❝🇫🇷ഫ്രാൻസ് 🔵ചെൽസി ടീമുകളുടെ നട്ടെല്ലിനു💔😯 പരിക്ക്
രാജ്യാന്തര ⚽👟മത്സരങ്ങളും ക്ലബ്ബ് 🚫 മത്സരങ്ങളും നഷ്ട്ടമാവും❞

ഫ്രാങ്ക് ലാം‌പാർഡിന് പകരമായി തോമസ് തുച്ചലിന്റെ വരവിന് ശേഷം മുൻ ചാമ്പ്യന്മാരായ ചെൽസി പ്രീമിയർ ലീഗിൽ തോൽവി അറിഞ്ഞിട്ടില്ല. പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തെത്താനും, ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ അത്ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി ക്വാർട്ടറിലേക്ക് മുന്നേറാനും ചെൽസിക്കായി. എന്നാൽ ഈ സീസണിൽ ചെൽസിയുടെ വിജയങ്ങളിൽ പ്രധാന പങ്കു വഹിച്ചിരുന്ന ഫ്രഞ്ച് മിഡ്ഫീൽഡർ എൻ ഗോളോ കാന്റെക്ക് പരിക്ക് പറ്റിയത് ചെൽസി പരിശീലകന് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുക്രൈനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിനിടെയാണ് ചെൽസി താരത്തിന് പരിക്കേറ്റത്. ഇതോടെ ഫ്രാൻസിന്റെ അടുത്ത രണ്ടു മത്സരങ്ങളിലും ഈ യൂട്ടിലിറ്റി മിഡ്‌ഫീൽഡറുടെ സേവനം ഡിഡിയർ ഡെഷാം‌പ്സിനു നഷ്ടപ്പെടും.

2022 ലെ ലോകകപ്പ് യോഗ്യതയിൽ ആദ്യ മത്സരത്തിൽ മുഴുവൻ സമയവും 29 കാരൻ കളിച്ചുസ്‌വെങ്കിലും കളിക്ക് ‌ ശേഷം ചില അസ്വസ്ഥതകൾ അനുഭവപെടുകയും കൂടുതൽ പരിശോധനയിൽ കൈത്തണ്ടയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. ഇതോടെ കസാക്കിസ്ഥാൻ, ബോസ്നിയ, ഹെർസഗോവിന എന്നിവയ്‌ക്കെതിരായഫ്രാൻസിസിന്റെ ശേഷിക്കുന്ന കളികളിൽ നിന്ന് കാന്റയെ ഒഴിവാക്കി. ചെൽ‌സി മിഡ്ഫീൽഡർ വെള്ളിയാഴ്ച ഫ്രഞ്ച് ടീം വിട്ട് ബ്ലൂസിനൊപ്പം ചേരും.

പരിക്കേറ്റ കാന്റെ തുടർ ചികിത്സക്കായാണ് ചെൽസിയിലേക്ക് മടങ്ങുന്നത്. കാന്റെയുടെ പരിക്ക് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും മത്സരങ്ങൾ വരുന്ന ചെൽസിക്ക് തിരിച്ചടിയാണ്. ചെൽസിയുടെ വെസ്റ്റ് ബ്രോമിനെതിരായ പ്രീമിയർ ലീഗ് മത്സരവും ചാമ്പ്യൻസ് ലീഗിൽ പോർട്ടോക്കെതിരായ മത്സരവും കാന്റെക്ക് നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. ചെൽസിയുടെ അവസാന കളികളിൽ മികച്ച പ്രകടനം പുറത്തെടുത്ത കാന്റെ ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ മികച്ച പ്രകടനത്തെത്തുടർന്ന് മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെടും ചെയ്തു.

യോഗ്യത മത്സരത്തിൽ നിലവിലെ വേൾഡ് കപ്പ് ജേതാക്കളായ ഫ്രാൻസിനെ യുക്രൈനെ സമനിലയിൽ തളച്ചു . അന്റോണിയോ ഗ്രീസ്മാന്റെ തകർപ്പൻ ഗോളിൽ മുന്നിലെത്തിയ ഫ്രാൻസിനെ രണ്ടാം പകുതിയിൽ നേടിയ ഗോളിന് യുക്രൈൻ സമനില പിടിക്കുകയായിരുന്നു.

Rate this post