“കേരള ബ്ലാസ്റ്റേഴ്സിന് രണ്ടാം മത്സരത്തിലും തകർപ്പൻ ജയം, ക്യാപ്റ്റൻ ആയുഷിന്റെ ഗോളിൽ മുംബൈയെ വീഴ്ത്തി”| Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകളുടെ റിസേർവ് ടീമുകൾ പങ്കെടുക്കുന്ന ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം വിജയം. ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. തുടർന്ന് ഇന്നു നടന്ന രണ്ടാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് മുംബൈസിറ്റി എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ക്യാപ്റ്റൻ ആയുഷ് അധികാരിയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ കണ്ടെത്തിയത്.45-ാം മിനിറ്റില്‍ ആയിരുന്നു ആയുഷ് അധികാരിയുടെ ഗോള്‍.ഇന്ന് കളിയിൽ പൂർണ്ണ ആധിപത്യം കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു. ആദ്യ പകുതിയുടെ അവസാനം അരിത്ര ദാസിന്റെ ഒരു ഷോട്ട് മുംബൈ സിറ്റി കീപ്പർ ബിഷാൽ ലിമ തടഞ്ഞു. രണ്ടാം പകുതിയിൽ അമൻ സയ്യദിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്സ് കീപ്പർ സച്ചിൻ സുരേഷും തടഞ്ഞു.

ആര്‍ ഡി എഫ് എല്ലില്‍ 23-ാം തീയതി ചെന്നൈയിന്‍ എഫ് സിക്ക് എതിരേയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ അടുത്ത മത്സരം. ഏപ്രില്‍ 15ന് ആരംഭിച്ച ആര്‍ എഫ് ഡി എല്‍ ചാമ്പ്യന്‍ഷിപ്പ് മേയ് 12 വരെ നീണ്ടുനില്‍ക്കും. ഏഴ് ഐ എസ് എല്‍ ക്ലബ്ബുകളുടെ അണ്ടര്‍ 23 ടീമുകളും റിലൈന്‍സ് ഫൗണ്ടേഷന്‍ യംഗ് ചാംപ്‌സും (ആര്‍ എഫ് വൈ സി) ഉള്‍പ്പെടെ ആകെ എട്ട് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുക.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് ഒപ്പം ഹൈദാരാബാദ് എഫ് സി, എഫ് സി ഗോവ, മുംബൈ സിറ്റി എഫ് സി, ബംഗളൂരു എഫ് സി, ചെന്നൈയിന്‍ എഫ് സി, ജംഷഡ്പുര്‍ എഫ് സി ടീമുകളാണ് ഐ എസ് എല്ലില്‍ നിന്നുള്ളത്.