“ഹാട്രിക്ക് നേടാൻ റോഡ്രിഗോക്ക് പെനാൽറ്റി വാഗ്ദാനം ചെയ്ത് കരിം ബെൻസിമ , നിരസിച്ച് ബ്രസീലിയൻ താരം”| Karim Benzema | Real Madrid

ബുധനാഴ്ച നടന്ന സാന്റിയാഗോ ബെർണാബ്യൂ സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ (3-1) നീ റയൽ മാഡ്രിഡ് വിജയിച്ച് ഫൈനലിൽ സ്ഥാനം പിടിച്ചിരുന്നു. അഗ്രഗേറ്റിൽ 6 -5 എന്ന സ്കോറിനാണ് റയൽ വിജയം നേടിയത്. ബ്രസീലിയൻ താരം റോഡ്രിഗോയുടെ ഇരട്ട ഗോളും ബെൻസിമയുടെ എക്സ്ട്രാ ടൈമിലെ പെനാൽറ്റിയുമാണ് റയലിനെ വിജയത്തിൽ എത്തിച്ചത്.

90 ആം മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ട് നിന്ന റയലിനായി പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോയുടെ ഗോളുകളാണ് രക്ഷയായി മാറിയത്. എക്സ്ട്രാ ടൈമിൽ ലഭിച്ച പെനാൽറ്റി റയൽ മാഡ്രിഡ് സ്‌ട്രൈക്കറും ക്യാപ്റ്റനുമായ കരിം ബെൻസെമ തന്റെ സഹതാരം റോഡ്രിഗോയ്ക്ക് ഓഫർ ചെയ്‌തെങ്കിലും ഹാട്രിക്ക് നേടാനുള്ള അവസരം താരം വേണ്ടെന്നു വെക്കുകയായിരുന്നു.

എക്സ്ട്രാ ടൈമിൽ ബെൻസിമ തന്നെ നേടിയെടുത്ത പെനാൽറ്റി ഗോളാക്കുന്നതിനു മുൻപ് “നിനക്ക് ആവശ്യമുണ്ടോ?”(“ക്വെറെസ്”) എന്ന് ഫ്രഞ്ച് താരം റോഡ്രിഗോയോട് ചോദിക്കുന്ന് വീഡിയോ പുറത്ത് വന്നിരുന്നു.എന്നാൽ 21 കാരനായ സ്‌ട്രൈക്കർ ആ ഓഫർ നിരസിക്കുകയും ഒടുവിൽ സീസണിലെ തന്റെ 15-ാം ചാമ്പ്യൻസ് ലീഗ് ഗോൾ നേടാൻ തന്റെ ക്യാപ്റ്റനെ അനുവദിച്ചു.

സിറ്റിക്കെതിരെ ആദ്യ പാദത്തിൽ ബെൻസിമ പെനാൽട്ടി ഗോൾ നേടിയെങ്കിലും ലാ ലീഗയിൽ ഒസാസുനക്കെതിരെ രണ്ടു പെനാൽറ്റികളാണ് താരം നഷ്ടപ്പെടുത്തിയത്. ഒരു പക്ഷെ അതുകൊണ്ടായിരിക്കും നിർണായക പെനാൽട്ടി ബെൻസിമ പെനാൽറ്റി എടുക്കാൻ റോഡ്രിഗോ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യം ഉയർത്തിയത്.

Rate this post