” കേരള ബ്ലാസ്റ്റേഴ്സിന് വിജയാശംസകൾ നേർന്ന് മമ്മൂട്ടി ” | Kerala Blasters

ഇന്ന് ഐഎസ്എൽ എട്ടാം സീസണിന്റെ കലാശപ്പോരിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ നേരിടുകയാണ്. ഈ രണ്ട് ടീമുകൾ കൊമ്പുകോർക്കുന്നതോടെ ​ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിന്റെ നിറം മഞ്ഞയാകുമെന്ന് ഉറപ്പാണ്. ആദ്യ കിരീടം നേടാനായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്.

ഫൈനലിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് വിജയാശംസകൾ നേർന്നിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പർ താരം മമ്മൂട്ടി.”കാൽപ്പന്തിൻ്റെ ഇന്ത്യൻ നാട്ടങ്കത്തിൽ കേരള ദേശം പോരിനിറങ്ങുമ്പോൾ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ…പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു.. ടീമിന് വിജയാശംസകൾ ” എന്നാണ് മമ്മൂട്ടി ട്വിറ്ററിൽ കുറിച്ചത്.

കേരള പോലീസും ബ്ലാസ്റ്റേഴ്സിന് വിജയാശംസകൾ നേർന്നു .”കേരള ബ്ലാസ്റ്റേഴ്സിന് ഞങ്ങളുടെ വിജയാശംസകൾ” എന്ന അടിക്കുറിപ്പോടെയുള്ള ഒരു വീഡിയോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന് കേരള പോലീസ് ആശംസകൾ അറിയിച്ചത്. നിരവധി മുൻ താരങ്ങളും സെലിബ്രിറ്റികളും ബ്ലാസ്റ്റേഴ്സിന് സോഷ്യൽ മീഡിയയയിലൂടെ ബ്ലാസ്റ്റേഴ്സിന് വിജയാശംസകൾ അറിയിച്ചു.

ഇന്ന് രത്രി 7 .30 നാണ് ഫൈനൽ മത്സരം. ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തുന്നത്. ഹൈദരാബാദ് ആദ്യമായാണ് ഐ എസ്എൽ കലാശ പോരാട്ടത്തിൽ ഇടം പിടിക്കുന്നത്.