❝എല്ലാ വിദേശ 💛💙 താരങ്ങളെയും നാട്ടിലേക്ക്
അയച്ചു, 🐘 അടുത്ത ⚽🔥സീസണിൽ എല്ലാം
പുതിയ താരങ്ങൾ ❞

അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഐ.എസ്.എൽ സൂപ്പർക്ലബ് കേരളാ ബ്ലാസ്റ്റേഴ്സ് വിദേശതാരങ്ങളെയെല്ലാം ഒഴിവാക്കി. സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചവരിൽ ശേഷിച്ച ആറ് വിദേശതാരങ്ങളേയും ക്ലബ് റിലീസ് ചെയ്തു. ഇക്കാര്യം ക്ലബ് തന്നെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു .ഗാരി ഹൂപ്പർ, വിൻസെന്റ് ​ഗോമസ്, ഫാക്കുണ്ടോ പെരേര, ജോർദാൻ മറെ, കോസ്റ്റ് നമോന്യുസു, ബകാരി കോനെ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് ഒരുമിച്ച് ഒഴിവാക്കിയത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി ടോപ് സ്കോററായത് മറെയായിരുന്നു. 19 കളിയിൽ നിന്ന് ഏഴ് ​ഗോളുകളാണ് മറെ നേടിയത്. ​ഗാരി ഹൂപ്പർ അഞ്ച് ​ഗോളും മധ്യനിരയിൽ കളിച്ച വിസെന്റെ ​ഗോമസ് രണ്ട് ​ഗോളും നേടി. പരിക്കിനെ തുടർന്ന് മാറി നിൽക്കേണ്ടി വന്നതിന് മുൻപ് ഫക്കുണ്ടോ പെരേര ബ്ലാസ്റ്റേഴ്സിനായി 10 മത്സരം കളിച്ചിരുന്നു. മൂന്ന് അസിസ്റ്റുകൾ ഇവിടെ ഫക്കുണ്ടോയുടെ പേരിലുണ്ട്. കോസ്റ്റ നമോന്യുസു 16 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ട കാക്കാനെത്തി. ബക്കാരി കോനെ 14 മത്സരങ്ങളിലും. മറ്റൊരു സ്പാനിഷ് താരം ജുവാൻഡെ സീസണവസാനിച്ചതിന് പിന്നാലെ ക്ലബ് വിട്ടിരുന്നു.

ഇതോടെ അടുത്ത സീസണിൽ പുതിയ നിരയുമായിട്ടാവും ബ്ലാസ്റ്റേഴ്സ് എത്തുക. പ്രതിഫലം നൽകിയില്ലെന്ന പൊപ്ലാനിക്കിന്റെ പരാതിയെ തുടർന്ന് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ വിലക്ക് നേരിടുന്നുണ്ട്. അതിന് ഇടയിലാണ് ആരാധകരെ ഞെട്ടിച്ച് വിദേശ താരങ്ങളെ കൂട്ടത്തോടെ ഒഴിവാക്കിയിരിക്കുന്നത്. പരിശീലകരെ മാറ്റുന്നതിനൊപ്പം വിദേശതാരങ്ങളെ സീസണൊടുവിൽ ഒഴിവാക്കുന്നതും ബ്ലാസ്റ്റേഴ്സിന്റെ പതിവായി മാറിയിരിക്കുകയാണ്.

ഓരോ സീസണിലും പുതിയ വിദേശതാരങ്ങളുടെ സംഘമാണ് ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുക. മറ്റ് ടീമുകളൊക്കെ പ്രധാന വിദേശതാരങ്ങളെ തുടർച്ചയായി നിലനിർത്തുമ്പോഴാണ് ബ്ലാസ്റ്റേഴ്സ് ഓരോ സീസണവസാനിക്കുമ്പോഴും വിദേശതാരങ്ങളെ മുഴുവൻ മാറ്റുന്നത്.ഇപ്പോൾ എല്ലാ വിദേശതാരങ്ങളേയും ഒഴിവാക്കിയതോടെ അടുത്ത സീസണിൽ വീണ്ടും ഒന്നേന്ന് തുടങ്ങേണ്ട അവസ്ഥയാണ് ബ്ലാസ്റ്റേഴ്സിന്.

അടുത്ത സീസൺ മുതൽ പരമാവധി ആറ് വിദേശതാരങ്ങളെയെ ടീമിന് സ്വന്തമാക്കാനാകു. ലീ​ഗ് തുടങ്ങാൻ സമയം ഇനിയുമുണ്ടെങ്കിലും, കോവിഡിന്റെ സാഹചര്യത്തിൽ പുതിയ വിദേശതാരങ്ങളെത്തിയാൽ അവർക്ക് ടീമുമായി ഒത്തുചേരാൻ ധാരളം സമയം വേണ്ടിവരുമെന്നത് ക്ലബിന് മുന്നിൽ വലിയ വെല്ലുവിളിയാകും.