“ബംഗാളിനെ കീഴടക്കി സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളത്തിന്റെ ചുണക്കുട്ടികൾ”

പയ്യനാട്ടെ സ്റ്റേഡിയത്തിൽ നിറഞ്ഞു നിന്ന ആയിരകണക്കിന് ആരാധകരെ സാക്ഷി നിർത്തി പെനാൽട്ടി ഷൂട്ട് ഔട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിനോടുള ബംഗാളിനെ കീഴടക്കി കേരളം സന്തോഷ് ട്രോഫിയിൽ മുത്തമിട്ടു.നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടണ സാധിക്കകത്തോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് അവിടെയും ഇരു ഓരോ ഗോളുകൾ നേടി സമനില പാലിച്ചതോടെ പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്. പെനാൽറ്റി ഷൂട്ട് ഔട്ടിൽ 5 -4 എന്ന സ്കോറിനായിരുന്നു കേരളത്തിന്റെ ജയം .

സെമി ഫൈനലിൽ ഇറക്കിയ അതെ ടീമുമായാണ് കേരളം ഫൈനൽ പോരാട്ടത്തിനിറങ്ങിയത്. മത്സരത്തിന്റെ ആദ്യനിമിഷങ്ങളിൽ ബംഗാളിനായിരുന്നു മേൽക്കൈയെങ്കിലും പിന്നീട് കേരളം പതിയെ താളം വീണ്ടെടുത്തു. 18 മിനിറ്റിൽ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചുവെങ്കിലും ജിജോ ജോസഫിന്റെ ഷോട്ട് ബംഗാൾ ഗോൾകീപ്പറുടെ കൈയിലൊതുങ്ങി. 32ാം മിനിറ്റിലും മികച്ച ഗോളവസരം കേരളം നഷ്ടപ്പെടുത്തി. 37ാം മിനിറ്റിൽ ബംഗാളിന്റെ ഉഗ്രൻ ഷോട്ട് കേരള ഗോൾകീപ്പർ മിഥുൻ സേവ് ചെയ്തു. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ലഭിച്ച മികച്ച അവസരവും ബംഗാൾ പാഴാക്കി.

കഴിഞ്ഞ മത്സരത്തിൽ അഞ്ച് ഗോൾ നേടിയ ജെസിനെ ഇത്തവണയും കേരളം ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയില്ല. പിന്നീട് വിഘ്നേഷിനെ പിൻവലിച്ചാണ് കോച്ച് ബിനോ ജോർജ് ജെസിനെ കളത്തിലിറക്കിയത്. രണ്ടാംപകുതിയുടെ 59 ആം മിനുട്ടിൽ കേരള ക്യാപ്റ്റൻ ജിജോ ജോസഫിന് ഗോൾ നേടാൻ മികച്ചൊരു അവസരം ലഭിചെങ്കിലും മുതലാക്കാനായില്ല. 62 ആം മിനുട്ടിൽ ബംഗാളിന് ലഭിച്ച അവസരം കേരള കീപ്പർ മിഥുന്റെ ഇടപെടലിൽ ഗോളായി മാറിയില്ല.

64ാം മിനിറ്റില്‍ ജെസിന്റെ ബോക്‌സിന് പുറത്ത് നിന്നുള്ള ലോങ് റേഞ്ചര്‍ പുറത്തേക്ക് പോയി.കേരളത്തിന് അനുകൂലമായി 66ാം മിനിറ്റില്‍ ഫ്രീകിക്ക്. അര്‍ജുന്‍ ജയയരാജിന്റെ കിക്ക് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി.കേരള താരം അജയ് അലക്‌സിന് പകരം ബിബിന്‍ അജയന്‍ കളത്തിലേക്ക്. പരിക്കേറ്റ അജയ് അലക്‌സിനെ സ്‌ട്രെച്ചറില്‍ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ട് പോയി.86ാം മിനിറ്റില്‍ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക്‌ ലഭിചെങ്കിലും ഗോളായി മാറിയില്ല.

രണ്ടാം പകുതിയുടെ അധികസമയത്ത് കേരളത്തിന് ഗോള്‍ നിഷേധിച്ച് പ്രിയന്ത് കുമാറിന്റെ മറ്റൊരു സേവ്‌. 90-ാം മിനിറ്റില്‍ ജിജൊ ജോസഫിന്റെ പാസില്‍ ഷിഖിലിന്റെ ഷോട്ട്. ഒരിക്കല്‍ക്കൂടി ബംഗാള്‍ ഗോളി കേരളത്തിനും ഗോളിനുമിടയില്‍ വില്ലനായി. തൊട്ടുപിന്നാലെ തന്നെ ഷിഖിലിന് വീണ്ടും അവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി.മത്സരം എക്‌സ്ട്രാ ടൈമിനേക്ക്. നിശ്ചിത സമയത്ത് ഗോള്‍ നേടാതെ സമനില പാലിച്ച് കേരളവും ബംഗാളും. എക്സ്ട്രാ ടൈമിന്റെ ആറാം മിനുട്ടിൽ പയ്യനാട്ടെ ആയിരകണക്കിന് ആരാധകരെ ഞെട്ടിച്ചു കൊണ്ട് കേരളം മുന്നിലെത്തി.വലതു വിങ്ങില്‍ നിന്ന് സുപ്രിയ പണ്ഡിറ്റിന്റെ ക്രോസ് ദിലീപ് ഒറാവ്ന്‍ ഹെഡ് ചെയ്ത് വലയിലെത്തിച്ചു.

ഗോൾ വന്നതോടെ സമനിലക്കായി കേരളം കൂടുതൽ മുന്നേറി കളിച്ചു. എന്നാൽ ബംഗാൾ പ്രതിരോധം കൂടുതൽ ശക്തമാക്കി. 113 ആം മിനുട്ടിൽ ക്യാപ്റ്റൻ ജിജോ ജോസെഫിന്റെ ഗോൾ ശ്രമം ബംഗാൾ കീപ്പറുടെ കയ്യിൽ വിശ്രമിച്ചു. എന്നാൽ 116 മിനുട്ടിൽ കേരളം സമനില പിടിച്ചു. പയ്യനാട് സ്റ്റേഡിയത്തെ ഇളക്കി മറിച്ച് കൊണ്ട് ഹെഡ്ഡറിലൂടെ പകരക്കാരനായ മുഹമ്മദ് സഫ്‌നാദാണ് ഗോൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ വിജയ ഗോൾ നേടാൻ ബംഗാളിന് സുവർണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി .