❝ഇവാൻ വുകൊമാനോവിച്ച് മാജിക് 2025 വരെ കേരള ബ്ലാസ്റ്റേഴ്സിൽ തുടരും❞ ; ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാറിൽ ഒപ്പിട്ട് സെർബിയൻ പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അവരുടെ ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിന്റെ കരാർ മൂന്ന് വർഷത്തേക്ക് കൂടി 2025 വരെ നീട്ടിയതായി പ്രഖ്യാപിച്ചു.കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നതുമുതൽ, ഇവാൻ ക്ലബ്ബിന്റെ കളിശൈലിയിൽ പരിവർത്തനപരമായ സ്വാധീനം ചെലുത്തുകയും ടീമിനെ മൂന്നാം ഐഎസ്എൽ ഫൈനൽ മത്സരത്തിലേക്ക് നയിക്കുകയും ചെയ്തു.

ബ്ലാസ്റ്റേഴ്സിൽ ശ്രദ്ധേയമായ ക്ലബ്ബ് റെക്കോർഡുകളുടെ ഒരു നിര തന്നെ സ്ഥാപിച്ചു.ഇവാന്റെ ചുമതലയുള്ള ആദ്യ സീസണിൽ, ക്ലബ് ചരിത്രത്തിൽ ആദ്യമായി ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിന്റെ മുകളിലേക്ക് കയറുകയും ശ്രദ്ധേയമായ 10-മത്സരത്തിലെ അപരാജിത റണ്ണടക്കം നിരവധി നാഴികക്കല്ലുകൾ ക്ലബ്ബിലെത്തി. നിരവധി യുവ താരങ്ങൾക്ക് അവസരം നൽകിയ നൽകിയ ഇവാൻ അവരെ വികസിപ്പിക്കുകയും ചെയ്തു.ഇവാന്റെ കീഴിൽ ക്ലബ്ബ് അതിന്റെ ഏറ്റവും ഉയർന്ന ഗോളുകൾ, നേടിയ ഉയർന്ന പോയിന്റുകൾ, ഏറ്റവും കൂടുതൽ വിജയങ്ങൾ, കുറഞ്ഞ തോൽവികൾ എന്നിവയും രേഖപ്പെടുത്തി.

ആദ്യ സീസണിൽ ഹോർമിപാമിനെ പോലെ യുവതാരങ്ങളെ വളർത്തിയെടുക്കാനും ഒപ്പം സഹലിനെ പോലുള്ള താരങ്ങളെ അവരുടെ മികവിലേക്ക് ഉയർത്താനും ഇവാനായിരുന്നു. അടുത്ത സീസണിൽ കൊച്ചിയിൽ ആരാധകർക്ക് മുന്നിലാകും ഇവാന്റെ ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.

ഈ സീസണിൽ കൈവിട്ട കിരീടം അടുത്ത സീസണിൽ കൈപ്പിടിയിൽ ഒതുക്കം എന്ന ലക്ഷ്യമായാവും ഇവനും കുട്ടികളും അടുത്ത സീസണിൽ ഇറങ്ങുന്നത്. ഇവാന് പുറമെ ലൂണയും ലെസ്‌കോവിച്ചും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരും.