അപ്രതീക്ഷിതം !! ഓസ്‌ട്രേലിയയിൽ നിന്നും സൂപ്പർ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ആരാധകരെ ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിത നീക്കം നടത്തിരിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ആദ്യ സൈനിങ്‌ പൂർത്തീകരിച്ചിരിക്കുകയാണ്. മുന്നേറ്റ നിരയിലേക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരു പുതിയ താരത്തെ ഇപ്പോൾ സ്വന്തമാക്കിയിട്ടുള്ളത്.

ഓസ്ട്രേലിയൻ ക്ലബ്ബായ ന്യൂകാസിൽ ജെറ്റ്സിന്റെ സൂപ്പർതാരമായ ജോഷുവ സോറ്റിരിയോയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്.ഈ ഓസ്ട്രേലിയൻ വിങ്ങർ രണ്ടുവർഷത്തെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ജെറ്റ്‌സിൽ ചേർന്ന സോട്ടിരിയോ 2022/23 സീസണിൽ ക്ലബ്ബിനായി 23 മത്സരങ്ങൾ കളിച്ചു,നാല് അസിസ്റ്റുകളും മൂന്ന് ഗോളുകൾ നേടി.

ക്ലബ് വിട്ട് പോകുന്ന മറ്റൊരു ഓസ്‌ട്രേലിയൻ താരം അപ്പോസ്റ്റോലോസ് ജിയാനോവിന് പകരമായാണ് 27 കാരനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്.ഓസ്‌ട്രേലിയയുടെ അണ്ടർ 21 ,23 ടീമുകൾക്ക് വേണ്ടിയും ജോഷുവ ബൂട്ട് കെട്ടിയിട്ടുണ്ട്.മാർക്കോണി സ്റ്റാലിയൻസ് എഫ്‌സിയിലൂടെ കരിയർ തുടങ്ങിയ ജോഷ്വ വെസ്റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സ് ,വെലിങ്ടൺ ഫീനിക്സ് എന്നിവക്ക് വേണ്ടിയും ബൂട്ട് കെട്ടിയിട്ടുണ്ട്.

അടുത്ത സീസണിലേക്ക് കൂടുതൽ ശക്തരാവാനുള്ള ഒരുക്കങ്ങൾ ഇപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിരുന്നു. ഒരുപാട് താരങ്ങളെ കരോലിസ് സ്കിൻകിസ് ലക്ഷ്യം വെക്കുന്നുണ്ട്. വരും നാളുകളിൽ കൂടുതൽ മികച്ച താരങ്ങൾ ബ്ലാസ്റ്റേഴ്സിലെത്തുമെന്നുറപ്പാണ്. അഡ്രിയാൻ ലൂണ, ഡയമന്റക്കൊസ് , ലെസ്‌കോവിക് എന്നിവർക്കൊപ്പം ജോഷ്വാ കൂടിയെത്തുന്നതോടെ ബ്ലാസ്റ്റേഴ്സിൽ നാല് വിദേശ താരങ്ങളാവും. ഇനി രണ്ടു വിദേശ താരങ്ങൾ കൂടി ബ്ലസ്റ്റേഴ്സിലെത്തും.

5/5 - (1 vote)