❝കരുതിയിരിക്കുക 🇳🇱🧡 ഓറഞ്ചു പടക്ക്
മുന്നിൽ 🙅♂️🔥ചെന്ന് പെട്ടാൽ 🤦♂️💔 തീർന്നു,
ആ പഴയ വീര്യം ചോർന്നു പോയിട്ടില്ല ❞
എഴുപതുകളിൽ ലോക ഫുട്ബോളിനെ തന്നെ മാറ്റിമറിച്ച ടോട്ടൽ ഫുട്ബോളുമായാണ് നെതർലൻഡ്സ് തങ്ങളുടെ സാനിധ്യം അറിയിച്ചത്. ഇതിഹാസ താരം യോഹാൻ ക്രൈഫിന്റെ നേതൃത്തിൽ 1974 ൽ ലോക കപ്പ ഫൈനലിലെത്തിയങ്കിലും കിരീടം നേടാൻ അവർക്കായില്ല എങ്കിലും ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഇടം പിടിക്കാൻ ഡച്ച് ടീമിനായി . 1978 ലും ഫൈനലിൽ സ്ഥാന പിടിച്ചെങ്കിലും പരാജയപെടാനായിരുന്നു വിധി. ഡച്ച് ക്ലബ് അയാക്സിലൂടെ പയറ്റി തെളിഞ്ഞ ടോട്ടൽ ഫുട്ബോളിലൂടെ ലോകഫുട്ബോളിന് അവിസ്മരണീയമായ മുഹൂർത്തങ്ങൾ നല്കാൻ അവർക്കായി. “ക്ലോക്ക് വർക്ക് ഓറഞ്ച്” എന്നാണ് അക്കാലത്ത് ഡച്ച് ടീം അറിയപ്പെട്ടത്. ഡച്ച് ഫുട്ബോളിന്റെ ഏറ്റവും സുവർണ നേട്ടം 1988 ൽ വാൻ ബസ്റ്റൻ, റിക്കാർഡ് ,ഗുല്ലിറ്റ് ത്രിമൂർത്തികൾ നേടിക്കൊടുത്ത യൂറോകപ്പായിരുന്നു. എന്നാൽ 30 വർഷങ്ങൾ കഴിഞ്ഞിട്ടും യൂറോ കപ്പിൽ അതിനടുത്തുളള ഒരു നേട്ടത്തിലെത്താൻ ഹോളണ്ടിനായിട്ടില്ല.
ലോക ഫുട്ബോളിലെ വൻ ശക്തിയായ ഹോളണ്ടിന് കഴിഞ്ഞ കുറച്ചു വർഷങ്ങൾ മികച്ചതെയിരുന്നില്ല. 2014 ൽ വേൾഡ് കപ്പിൽ മൂന്നാം സ്ഥാനം നേടിയ ശേഷം 2016 ൽ നടന്ന യൂറോ കപ്പിലും 2018 ലെ വേൾഡ് കപ്പിലും ഡച്ച് ടീമിന് യോഗ്യതെ നേടാനായി സാധിച്ചില്ല. ഒരു വലിയ തകർച്ചയുടെ വക്കിൽ നിന്നും 2019 ലെ നേഷൻസ് ലീഗിലൂടെയാണ് ഹോളണ്ട് തിരിച്ചു വരുന്നത്. യൂറോ കപ്പിൽ തുടർച്ചയായ മൂന്നാം ജയത്തോടെ പ്രീ ക്വാർട്ടറിൽ സ്ഥാനം പിടിച്ച ഹോളണ്ട് 1988 ലെ വിജയം വീണ്ടും ആവർത്തിക്കാൻ തന്നെയാണ് ഒരുങ്ങിയിറങ്ങുന്നത്. ഒരു കൂട്ടം മികച്ച യുവ പ്രതിഭകൾ അടങ്ങിയ ടീമിനെയാണ് മുൻ താരം കൂടിയായ ഡി ബോയർ യുറോക്ക് അണിനിരത്തിയത്. എല്ലാ മത്സരങ്ങളിലും ആധിപത്യം പുലർത്തിയ ഡച്ച് പട കിരീടം നേടാൻ സാധ്യതയുള്ള ടീമായി വളർന്നു.
