❝ബെൻസീമയുടെ 💪🔥 തിരിച്ചു വരവും,
🏆⚽ യൂറോ കപ്പിൽ ഫ്രാൻസിന്റെ 🇫🇷❤️ സാധ്യതകളും ❞

കരിം ബെൻസിമ യൂറോ കപ്പിനുളള ഫ്രാൻസ് ടീമിൽ ഇടം പിടിച്ചത് വലിയ പ്രാധാന്യത്തോടെയാണ് വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. നീണ്ട അഞ്ചര വർഷങ്ങൾക്ക് ശേഷം ടീമിൽ ഇടം പിടിച്ചതോടെയാണ് ബ്രേക്കിംഗ് ന്യൂസായി വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. ഇതോടെ അടുത്ത മാസം നടക്കുന്ന യൂറോ ചാമ്പ്യൻഷിപ്പിൽ എംബാപ്പക്കും ,ഗ്രീസ്മാനുമൊപ്പം ഫ്രഞ്ച് മുന്നേറ്റത്തിന് കരുത്തു പകരം ബേനസീമയും ഉണ്ടാവും. 2015 ഒക്ടോബറിൽ അർമേനിയക്കെതിരെയായിരുന്നു ബെൻസീമയുടെ അവസാന അന്തരാഷ്ട്ര മത്സരം. അർപ്പണ ബോധവും, കഠിനാധ്വാനവും ഏതൊരു താരത്തെയും ലക്ഷ്യത്തിലേക്ക് എത്തിക്കും എന്നതിന്റെ ഉദാഹരമാണ് ബെൻസേമ.

2014 ലോകകപ്പിൽ ഫ്രഞ്ച് നിരയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വെച്ച താരമായിരുന്നു ബെൻസീമ.അതിന് ശേഷമുള്ള 4 വർഷങ്ങളിൽ റയൽ മാഡ്രിഡ് യൂറോപ്യൻ ഫുട്‌ബോളിൽ ഇതിഹാസ സമാനമായ പുതു ചരിത്രങ്ങൾ തിരുത്തി കുറിച്ചു കൊണ്ട് 5 വര്ഷങ്ങൾക്കിടയിൽ 4 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുമ്പോഴും ആ ടീമിന്റെ മുന്നണി പോരാളിയായി അയാൾ ഉണ്ടായിരുന്നു .സ്വാഭാവികമായും അയാളുടെ കരിയർ ഉന്നതിയിൽ നിൽക്കുമ്പോൾ 2018 ലോകകപ്പ് ഫ്രഞ്ച് സ്ക്വാഡിൽ അയാൾ സാന്നിധ്യം ആർഹിച്ചിരുന്നു.പക്ഷെ കളത്തിന് പുറത്തെ നിർഭാഗ്യകരമായ സംഭവ വികാസങ്ങൾ അയാളുടെ ഇന്റർനാഷണൽ കരിയറിന് സഡൻ ഡെത്ത് കുറിക്കപ്പെടുന്ന കാഴ്ച്ചക്കാണ് പിന്നീട് നമ്മൾ സാക്ഷ്യം വഹിക്കുന്നത്.

യൂറോപ്പിലെ തന്നെ ഏറ്റവും ആഴമുള്ള സ്ക്വാഡുമായി ഓരോ ഇന്റർനാഷണൽ ടൂർണമെന്റ്ന് മുൻപും ആരെ ഒഴിവാക്കും എന്ന് പരിശീലകൻ തല പുകക്കുന്നത്ര ഉയർന്ന നിലവാരത്തിലേക്ക് വളർന്ന ഫ്രഞ്ച് നാഷണൽ ടീമിലേക്ക് കരീം ബെൻസിമ ഇനി ഒരു മടക്കം സ്വപ്നം കാണേണ്ടെന്നതില്ലേന്ന് തന്നെയാണ് ഫുട്‌ബോൾ ലോകം വിധിയെഴുതിയത്.പക്ഷെ ഒരു തരി പോലും കീഴടങ്ങാൻ അയാൾ തയ്യാറായിരുന്നില്ല.റയൽ മാഡ്രിഡ് ജേഴ്സിയിൽ തന്റെ ഏറ്റവും മികച്ച പ്രകടനങ്ങളുമായി അയാൾ താൻ നാഷണൽ ടീമിൽസ്ഥാനം അർഹിക്കുന്നു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു .എന്നിരുന്നാലും ഇനി ബെൻസിമ സ്ക്വാഡിലേക്ക് തിരിച്ചു വരണമെങ്കിൽ ദിദിയർ ദെഷാംപ്സ് പരിശീലക കുപ്പായം അഴിച്ചു വെക്കുന്ന കാലത്ത് മാത്രമേ സാധിക്കൂ എന്നാണ് കടുത്ത ഫ്രഞ്ച് ആരാധകർ പോലും കരുതിയിരുന്നത്.


