പുറത്തെടുത്തത്. അതുകൊണ്ട് തന്നെ തന്നെ താരം പരിക്ക് മൂലം പുറത്തിരിക്കേണ്ടി വരുന്നത് ചെൽസിക്ക് വലിയ തിരിച്ചടിയാവും.


ഈ സീസണിൽ ജനുവരിയിലും ഏപ്രിലും ഹാംസ്ട്രിംങിനേറ്റ പരിക്ക് മൂലം മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു. ഈ സീസണിൽ ചെൽസിയുടെ കുതിപ്പിന് ഊർജ്ജം നൽകിയ താരമായിരുന്നു കാന്റെ. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡിനെതിരെയും , റയൽ മാഡ്രിഡിനെതിരെയുളള സെമി ഫൈനലിലെ ഇരു പാദങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത കാന്റെ ചെൽസിയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കാണ് വഹിച്ചത്. പരിശീലകൻ തോമസ് ടൂഹൽ അധികാരമേറ്റതിനു ശേഷം ചെൽസി മധ്യനിരയുടെ താക്കോൽ സ്ഥാനം കാന്റയായിരുന്നു. ചാമ്പ്യൻസ് ലീഗ് ഫൈനലിന് മുൻപ് 23 ആം തീയതി പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കെതിരെ നടക്കുന്ന പ്രധാന മത്സരവും കാന്റക്ക് നഷ്ടമാവാൻ സാധ്യതയുണ്ട്.

മെയ് 29 ശനിയാഴ്ച പോർട്ടോയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ചെൽസി മാഞ്ചസ്റ്റർ സിറ്റിയെ നേരിടുമ്പോൾ 2012 നു ശേഷം വീണ്ടും കിരീടം നേടാമെന്ന പ്രതീക്ഷയിലാണ് ചെൽസി. ഒരു എഫ്എ കപ്പ്, യൂറോപ്പ ലീഗും ലോകകപ്പും,രണ്ടു പ്രീമിയർ ലീഗ് കിരീടവുള്ള കാന്റയുടെ ശേഖരത്തിലേക്ക് ചാമ്പ്യൻസ് ലീഗ് കിരീടവും എത്തുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്.യൂറോ കപ്പിനിനി ദിവസങ്ങൾ മാത്രം അവശേഷിക്കെ കാന്റക്കേറ്റ പരിക്ക് ഫ്രഞ്ച് ക്യാമ്പിലും നിരാശ പടർത്തി. ചെൽസിയിൽ എന്നപോലെ ഫ്രഞ്ച് മിഡ്ഫീൽഡിലെ പ്രധാന താരമായ മുപ്പതുകാരന്റെ അഭാവം ഫ്രാൻസിൻെറ കിരീട പ്രതീക്ഷകളെ സാരമായി ബാധിക്കും എന്നുറപ്പാണ്.