❝ ഈ ആഴ്ചയിലെ ഏറ്റവും⭐👌 മികച്ച താരം
മാഡ്രിഡിനെ പൂട്ടിയ 💪🔥 മാൻ പവർ ❞

യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യ പാദത്തിൽ മാഡ്രിഡിൽ നടന്ന മത്സരത്തിൽ ചെൽസിയും റയൽ മാഡ്രിഡും ഒരു ഗോൾ നേടി സമനിലയിൽ പിരിഞ്ഞു.ക്രിസ്റ്റ്യൻ പുലിസിക്കിന്റെ നിർണായകമായ എവേ ഗോളിൽ മുന്നിലെത്തിയ ചെൽസിയെ ബെൻസിമയുടെ തകർപ്പൻ ഗോളിനാണ് റയൽ സമനിലയിൽ പിടിച്ചത്. എന്നാൽ വിജയിക്കാവുന്ന മത്സരമാണ് ചെൽസി കൈവിട്ടു കളഞ്ഞത് . തുറന്ന അവസരങ്ങൾ പോലും ബ്ലൂസ് പാഴാക്കി.ഇന്നലെ നേടിയ എവേ ഗോളോടെ അടുത്തയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന രണ്ടാം പാദത്തിൽ ചെൽസി മുൻ തൂക്കം നേടുകയും ചെയ്തു.

2014 നു ശേഷം ആദ്യമായി ചാമ്പ്യൻസ് ലീഗ് സെമിയിൽ സ്ഥാനം പിടിച്ച ചെൽസിക്ക് വേണ്ടി തിളങ്ങി നിന്ന താരമാണ് എൻ‌ഗോളോ കാന്റെ.റയൽ മാഡ്രിഡിനെതിരായ മാൻ ഓഫ് ദ മാച്ച് പ്രകടനത്തിലൂടെ എൻ‌ഗോളോ കാന്റെ “വലിയ മത്സങ്ങളിലെ കളിക്കാരൻ” എന്ന തന്റെ ടാഗിനെ ന്യായീകരിക്കുന്ന പ്രകടനമാണ് ഇന്നലെ പുറത്തെടുത്തത്.ആൽഫ്രെഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിൽ തുടക്കം മുതൽ അവസാനം വരെ മത്സരം പൂർണമായും നിയന്ത്രിച്ച ഫ്രഞ്ച് മിഡ്ഫീൽഡർ ഏറ്റവും മികച്ച താരമായാണ് മത്സരം അവസാനിപ്പിച്ചത്.


പതിവായി മികവ് പുലർത്തുന്ന കാസെമിറോ, ടോണി ക്രൂസ്, ലൂക്കാ മോഡ്രിക് എന്നിവരടങ്ങുന്ന റയൽ മിഡ്ഫീൽഡിനെ തന്റെ ഊർജ്ജവും, ബുദ്ധിയും,വിഷനും ,വേഗതയും സമന്വയിപ്പിച്ച് കാന്റെ പിടിച്ചു കെട്ടി. റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡ് ത്രയത്തെ ഒറ്റക്കാണ് മിഡ്ഫീൽഡർ നേരിട്ടത്. വേഗതയുള്ള ഓട്ടത്തിലൂടെ ചെൽസിയുടെ കൌണ്ടർ അറ്റാക്കുകൾക്ക് നേതൃത്വം നൽകിയ കാന്റെ മിഡ്ഫീൽഡിലും ഡിഫെൻസിലും ഒരു പോലെ നിറഞ്ഞു നിന്നു.

ചെൽസി മിഡ്ഫീൽഡർ ഇന്നലെ 21 ഡ്യുവലുകളിൽ മത്സരിച്ച് ആറ് ഡ്രിബിളുകൾ പൂർത്തിയാക്കി ഇത് മറ്റേതു കളിക്കാരനെക്കളും കൂടുതലാണ്. മത്സരത്തിൽ 79 ടച്ചുകൾ പൂർത്തിയാക്കിയ ഫ്രഞ്ച് താരം 88% പാസ് അക്ക്യൂറസിയും നേടി. റയലിനെതിരെയുള്ള മത്സരം സൂക്ഷ്മം പരിശോധിച്ചാൽ ലോക ഫുട്ബോളിൽ തന്റെ റോൾ ചെയ്യാൻ മികച്ചവൻ ആരുമില്ല എന്ന് തെളിയിക്കുന്നതായിരുന്നു. പ്രീ ക്വാർട്ടറിൽ അത്ലറ്റികോ മാഡ്രിഡിനെതിരെയും മികച്ച പ്രകടനം പുറത്തെടുത്ത കാന്റെ മാൻ ഓഫ് ദി മാച്ച് അവാർഡും നേടി.

ചെൽസിയുടെ മുൻ പരിശീലകൻ ഫ്രാങ്ക് ലാം‌പാർഡ് കാന്റയെ ശരിയായി ഉപയോഗിച്ചിട്ടില്ലെന്ന് പലർക്കും തോന്നി, പക്ഷേ തോമസ് തുച്ചലിനു കീഴിൽ തന്റെ പതിവ് ഓൾ-ആക്ഷൻ ഡിസ്പ്ലേകൾ ഫ്രഞ്ച് താരം പുറത്തെടുത്തു. കിരീടങ്ങൾ എങ്ങനെ നേടണമെന്ന് കാന്റക്കും മത്സരം എങ്ങനെ ജയിപ്പിക്കണമെന്നും ട്യുച്ചലിനും അറിയാം , ഈ കോമ്പിനേഷൻ ചെൽസിക്ക് വരും സീസണുകളിൽ വിജയം കൊണ്ട് വരും എന്നതിൽ സംശയമില്ല.