❝അർജന്റീനിയൻ സ്‌ട്രൈക്കർ അടുത്ത സീസണിലും ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടുമോ ?❞ |Kerala Blasters |Jorge Pereyra Diaz

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച പെരേര ഡിയസ് ക്ലബിലേക്ക് തിരികെ വരാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സിൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു ഡിയസ് കളിച്ചിരുന്നത്‌‌‌. ലോൺ കാലാവധി കഴിഞ്ഞതോടെ താരം അർജന്റീനൻ ക്ലബായ പ്ലാറ്റൻസിലേക്ക് തിരികെ പോയിരുന്നു.

എന്നാൽ പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് അര്ജന്റീന സ്‌ട്രൈക്കർ ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങി വരാനുള്ള സാദ്ധ്യതകൾ തെളിഞ്ഞു വരികയാണ് . കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഡിയസ് അത് ലറ്റിക്കോ പ്ലേറ്റെന്‍സുമായി കരാര്‍ പുതുക്കിയിരുന്നു. അതുപ്രകാരം 2022 ഡിസംബര്‍ വരെയാണ് അത്ലറ്റിക്കോ പ്ലേറ്റെന്‍സുമായി ഡിയസിനു കരാറുള്ളത്.അത്ലറ്റിക്കോ പ്ലേറ്റെന്‍സുമായുള്ള കരാര്‍ റദ്ദാക്കാനുള്ള ശ്രമത്തിലാണ് ജോര്‍ജ് പെരേര ഡയസ്.പ്ലാറ്റൻസ് താരത്തെ വിൽക്കാനും ആഗ്രഹിക്കുന്നുണ്ട്.മികച്ച ഓഫർ മുന്നോട്ടുവെക്കുന്ന ക്ലബിന് ഡിയാസിനെ നൽകാനാണ് പ്ലാറ്റൻസിൻ്റെ തീരുമാനം.

ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഡിയസിനെ സ്വന്തമാക്കണമെങ്കില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് കൂടുതൽ പണം മുടക്കേണ്ടി വരും. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 21 മത്സരങ്ങൾ കളിച്ച ഡയസ് 8 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. അൽവാരോ വാസ്‌ക്വാസിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സംയുക്ത ടോപ് സ്കോററാണ് ഡയസ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ജൈത്രയാത്രയില്‍ ഡിയസ് – വാസ്‌ക്വെസ് സഖ്യത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു.

ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നെയാണ് ഡയസ്.ഐഎസ്എല്ലിലെ തന്നെ ഏറ്റവും കഠിനാധ്വാനിയായ താരങ്ങളിലൊരാളാണ് അർജന്റീനിയൻ.ചിലി, ബൊളീവിയ, മെക്സിക്കോ,മലേഷ്യ എന്നി രാജയങ്ങളിൽ ബൂട്ടകെട്ടിയ അർജന്റീനിയൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അത്കൊണ്ട് തന്നെ താരത്തെ തിരിച്ചു കൊണ്ടുവരാൻ അവർ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു.