“സാന്റിയാഗോ ബെർണബ്യൂവിൽ രണ്ടാം പാദം ഞങ്ങൾ വിജയിക്കും” – മാഞ്ചസ്റ്റർ സിറ്റിക്കെതിരായ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡ് ആരാധകർ മാജിക് കാണുമെന്ന് കരിം ബെൻസെമ | Karim Benzema

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരീം ബെൻസേമ. ഇന്നലെ എത്തിഹാദിൽ നടന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരായ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് മൂന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപെട്ടിരുന്നു.ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടാനുള്ള തന്റെ ടീമിന്റെ കഴിവ് സാന്റിയാഗോ ബെർണബ്യൂവിൽ കാണാമെന്ന് ബെൻസിമ വിശ്വസിക്കുന്നു.

“ഞങ്ങളുടെ ആരാധകർ മാന്ത്രികമായ എന്തെങ്കിലും കാണാൻ തയ്യാറാവണമെന്ന് ഞാൻ മുന്നറിയിപ്പ് നൽകുന്നു, സാന്റിയാഗോ ബെർണബ്യൂവിൽ നടക്കുന്ന രണ്ടാം പാദത്തിൽ ഞങ്ങൾ വിജയിക്കും. തോൽക്കുന്നത് ഒരിക്കലും നല്ലതല്ല, ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് നേടുന്നതിൽ ഞങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നു.ഞങ്ങൾ ഒരിക്കലും ഞങ്ങൾ താഴോട്ട് പോവാൻ ആഗ്രഹിക്കുന്നില്ല , അവസാനം വരെ പോരാടി എന്നതാണ് കാര്യം” ബെൻസിമ പറഞ്ഞു.

ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ വീണ്ടും റയൽ മാഡ്രിഡിന്റെ രക്ഷകനായി കരിം ബെൻസേമ മാറി.മാഞ്ചസ്റ്റർ സിറ്റി തുടക്കത്തിലേ 2-0ന് ലീഡ് നേടിയെങ്കിലും ബോക്‌സിനുള്ളിൽ മികച്ച ഷോട്ടിലൂടെ ഫ്രഞ്ച് താരം ലോസ് ബ്ലാങ്കോസിനെ കളിയിലേക്ക് തിരികെയെത്തിച്ചു.എന്നാൽ മത്സരം അവസാനിക്കാൻ 10 മിനിറ്റ് ശേഷിക്കെ 4-2ന് സിറ്റിസൺസ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർന്ന് കാർലോ ആൻസലോട്ടിയുടെ ടീമിന് ലഭിച്ച പെനാൽറ്റി ബെൻസെമ ഗോളാക്കി മാറ്റുകയായിരുന്നു. 82-ാം മിനിറ്റിൽ പനേങ്ക കിക്ക് സ്‌കോർ ചെയ്യുന്നതിൽ മുന്നേറ്റ താരം മികച്ച സംയമനവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു.

അടുത്തയാഴ്ച സാന്റിയാഗോ ബെർണബ്യൂവിൽ നടക്കുന്ന രണ്ടാം പാദത്തിൽ ജയിക്കാം എന്ന ആത്മവിശ്വാസം റയൽ മാഡ്രിഡിനുണ്ട്.2018 ന് ശേഷം ആദ്യമായി ടൂർണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറാനുള്ള ശ്രമത്തിലാണ് സ്പാനിഷ് ക്ലബ്.വിജയിച്ചാൽ അടുത്ത മാസം പാരീസിൽ നടക്കുന്ന ഫൈനലിൽ റയൽ മാഡ്രിഡ് വില്ലാറിയൽ അല്ലെങ്കിൽ ലിവർപൂളിനെ നേരിടും.ഈ സീസണിൽ റയൽ മാഡ്രിഡിന് ഒരു ലീഗും ചാമ്പ്യൻസ് ലീഗ് ഡബിളും ഉറപ്പാക്കാൻ കരീം ബെൻസെമയുടെ ഗോളുകൾ നിർണായകമാണ്. 34 കാരനായ താരം ഇതുവരെ 41 ഗോളുകളും 13 അസിസ്റ്റുകളും ക്ലബ്ബിനായി എല്ലാ മത്സരങ്ങളിലുമായി നേടിയിട്ടുണ്ട്.

ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ മികച്ച ഫോമിലാണ് ബെൻസിമ. പാരീസ് സെന്റ് ജെർമെയ്‌നും ചെൽസിക്കും എതിരായ രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ അഞ്ച് നോക്കൗട്ട് മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ ഈ മുന്നേറ്റക്കാരൻ നേടിയിട്ടുണ്ട്. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ ആകെ 14 ഗോളുകൾ നേടിയിട്ടുണ്ട്.ഈ സീസണിൽ റയൽ മാഡ്രിഡിനെ ലാലിഗ കിരീടത്തിലേക്ക് നയിക്കുന്നതും ബെൻസെമ ആയിരിക്കും.ക്ലബ്ബ് ക്യാപ്റ്റൻ ലീഗിൽ 25 ഗോളുകൾ നേടിയിട്ടുണ്ട്.അഞ്ച് മത്സരങ്ങൾ ശേഷിക്കുന്ന ലാ ലിഗ ചാർട്ടിൽ അവർ 15 പോയിന്റ് മുന്നിലാണ്.