ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായി കേരള ബ്ലാസ്റ്റേഴ്‌സ് പ്ലെ മേക്കർ അഡ്രിയാൻ ലൂണ |Adrian Luna |Kerala Blasters

ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമായി മാറിയിരിക്കുമാകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉറുഗ്വേൻ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണ.കേരള ബ്ലാസ്റ്റേഴ്സ് പ്രതിവാരം 13000 പൗണ്ട് പ്രതിഫലയിനത്തിൽ അഡ്രിയാൻ ലൂണയ്ക്ക് നൽകുന്നുണ്ട് .

ഏകദേശം 13 ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ് ലൂണക്ക് ബ്ലാസ്റ്റേഴ്‌സ് കൊടുക്കുന്നത്.മാസം 50 ലക്ഷത്തിന് മേൽ തുക ലൂണയ്ക്ക് പ്രതിഫലമായി ലഭിക്കുന്നുണ്ട്.ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കളികാരിൽ രണ്ടാമത് എടികെ മോഹൻ ബഗാന്റെ ഓസ്ട്രേലിയൻ മുന്നേറ്റ താരം ദിമിത്രി പെട്രറ്റോസ് ആണ്. 10,500 പൗണ്ട് (ഏകദേശം 10.74 ലക്ഷം രൂപ) ആണ് പ്രതിവാരം എടികെ മോഹൻ ബഗാൻ പെട്രറ്റോസിന് നൽകുന്നത്.

തുടർച്ചയായ രണ്ടാം സീസണിലും സീസണിലെ മികച്ച താരമായി തെരഞ്ഞെടുക്കപെട്ട അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വിശ്വസ്‌തനായ കളിക്കാരനാണ്.കഴിഞ്ഞ രണ്ടു സീസണിലും ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പിന് പിന്നിൽ ഈ മിഡ്ഫീൽഡർ വലിയ പങ്കാണ് വഹിച്ചത്.കഴിഞ്ഞ വര്ഷം ഫൈനൽ വരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടത്തിലും ഈ സീസണിൽ ഏറെ വിവാദമായ നോക്ക് ഔട്ട് വരെയുള്ള കുതിപ്പിലും ലൂണയുടെ നിരനായക സാനിധ്യം ഉണ്ടായിരുന്നു.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 20 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ ലൂണ നാല് ഗോളുകളും ആറ് അസിസ്റ്റും സ്വന്തം പേരിൽ രേഖപ്പെടുത്തി.കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ല് എന്നാണ് ഉറുഗ്വേൻ താരത്തെ വിശേഷിപ്പിക്കാറുള്ളത്.പിച്ചിലെ ഏറ്റവും മികച്ച ടെക്നീഷ്യൻ, ഏറ്റവും കഠിനാധ്വാനി എല്ലാം ബ്ലാസ്റ്റേഴ്സിന് ലൂണയായിരുന്നു.ലൂണയെ പിന്തുടരുക എന്ന തന്ത്രമാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ നിറവേറ്റിയത്.

Rate this post