യൂറോ കപ്പിൽ 5 വർഷങ്ങൾക്ക് മുൻപ് കലാശാ പോരാട്ടത്തിൽ നഷ്ടപ്പെട്ട കിരീടം വീണ്ടെടുക്കാൻ ഫ്രഞ്ച് പട ഏറ്റവും മികച്ച ടീമിനെ തന്നെയാണ് അണിനിരക്കുന്നത്.യൂറോ ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച ടീമുമായാണ് ഫ്രാൻസ് എത്തുന്നത്. എന്നും പ്രതിഭകളുടെ ധാരാളിത്തമുള്ള ഫ്രഞ്ച് ടീമിൽ പ്രതിരോധത്തിലും മധ്യനിരയിലെ മുന്നേറ്റനിരയിലും മികച്ച താരങ്ങൾ തന്നെയാണ് അണിനിരക്കുനന്ത് . 26 അംഗ ടീമിൽ നിന്നും അവസാന പതിനൊന്നിന് തെരെഞ്ഞെടുക്ക പരിശീലകൻ ദെഷാംപ്‌സ് ബുദ്ധിമുട്ടും എന്ന കാര്യത്തിൽ സംശയമില്ല.

റാഫേൽ വരാനെ, പ്രെസ്‌നൽ കിംപെംബെ,ചെൽസിയുടെ കുർട് സൂമ, സെവിയ്യയുടെ ജൂൾസ് കൂണ്ടെ എന്നിവരിൽ റാഫേൽ വരാനെ, കിംപെംബെ ജോഡിക്കവും പ്രതിരോധത്തിന്റെ ചുമതല . ബുണ്ടസ് ലീഗിൽ മികച്ച പ്രകടനം നടത്തിയിട്ടും ആർ‌ബി ലീപ്‌സിഗിന്റെ ഡയോട്ട് ഉപമെകാനോക്ക് ടീമിൽ ഇടം കണ്ടെത്താനായില്ല .ബയേൺ മ്യൂണിച്ച് ജോഡി ബെഞ്ചമിൻ പവാർഡ്, ലൂക്കാസ് ഹെർണാണ്ടസ് എന്നിവരാണ് വിംഗ് ബാക്ക് സ്ഥാനങ്ങളിൽ അണിനിരക്കും. ഈ സീസണിൽ ലിയോണിന് വേണ്ടി മികവ് പുറത്തെടുത്ത ലിയോ ഡുബോയിസ് വലതു വിങ്ങിൽ പാവാർഡിന്റെ സ്ഥാനത്തിന് ഭീഷണിയാണ്.

പ്രതിരോധം പോലെ തന്നെ, മിഡ്ഫീൽഡിലും പ്രതിഭകളുടെ ധാരാളിത്തമാണ് ഫ്രഞ്ച് ടീമിൽ .പോൾ പോഗ്ബ, എൻ‌ഗോളോ കാന്റെ ,അഡ്രിയൻ‌ റാബിയറ്റ്,സിസോക്കോ, തോമസ് ലെമാർ‌ എന്നിവർ അണിനിരക്കുന്ന മിഡ്ഫീൽഡ് ശക്തം തന്നെയാണ്. പ്രതിഭകളുടെ ധാരാളിത്തം മൂലം യുവ താരം എഡ്വേർ‌ഡോ കാമവിംഗക്ക് ടീമിൽ ഇടം നേടാനായില്ല. 4 -3 -3 ശൈലിയിൽ ഇറങ്ങുന്ന ഫ്രാൻസിന് മുന്നേറ്റ നിരയിൽ മൂന്നു പേരെ തെരഞ്ഞെടുക്കാൻ പരിശീലകൻ പാട് പെടും. ബെൻസിമയും , ഗ്രീസ്മാനും , എംബപ്പേ തന്നെയാവും മുന്നേറ്റ നിരയിൽ അണിനിരക്കുന്നത്. ഒലിവർ ജിറൂദ്, വിസം ബെൻ യെഡർ,ഒസ്മാനെ ഡെംബലെ എന്നിവരുടെ സ്ഥാനം ബെഞ്ചിൽ തന്നെയാവും.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആന്റണി മാർഷൽ ടീമിൽ ഇടം ലഭികകഥ പ്രമുഘ സ്‌ട്രൈക്കർ. റിയൽ ബെറ്റിസ്‌ സ്‌ട്രൈക്കർ നെബിൽ ഫെകീറിനും ഇടം നേടാനായില്ല.

പോർച്ചുഗലും ,ജർമനിയും ,ഹംഗറിയും ഉൾപ്പെടുന്ന മരണ ഗ്രൂപ്പിലാണ് ഫ്രാൻസിന്റെ സ്ഥാനം.മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ലോക ചാമ്പ്യന്മാർക്ക് മുന്നോട്ട് പോവാൻ സാധിക്കുകയുള്ളു. 1984 ൽ പ്ലാറ്റീനിയുടെ മികവിലും 2000 ത്തിൽ സിദാന്റെ മികവിലും യൂറോ കിരീടം നേടിയ ഫ്രാൻസിന് 2016 ൽ ഫൈനലിൽ എത്തിയെങ്കിലും പോർച്ചുജഗാളിനോട് പരാജയപെട്ടു. 1998 ലെ വേൾഡ് കപ്പിന് പിന്നാലെ യൂറോ കപ്പ് നേടിയ പോലെ 2021 ലും ആവർത്തിക്കുമോ എന്നാണ് ആരധകർ ഉറ്റു നോക്കുന്നത്. കഴിഞ്ഞ വേൾഡ് കപ്പിൽ കളിച്ച ഭൂരിഭാഗം താരങ്ങളും യൂറോ കപ്പിനുളള ടീമിലും ഇടം നേടിയിട്ടുണ്ട്.