പിഎസ്ജിയിലേക്ക് ചേക്കേറിയ ഹോളണ്ട് മധ്യനിര താരം വൈനാൾഡാം, ബാഴ്സലോണയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കിയ മെംഫിസ് ഡീപേ എന്നി താരങ്ങളുടെ പ്രകടനത്തിന്റെ മികവിലാണ് ഡച്ച് ടീം മുന്നേറുന്നത്. പിഎസ്വിയുടെ ഡിഫൻഡർ ഡെൻസെൽ ഡംഫ്രീസ്, ഡോണെൽ മാലെൻ, അയാക്സിന്റെ റയാൻ ഗ്രേവൻബെർച്ച് എന്നിവർ കൂടി ഫോമിൽ എത്തിയതോടെ ഹോളണ്ടിന് കാര്യങ്ങൾ കൂടുതൽ അനുകൂലമായി. വൈനാൾഡാം ഡച്ച് ടീമിനായി ഇന്നലെ നേടിയ രണ്ടു ഗോളുകൾ ഉൾപ്പെടെ മൂന്നു ഗോളുകൾ നേടിയപ്പോൾ, സൂപ്പർ താരം ഡിപ്പായ് രണ്ടു ഗോളും രണ്ടു അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു. ഡംഫ്രീസും രണ്ടു ഗോളുകൾ നേടി.
മൂന്നു പ്രതിരോധ താരങ്ങളെ അണിനിരത്തിയുള്ള 3 -5 -2 എന്ന ശൈലിയിലാണ് ഡി ബോയർ ടീമിനെ അണിനിരത്തുന്നത്. യുക്രൈനിനെതിരെ രണ്ടു ഗോൾ വഴങ്ങിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ ഡി ലിറ്റ്, സ്റ്റെഫാൻ ഡി വ്രിജ്, ബ്ലിൻഡ് കൂട്ട്കെട്ട് മികച്ചു നിന്നു. മിഡ്ഫീൽഡിൽ വൈനാൾഡാം, ഡി ജോങ് , ഗ്രേവൻബെർച്ച് ത്രയം ഒരു മത്സരം കഴിയുന്തോറും മികവിലേക്കുയരുകയാണ്. ആദ്യ രണ്ടു മത്സരങ്ങളിലും മുന്നേറ്റ നിരയിൽ ഡിപ്പായ്ക്ക് കൂട്ടായി വെഗോർസ്റ്റ് എത്തുകയും ആദ്യ മത്സരത്തിൽ ഗോൾ നേടുകയും ചെയ്തു. ഇന്നലെ ഡിപ്പായ്ക്ക് കൂട്ടായി യുവ താരം ഡോണെൽ മാലെൻ ആണ് എത്തിയത്. ചടുല നീക്കങ്ങളുമായി ആദ്യ ഗോളിന് വഴിയൊരുക്കിയ പിഎസ്വി താരത്തിന് വരും മത്സരങ്ങളിൽ കൂടുതൽ അവസരം ലഭിക്കുമെന്നുറപ്പാണ്. ഓസ്ട്രിയക്കെതിരെ പകരക്കാരനായി ഇറങ്ങി ഡംഫ്രീസ്ന്റെ ഗോളിന് വഴിയൊരുക്കിയതും മാലെൻ ആയിരുന്നു.
മൂന്നു മത്സരങ്ങളിൽ നിന്നും 8 ഗോളുകൾ അടിച്ചു കൂട്ടിയ ഡച്ച് മുന്നേറ്റ നിര രണ്ടു ഗോളുകൾ മാത്രമാണ് വഴങ്ങിയത്.ഇന്നലെ മാസിഡോണിയക്കെതിരെ നേടിയ മൂന്നു ഗോൾ വിജയത്തോടെ തുടർച്ചയായ പത്തു മത്സരങ്ങളിൽ രണ്ടോ അതിലധികമോ ഗോളുകൾ നേടുന്ന ടീമായി ഹോളണ്ട് മാറി. ഇന്നലെ നേടിയ ഇരട്ട ഗോളോട് കൂടി 78 മത്സരങ്ങളിൽ നിന്നും 25 ഗോളുകൾ ആയ താരം മാർകോ വാൻ ബാസ്റ്റിനെ 24 ഗോളുകൾ മറികടക്കാനുമായി.
ആദ്യ മത്സരത്തിൽ യുക്രൈനിനെ 3 -2 നും രണ്ടാം മത്സരത്തിൽ ഓസ്ട്രിയക്കെതിരെയും ഇന്നലെ നോര്‍ത്ത് മാസിഡോണിയക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു നെര്‍ലന്‍ഡ്സിന്റെ ജയം.
ജോര്‍ജിനോ വെനാള്‍ഡമിന്റെ ഇരട്ട ഗോളുകളാണ് നെതര്‍ലന്‍ഡ്സിന് വിജയമൊരുക്കിയത്. ആദ്യ പകുതിയില്‍ മെംഫിസ് ഡിപെയുടെ ഒരു ഗോളില്‍ മുന്നിലെത്തിയിരുന്നു. പിന്നാലെ 51, 58 മിനിറ്റുകളിലായിരുന്നു വെനാള്‍ഡമിന്റെ ഗോളുകള്‍. കളിച്ച മൂന്ന് മത്സരവും ജയിച്ചാണ് ഡച്ച് പട പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടിയത്.