❛❛പ്രീ സീസണിനായി കേരള ബ്ലാസ്റ്റേഴ്‌സ് യൂറോപ്പിലേക്ക് പറക്കും ,ഐ-ലീ​ഗിൽ നിന്നും പുതിയ താരങ്ങളെ ടീമിലെത്തിക്കും❜❜ | Kerala Blasters

ദീർഘനാളത്തെ തയ്യാറെടുപ്പിന്റെയും പ്ലാനിങ്ങിന്റെയും ഫലങ്ങൾ ആയിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും കാണാൻ സാധിച്ചത്.സീസണ് മുൻപ് ആരും പ്രതീക്ഷകൾ കൽപ്പിച്ചു നൽകാതിരുന്ന ഇവാൻ വുകോമനോവിച്ചിന്റെ ടീം ലീഗ് റൗണ്ടിൽ നാലാം സ്ഥാനത്തെത്തുകയും സെമിയിൽ ജംഷദ്പൂരിനെ കീഴടക്കി ഫൈനലിലേക്ക് മാർച്ച് ചെയ്‌തെങ്കിലും ഹൈദെരാബാദിനോട് കീഴടങ്ങി.

കൊച്ചിയിൽ പ്രീ സീസൺ തുടങ്ങിയ ടീം ഒട്ടേറെ തയ്യാറെടുപ്പ് മത്സരങ്ങളും പ്രധാന ടൂർണമെന്റായ ഡ്യൂറാൻഡ് കപ്പും കളിച്ചിരുന്നു. വിദേശികളുൾപ്പെടുന്ന ടീമം​ഗങ്ങൾ തമ്മിൽ വളരെ മികച്ച ബന്ധം വളർത്തിയെടുക്കാനും ഇത് സഹായിച്ചു. മുന്നൊരുക്കങ്ങളാണ് ടീമിനെ ഇത്ര കരുത്തുറ്റതാക്കി മാറ്റിയത്. ഇപ്പോളിതാ വരും സീസണിലും ടീം നേരത്തെ തന്നെ പ്രീസീസൺ ആരംഭിക്കുമെന്നും ഇതിന്റെ ഭാഗമായി‌ ടീം യൂറോപ്പിലേക്ക് പോകുമെന്നും ക്ലബ് സ്പോർട്ടിങ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു .

“ഈ വർഷം ജൂലൈ മുതൽ കൊച്ചിയിൽ ഒരു നീണ്ട പ്രീ-സീസൺ നടത്താൻ ക്ലബ് പദ്ധതിയിടുന്നതായി KBFC സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് സ്ഥിരീകരിച്ചു. റിസർവ് ടീമുകളിൽ നിന്നുള്ള കളിക്കാരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവരുടെ പ്രമോഷനിൽ തീരുമാനമെടുക്കുകയും വേണമെന്നും ” സ്കിൻകിസ് പറഞ്ഞു.“ഇത് ഇതുവരെ അന്തിമമാക്കിയിട്ടില്ല, പക്ഷേ ഏകദേശം നാലാഴ്ചത്തേക്ക് വിദേശത്തേക്ക് പോകാനാണ് വ്യക്തമായ പദ്ധതി,” കെബിഎഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു .

യൂറോപ്യൻ ഫുട്ബോളിന്റെ ഫീൽ ലഭിക്കാനാണ് വിദേശത്ത് പരിശീലനം നടത്താൻ പദ്ധതിയിട്ടിരിക്കുന്നതെന്ന് സ്കിൻകിസ് പറഞ്ഞു.യൂറോപ്പിലെ ഫിസിക്കൽ ഫുട്ബോൾ പരിചയിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശപര്യടനം എന്നും സ്കിൻകിസ് പറഞ്ഞു.കളിക്കാരുമൊത്തുള്ള ഏത് പരിശീലന ക്യാമ്പും ടീം കെട്ടിപ്പടുക്കുന്നതിനും അനുഭവപരിചയത്തിനും തയ്യാറെടുപ്പുകൾക്കും എല്ലായ്പ്പോഴും നല്ലതാണ്, ”ക്ലബിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ച കായിക ഡയറക്ടർ പറഞ്ഞു.

അടുത്ത സീസണിലേക്ക് ചില ഇന്ത്യൻ താരങ്ങളെ ഐ-ലീ​ഗിൽ നിന്ന് ഒപ്പം കൂട്ടാനും ബ്ലാസ്റ്റേഴ്സിന് പദ്ധതിയുണ്ട്.“ഇന്ത്യൻ ഫുട്ബോളിനും കേരള ബ്ലാസ്റ്റേഴ്സിനും പ്രാധാന്യമുള്ള പുതിയ യുവ പ്രതിഭകളെ ഞങ്ങൾ പര്യവേക്ഷണം ചെയ്യുന്നത് തുടരും.ഞങ്ങൾ ഐ-ലീഗിലെ കളിക്കാരെ നോക്കുകയാണ്, റിസർവ് ടീമിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റിസർവ്സ് ഐഎസ്എൽ ലീഗിൽ ഞങ്ങൾ എങ്ങനെ പ്രകടനം നടത്തുമെന്ന് നോക്കാം. ഇതൊരു മികച്ച സംരംഭമാണ്, ”സ്കിൻകിസ് പറഞ്ഞു.