ഈസ്റ്റ് ബംഗാളിനെതിരെയുള്ള വിജയത്തോടെ പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022-23 സീസണിലെ തങ്ങളുടെ 16-ാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഈസ്റ്റ് ബംഗാളിനെ കൊൽക്കത്തയിൽ വെച്ച് നേരിടും.വൈകിട്ട് ഏഴരയ്ക്ക് ഈസ്റ്റ് ബം​ഗാളിന്റെ തട്ടകമായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. മുമ്പ് കൊച്ചിയിൽ നടന്ന പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ഉജ്ജ്വല വിജയം നേടിയിരുന്നു.

ഐഎസ്‌എൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനം നിലനിർത്താനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.അതേസമയം സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ ഈസ്റ്റ് ബംഗാൾ സീസണിലെ അഞ്ചാം വിജയത്തിനായി ശ്രമിക്കും .ഇവാൻ വുകോമാനോവിച്ചിന്റെ ബ്ലാസ്റ്റേഴ്‌സ് പുതിയ ചരിത്രം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്.15 മത്സരങ്ങളിൽ നിന്ന് ഒമ്പത് വിജയങ്ങൾ നേടിയ ബ്ലാസ്റ്റേഴ്‌സിന് ഒരു ലീഗ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന റെക്കോർഡിനൊപ്പമെത്താൻ ഒരു വിജയം കൂടി മതി.

2021-2022 സീസണിൽ 10 വിജയങ്ങൾ എന്ന ഒരൊറ്റ ഹീറോ ഐഎസ്എൽ സീസണിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ എന്ന റെക്കോർഡിന് ഒപ്പമെത്താൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഇപ്പോൾ ഒരു ജയം അകലെയാണ്.കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്‌സ് ലീഗ് ഘട്ടത്തിൽ ഒമ്പത് മത്സരങ്ങൾ ജയിച്ചപ്പോൾ അവർ ഹീറോ ഐഎസ്എല്ലിന്റെ ഫൈനലിലെത്തിയിരുന്നു.

അതേസമയം ഈസ്റ്റ് ബം​ഗാളിനെതിരായ മത്സരത്തിലും രണ്ട് പ്രധാന താരങ്ങളുടെ സേവനം ബ്ലാസ്റ്റേഴ്സിന് നഷ്ടമാകും. ​ഗോളി പ്രഭ്സുഖാൻ ​ഗിൽ, ക്രൊയേഷ്യൻ സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ച് എന്നിവരാണ് നാളേയും പുറത്തിരിക്കുകയെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പത്ര സമ്മേളനത്തിൽ വെളിപ്പെടുത്തി.

Rate this post