കാർത്തിക് , ദി സ്റ്റൈലിഷ് സ്റ്റാർ

അന്താരാഷ്ട്ര നിലവാരത്തിൽ കളിക്കുന്ന വിരലിലെണ്ണാവുന്ന വോളി താരങ്ങൾ ഇന്ത്യയിൽ ഉള്ളു എന്ന് പറയേണ്ടി വരും.അതിലൊരാൾ കർണാടകയുടെ ഇന്ത്യൻ സെന്റര് ബ്ലോക്കർ കാർത്തികാണ്.ഇന്ത്യൻ വോളിയിലെ സുന്ദരനും ഫലപ്രദമായ ജംപിങ് സർവീസുകൾക്കും ഉടമയാണ് കാർത്തിക് .നിലവിൽ ഇന്ത്യയിൽ ഫലപ്രദമായ ജമ്പിങ് സർവിസ് ഉള്ള രണ്ടു ബ്ലോക്കർമാറാന് കാർത്തികും അശ്വൽ റായിയും.രണ്ടു പേരും കർണാടക സ്വദേശികളാണ്, കാർത്തിക് കർണാടക പോസ്റ്റലിന് വേണ്ടിയും അശ്വൽ റയിൽവേസിനും വേണ്ടിയാണു കളിക്കുന്നത്.

ലിബറോ ഇല്ലാതെ കളിക്കുന്ന കർണാടക പോസ്റ്റൽ ടീം കാർത്തിക് ജോയിൻ ചെയ്ത ശേഷം 6 പ്രാവശ്യം ഓൾ ഇന്ത്യ പോസ്റ്റൽ വോളി കിരീടം അണിഞ്ഞിട്ടുണ്ട്.ആദ്യമായി നടന്ന പ്രോ വോളിയിൽ കാലിക്കറ്റ് ഹീറോസിന്റെ ജേഴ്സിയിൽ രണ്ടു വ്യക്തിഗത നേട്ടങ്ങൾ കാരസ്ഥമാക്കിയിരുന്നു. സ്റ്റൈലിഷ് പ്ലയെർ ഓഫ് ദി സീസൺ ബെസ്റ്റ് സെർവർ എന്നി രണ്ടു അവാര്ഡുകളാണ് താരം സ്വന്തമാക്കിയത്. ബ്ലോക്കറായും,അറ്റാക്കറായും ഒരുപോലെ തിളങ്ങുന്ന കാർത്തിക് ഇന്ത്യൻ ടീമിന് മുതൽകൂട്ടാണ്.കാർത്തിക്കിന്റെ കരിയറിലൂടെ ഒന്നു കണ്ണോടിക്കാം,
2009 ജൂനിയർ നാഷണൽസ് ഗോൾഡ്‌ മെഡൽ,2010 യൂത്ത് നാഷണൽസ് വെങ്കലം,2010,2011 ബാംഗ്ലൂർ യൂണിവേഴ്സിറ്റി താരം.
2010 മുതൽ കർണാടക സീനിയർ നാഷണൽ ടീം മെമ്പർ.
2013 മുതൽ ഫെഡറേഷൻ കപ്പ് ടീം മെമ്പർ.2012,2013 വർഷങ്ങളിൽ തുടർച്ചയായി ഇന്ത്യൻ ജൂനിയർ ടീം അംഗം.
2013 എഫ്ഐവിബി വേൾഡ് ജൂനിയർ ചാമ്പ്യൻഷിപ് അങ്കാറ പങ്കെടുത്ത ഇന്ത്യൻ ടീം അംഗം. 2014 മനാമ യിൽ വച്ചു നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീമംഗം.


2015 സീനിയർ നാഷണൽസ് കർണാടക വോളി ടീം ക്യാപ്റ്റൻ
2015 കർണാടക ഫെഡറേഷൻകപ്പ് ടീം ക്യാപ്റ്റൻ.
2016 ഫെഡറേഷൻ കപ്പ് സിൽവർ നേടിയ ടീം ക്യാപ്റ്റൻ.
2018 കോഴിക്കോട് സിനി യർ കർണാടക ടീം ക്യാപ്റ്റൻ.
2018 ഫെഡറേഷൻ cup ടീം മെമ്പർ.2018 ഏഷ്യൻ ഗെയിംസ് സീനിയർ ഇന്ത്യൻ ടീം മെമ്പർ.2019 സീനിയർ നാഷണൽസ് ഗോൾഡ്‌ നേടിയ ക്യാപ്റ്റൻ.2019 ഫെഡറേഷൻ കപ്പ് നാലാം സ്ഥാനം നേടിയ ടീമംഗം.2020 സീനിയർ ഇന്ത്യൻ ടീമംഗം ടോക്കിയോ ഒളിമ്പിക്‌സ് ക്വാളിഫയിങ് റൗണ്ട് ചൈനയിൽ വച്ച്.ചെറുപ്രായത്തിൽ തന്നെ ഇത്രയും അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ച കാർത്തിക് ഇനിയും വോളിബോളിന്റെ മേഖലകൾ കീഴടക്കട്ടെ എന്നാശംസിക്കുന്നു.

തയ്യാറാക്കിയത് : ഷാജു അട്ടപ്പാടി