ബംഗളുരുവിനോട് ജയിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക് |Kerala Blasters

ഹീറോ സൂപ്പർ കപ്പിൽ ബംഗളുരുവിനോട് ജയിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്തേക്ക്. ഇന്ന് കോഴിക്കോട് നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. സമനിലയോടെ ബംഗളുരു 7 പോയിന്റ് നേടി സെമിയിൽ സ്ഥാനം ഉറപ്പിച്ചപ്പോൾ 4 പോയിന്റ് നേടി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് പുറത്തേക്ക് പോയി.

നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ മികച്ച രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം ആരംഭിച്ചത്. മികച്ച മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്‌സ് നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ബംഗളൂരുവും മികച്ച മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. വലതു വശത്തുകൂടെയുള്ള ബ്ലാസ്റ്റേഴ്‌സ് വിങ്ങർ സൗരവിന്റെ മുന്നേറ്റങ്ങൾ ബംഗളുരു ഡിഫെൻസിനു പ്രതിസന്ധി സൃഷ്ടിച്ചു.

തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തെ നിശ്ശബ്ദരാക്കി 23 ആം മിനുട്ടിൽ ബംഗളുരു ലീഡ് നേടി.ജാവി നൽകിയ ത്രൂ ബോൾ റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്‌സ് വലയിൽ എത്തിക്കുകയായിരുന്നു. ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ആക്രമിച്ചു കളിക്കാൻ തുടങ്ങി. എന്നാൽ കൂടുതൽ അവസരങ്ങൾ സരിച്ചടിക്കാത്ത ബംഗളുരു ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. 51 ആം മിനുട്ടിൽ സുനിൽ ഛേത്രിയുടെ ഒരു ഗോൾ ശ്രമം ബ്ലാസ്റ്റേഴ്‌സ് കീപ്പർ സച്ചിൻ രക്ഷപെടുത്തി.

66 ആം മിനുട്ടിൽ നിഷു കുമാറിന്റെ ഗോൾ ശ്രമം ഗുർപ്രീത് തടഞ്ഞു. 68 ആം മിനുട്ടുക നംഗ്യാലിന്റെ പ്രതിരോധ പിഴവില നിന്നുമുള്ള രാഹുലിന്റെ ഷോട്ടും ഗുർപ്രീത് സേവ് ചെയ്തു. സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു ശ്രമിച്ചെങ്കിലും ബംഗളുരു പ്രതിരോധം കീഴ്പെടുത്താനായില്ല. 77 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടി. ഹോർമിപാമിന്റെ ക്രോസിൽ നിന്നും ഡയമന്റകോസ് ആണ് ഗോൾ നേടിയത്.വിജയ ഗോളിനായി രണ്ടും കൽപ്പിച്ച് കളിച്ചെങ്കിലും ബംഗളുരു പ്രതിരോധം കേഴടക്കാനായില്ല.

Rate this post