❝വിദേശത്ത് നിന്നുള്ള വലിയ ഓഫറുകൾ നിരസിച്ച് പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തുമ്പോൾ ❞|Jorge Pereyra Diaz |Kerala Basters

കഴിഞ്ഞ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്വപ്ന തുല്യമായ പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണിൽ മികവ് തെളിയിച്ച താരങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ ആരാധകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന മുഖങ്ങളിൽ ഒന്ന് ഏറ്റവും കഠിനാധ്വാനിയായ താരങ്ങളിലൊരാളായ അര്ജന്റീന സ്‌ട്രൈക്കർ പെരേര ഡയസിനെ ആയിരിക്കും.

കഴിഞ്ഞ സീസണിൽ എതിർ ഡിഫെൻഡർമാക്ക് ഏറ്റവും തലവേദന സൃഷ്‌ടിച്ച ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായിരുന്നു പെരേര ഡയസ്. ബ്ലാസ്റ്റേഴ്‌സ് ആരാധകർ ക്ലബ്ബിൽ തുടരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ച താരങ്ങളിൽ ഒരാൾ കൂടിയാണ് പെരേര ഡയസ്. സീസൺ അവസാനിച്ചതിന് ശേഷം അർജന്റീനയിലേക്ക് തിരിച്ചു പോയ ഡയസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരും എന്ന് ഉറപ്പായിരിക്കുകയാ‌ണ്. കേരള ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം ആണ് ഡിയസിനെ ക്ലബിലേക്ക് തിരികെ എത്തിക്കുന്നത്. ഡിയസിന് വിദേശ ക്ലബുകളിൽ നിന്ന് നല്ല ഓഫറുകൾ ഉണ്ടായിട്ടും താരം അതൊക്കെ നിരസിച്ച് കേരളത്തിലേക്ക് വരാൻ തീരുമാനിക്കുക ആയിരുന്നു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഡിയസ് അത് ലറ്റിക്കോ പ്ലേറ്റെന്‍സുമായി കരാര്‍ പുതുക്കിയിരുന്നു. അതുപ്രകാരം 2022 ഡിസംബര്‍ വരെയാണ് അത്ലറ്റിക്കോ പ്ലേറ്റെന്‍സുമായി ഡിയസിനു കരാറുള്ളത്.പ്ലാറ്റൻസിലെ കരാർ അവസാനിപ്പിച്ചാകും ഡിയസ് തിരികെ ഇന്ത്യയിലേക്ക് വരിക.കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 21 മത്സരങ്ങൾ കളിച്ച ഡയസ് 8 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. അൽവാരോ വാസ്‌ക്വാസിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സംയുക്ത ടോപ് സ്കോററാണ് ഡയസ്. ബ്ലാസ്‌റ്റേഴ്‌സിന്റെ ജൈത്രയാത്രയില്‍ ഡിയസ് – വാസ്‌ക്വെസ് സഖ്യത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു.ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നെയാണ് ഡയസ്.

ഗോളുകളുടെ എണ്ണത്തെക്കാൾ വലുതാണ് ഡിയസിന്റെ ടീമിനായുള്ള സംഭാവന. അദ്ദേഹത്തിന്റെ വർക്ക്റേറ്റും ടീമിനോടുള്ള ആത്മാർത്ഥതയും ടീമിന്റെ ഫൈനലിലേക്കുള്ള യാത്രയിൽ നിർണായകമായിരുന്നു. ഡിയസ് കളിക്കാത്ത മത്സരങ്ങളിൽ കേരളം പതറുന്നതും നമ്മൾ കഴിഞ്ഞ സീസണിൽ കണ്ടിരുന്നു. ഡിയസിന്റെ തിരിച്ചുവരവ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കും വലിയ സന്തോഷം നൽകും.ടീമിനകത്തും പുറത്തും മികച്ച പ്രതിച്ഛായ നിലനിർത്തുന്ന ഇദ്ദേഹം തന്റെ പോസിറ്റിവിറ്റി കൊണ്ടും കളി മികവുകൊണ്ടും ടീമിന് ഗോളടിച്ചു കൂട്ടുക എന്നതിലുപരി മറ്റൊരുപാട് സഹായങ്ങളും ചെയ്തു.

വരാനിരിക്കുന്ന സീസണിൽ ജോർജ് പെരേര ഡയസിനെ ടീമിലെത്തിക്കാൻ ക്ലബ് ഒരുങ്ങുമ്പോൾ, ഡ്രസിങ് റൂമിൽ കേരള ബ്ലാസ്റ്റേഴ്സിന് പരിചിതമായ ഒരു മുഖം ഉണ്ടാകും.കൂടാതെ, കഴിഞ്ഞ സീസണിലെ ഐ‌എസ്‌എൽ ഫൈനൽ തോൽവി മറന്ന് ഈ സീസണിലെ പ്രതാപത്തിനായി ഇവാൻ വുകോമാനോവിച്ച് തന്ത്രങ്ങൾ മെനയുമ്പോൾ ഡയസിന്റെ സാനിധ്യം കൂടുതൽ ശക്തി പകരും.

2008ൽ അർജന്റീന ടീം ഫെറോ കാറിൽ ഒയ്സ്റ്റെറ്റെയിലൂടെ പ്രഫഷണൽ അരങ്ങേറ്റം കുറിച്ച പെരേര ഡയസ് നാല് വർഷം അവിടെ കളിച്ചു. പിന്നീട് അത്ലറ്റികോ ലാനുസിൽ എത്തിയ മുപ്പത്തൊന്നുകാരൻ ലാനുസിന് 2013ലെ കോപ സുഡാമേരിക്കാന കിരീടം സമ്മാനിച്ചു. മലേഷ്യൻ സൂപ്പർ ലീഗ് ടീം ജോഹോർ ദാറുൾ താസിം എഫ്സിയിലായിരുന്നു പിന്നീട് പന്തുതട്ടിയത്. മൂന്ന് വർഷത്തോളം കളിച്ച് 45 ലീഗ് മത്സരങ്ങളിൽനിന്ന് 26 ഗോളടിച്ചു. താസിം എഫ്സിക്കായി എഎഫ്സി കപ്പിലും എഎഫ്സി ചാമ്പ്യൻസ് ലീഗിലും കുപ്പായമിട്ടു. ക്ലബ് അത്ലറ്റികോ ഇൻഡിപെൻഡിന്റെ, ക്ലബ് ലിയോൺ, ക്ലബ് ബൊളിവർ, ക്ലബ് ഡിപൊർടീവോ സാൻ മാർകോസ് ഡി അറിക തുടങ്ങിയ ടീമുകൾക്കായും പെരേര ഡയസ് ബൂട്ടണിഞ്ഞു.

Rate this post