സഞ്ജു -സച്ചിൻ വെടിക്കെട്ടിൽ കേരളത്തിന് തകർപ്പൻ ജയം

2021-22 സീസൺ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം. മധ്യപ്രദേശിനെതിരെ 8 വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് കേരളം നേടിയത്.172 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുണായയത് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (56), സച്ചിന്‍ ബേബി (51) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതിരുന്നു. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ കേരളം 18 ഓവറില്‍ ലക്ഷ്യം മറികടന്നു.

ഡെൽഹിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മധ്യപദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് സ്കോർ ചെയ്തപ്പോൾ, കേരളം രണ്ട് ഓവറുകൾ ബാക്കി നിൽക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു‌. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മധ്യപ്രദേശിന് രജത് പടിദാറിന്റ (49 പന്തില്‍ 77) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. പാര്‍ത്ഥ് സഹാനി (32), കുല്‍ദീപ് ഗേഹി (31) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് വീഴ്ത്തിയ എം എസ് അഖിലാണ് തിളങ്ങിയത്.

172 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന കേരളത്തിന്റെ ഓപ്പണർമാർ സാവധാനമാണ് തുടക്കത്തിൽ ബാറ്റ് ചെയ്തത്.‌ ടീം സ്കോർ 59 ലെത്തിയപ്പോൾ രോഹൻ എസ് കുന്നുമ്മലിന്റെ വിക്കറ്റ് ടീമിന് നഷ്ടമായി. 27 പന്തിൽ ‌29 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ 22 പന്തിൽ 21 റൺസെടുത്ത മൊഹമ്മദ് അസറുദ്ദീനും വീണു. എന്നാൽ മൂന്നാം വിക്കറ്റിൽ സച്ചിൻ‌ ബേബിയും, നായകൻ സഞ്ജു സാംസണും ഒത്തുചേർന്നതോടെ കളി മാറി. ഇരുവരും ആക്രമണ മോഡിൽ ബാറ്റ് വീശിയതോടെ കേരളം ശക്തമായി മത്സരത്തിലേക്ക് തിരിച്ചു വന്നു.

സഞ്ജു 33 പന്തിൽ 4 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 56 റൺസ് നേടിയും, സച്ചിൻ ബേബി 27 പന്തിൽ 4 ബൗണ്ടറികളും, 3 സിക്സറുകളുമടക്കം 51 റൺസ് നേടിയും മത്സരത്തിൽ പുറത്താകാതെ‌ നിന്നു.ജയത്തോടെ കേരളം ഇന്ന് ജയിച്ചാല്‍ കേരളത്തിന് അടുത്ത റൗണ്ടിലേക്ക് പ്രതീക്ഷകള്‍ സജീവമാക്കി. ഗ്രൂപ്പ് ഡിയില്‍ അഞ്ച് മത്സരങ്ങളിലും നാലിലും ജയിച്ച് 16 പോയിന്റ് നേടിയ ഗുജറാത്താണ് ഒന്നാമത്. കേരളത്തിനും മധ്യപ്രദേശിനും 12 പോയിന്റ് വീതമുണ്ട്.