Kerala Blasters : “ഒരു കളിക്കാരനെന്ന നിലയിൽ ഞാൻ പെർഫെക്ടല്ല ,കൂടുൽ മെച്ചപ്പെടാൻ ശ്രമിക്കുന്നു” ; സഹൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിക്കെതിരെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റസിന്റെ ജയം. ബ്ലാസ്റ്റേഴ്‌സ് മുഴുവൻ ആധിപത്യം പുലർത്തിയ മത്സരത്തിൽ മലയാളികളുടെ അഭിമാനം സഹൽ അബ്ദുൽ സമദ് ഏറെ ശ്രദ്ധനേടി. മത്സരത്തിൽ മികച്ചൊരു ഷോട്ടിലൂടെ സഹൽ ബ്ലാസ്‌റ്റേഴ്‌സിനെ ആദ്യ ഗോൾ നേടുകയും ചെയ്തിരുന്നു.

ബ്ലാസ്റ്റേഴ്സിനായി തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുകയാണ് ഇപ്പോൾ സഹൽ അബ്ദുൽ സമദ്. മുംബൈ സിറ്റിക്ക് എതിരെ ഉൾപ്പെടെ രണ്ട് ഗോളുകൾ ഈ സീസണിൽ സഹൽ നേടി കഴിഞ്ഞു. ഗോളടിക്കുന്നതിൽ സന്തോഷം ഉണ്ട് എന്ന് പറഞ്ഞ സഹൽ പക്ഷെ താൻ ഒരു പെർഫക്ട് താരമാണെന്ന് കരുതുന്നില്ല എന്ന് പറഞ്ഞു. എനിക്ക് ഒരുപാട് മെച്ചപ്പെടാൻ ഉണ്ട്. അതിനു വേണ്ടി പ്രയത്നിക്കുന്നത് തുടരണം. എന്ത് പ്രയത്നവും ചെയ്യാൻ താൻ തയ്യാറാണെന്നും സഹൽ പറഞ്ഞു.

കഴിഞ്ഞ സീസണുകളിൽ വലിയ വിമർശനം ഏറ്റുവാങ്ങേണ്ടി വന്ന താരമായിരുന്നു സഹൽ ,എന്നാൽ സീസണിൽ തനിക്കെതിരെ ഉയർന്ന വിമർശങ്ങൾ എല്ലാം കൊണ്ട് പ്രകടനത്തിൽ മികവ് കൊണ്ട് വരാൻ സഹലിനു സാധിച്ചു. ഇടതുവിങ്ങറായാണ് കഴിഞ്ഞ മത്സരങ്ങളിലൊക്കെ സഹൽ കളിച്ചത്. എന്നാൽ ഈ പൊസിഷൻ സഹലിന് ചേരുന്നതല്ല എന്ന വിമർശനം ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ മുംബൈക്കെതിരെയുള്ള മത്സരത്തിൽ വലതുവിങ്ങിലാണ് സഹൽ കളിച്ചത്. ഒരു തകർപ്പൻ ​ഗോൾ നേടിയ സഹൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളിലൊക്കെ ശ്രദ്ധേയ പങ്ക് വഹിച്ചു.

“ഗോൾ നേടാൻ കഴിയുന്നതിൽ താൻ ദൈവത്തോട് നന്ദി പറയുന്നു. ഒരു മിഡ്ഫീൽഡർ എന്ന നിലയിൽ ഗോൾ നേടാൻ ആകുന്നത് വലിയ സന്തോഷം നൽകുന്നു. ടീമിനെ സഹായിക്കാൻ ആകുന്നതിൽ അഭിമാനം ഉണ്ട് എന്നും സഹൽ പറഞ്ഞു. ഗോളടിക്കാൻ കഴിഞ്ഞില്ല എങ്കിൽ ഡിഫൻഡ് ചെയ്തായാലും ടീമിനെ സഹായിക്കാൻ ആകണം. ടീമിനെ സഹായിക്കുന്നതിൽ ആണ് സന്തോഷം എന്നും സഹൽ പറഞ്ഞു”.

എല്ലാവരെയുംപോലെ ‍ഞാനും കോച്ചിന്റെ നിർദേശങ്ങൾ പ്രാവർത്തികമാക്കുകയായിരുന്നു. എന്റെ ഡ്രിബ്ലിങ് മികവിനെ കളിയുടെ ഭാഗമായി മാത്രമേ കാണുന്നുള്ളൂ. എല്ലാ നിമിഷവും ആക്രമിക്കാൻ ആവില്ലല്ലോ. അതുകൊണ്ട് ഡ്രിബ്ലിങ് ഉൾപ്പെടെയുള്ള സ്കിൽ ഇടകലർത്തി ആക്രമണത്തിനല്ലാതെയും ഉപയോഗിച്ചു.വരും മത്സരങ്ങളെല്ലാം പുതിയ വെല്ലുവിളികളാണ്. എല്ലാവരും ഒരുമിച്ചുതന്നെയാണ് ഒരുങ്ങുന്നതെന്നും സഹൽ പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) നിലവിൽ വന്നതിനുശേഷം ജീവിതം മാറ്റിമറിച്ച നിരവധി ഇന്ത്യൻ ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് സഹാൽ അബ്ദുൾ സമദ്.സഹലിനെ സംബന്ധിച്ചിടത്തോളം കേരള ബ്ലാസ്റ്റേഴ്സിനായി ഒപ്പിടാനുള്ള തീരുമാനം അദ്ദേഹത്തിന്റെ ജീവിതം വഴിതിരിച്ചുവിട്ടു.റിസർവ് ടീമിനൊപ്പം ആരംഭിച്ച സഹലിന്റെ പ്രകടനത്തിൽ ഡേവിഡ് ജെയിംസ് മതിപ്പുളവാക്കുകയും ആദ്യ ടീമിൽ സ്ഥാനം നേടി. അതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടതില്ല.

2018-19 സീസണിൽ സഹലിന്റെ മിന്നുന്ന മിഡ്ഫീൽഡ് ഡിസ്പ്ലേകൾ ടീം പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടെങ്കിലും ഫുട്ബോൾ ആരാധകരുടെയും പണ്ഡിറ്റുകളുടെയും ശ്രദ്ധ ആകർഷിച്ചു. ഐ‌എസ്‌എല്ലിൽ നിന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ നിന്നും (എ ഐ എഫ് എഫ്) എമർജിംഗ് പ്ലെയർ ഓഫ് സീസൺ അവാർഡും നേടി.കഴിഞ്ഞ വര്ഷം ജൂണിൽ കുറകാവോക്കെതിരായ കിംഗ്സ് കപ്പ് മത്സരത്തിൽ ദേശീയ ടീമിൽ അരങ്ങേറ്റം കുരുവുകയും ചെയ്തു.