“ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഐഎസ്എൽ ഫൈനൽ ടിക്കറ്റുകൾ ,സ്റ്റേഡിയം മഞ്ഞക്കടലാക്കാൻ ഒരുങ്ങി ആരാധകർ ?

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന്റെ ഫൈനൽ പോരാട്ടം നടക്കുന്ന ​ഗോവയിലെ ഫത്തോർദ സ്റ്റേഡിയത്തിൽ മുഴുവൻ സീറ്റിലും കാണികളെ പ്രവേശിപ്പിക്കും എന്ന വാർത്ത പുറത്തു വന്നതോടെ ഇന്ന് രണ്ടാം ഘട്ട ടിക്കറ്റ് വില്പന ആരംഭിച്ചിരുന്നു. എന്നാൽ ഫൈനൽ മത്സത്തിന്റെ മുഴുവൻ ടിക്കറ്റും വിറ്റു തീർന്നതായി ഐ.എസ്.എൽ ഔദ്യോഗികമായി അറിയിച്ചു.

ഇന്നു രാവിലെ 10 മണി മുതൽ രണ്ടാം ഘട്ട ടിക്കറ്റ് വില്പന ആരംഭിച്ചെങ്കിലും നിമിഷ നേരംകൊണ്ടാണ് ടിക്കറ്റുകൾ കാലിയായത്. 19000കണികളാണ് ഗോവ ഫറ്റോർദ സ്റ്റേഡിയത്തിന്റെ ആകെ കപ്പാസിറ്റി. കഴിഞ്ഞ ശനിയാഴ്ച്ച ആദ്യ ഘട്ട ടിക്കറ്റ് വില്പന ആരംഭിച്ചെങ്കിലും ലഭ്യമായ ടിക്കറ്റുകൾ മുഴുവൻ ആദ്യ ദിനം തന്നെ വില്പന നടന്നിരുന്നു. കേരള ബ്ലാസ്റ്റേഴ്സും – ഹൈദരാബാദ് എഫ്.സിയും ഏറ്റുമുട്ടുന്ന ഫൈനൽ മത്സരത്തിന്റെ ടിക്കറ്റ് ഇതുവരെ ലഭിക്കാത്ത ആരാധകർ ഇന്നു രണ്ടാം ഘട്ട വില്പനയ്ക്കായി കാത്തിരുന്നെങ്കിലും പലർക്കും ടിക്കറ്റ് ലഭിച്ചില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിന് യോഗ്യത നേടിയതോടെ ഡിമാൻഡ് വർധിച്ച ടിക്കറ്റിന് കൂടുതൽ ആരാധകർ ഒരേ സമയം ശ്രമം നടത്തിയതാണ് ഇന്നു രാവിലെയും പലർക്കും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടാക്കിയത്.രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുകയോ അല്ലെങ്കിൽ മത്സരത്തിന് 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ ഫലം നെ​ഗറ്റീവ് ആകുകയും ചെയ്തവർക്കേ സ്റ്റേഡിയത്തിൽ പ്രവേശനമുള്ളു. മുഴുവൻ സമയവും മാസ്ക് നിർബന്ധമാണ്.

ഇതോടെ ഫൈനൽ നടക്കുനാണ് ഫറ്റോർഡ സ്റ്റേഡിയം മഞ്ഞ കടലാവുമെന്നുറപ്പാണ്.ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച് ഫൈനൽ കാണാൻ എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും മലയാളത്തിൽ ക്ഷണിക്കുകയും ചെയ്തിരുന്നു. മലയാളത്തിൽ ” കേറി വാടാ മക്കളെ ” എന്ന് പറഞ്ഞാണ് അദ്ദേഹം ആരാധാകരെ ഫൈനൽ കാണാൻ ക്ഷണിച്ചത്.

രണ്ട് പാദങ്ങളുള്ള സെമിഫൈനലിൽ ജംഷഡ്പൂർ എഫ്‌സിയെ 2-1 ന് തോൽപ്പിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഐഎസ്‌എൽ ഫൈനലിൽ ഇടം നേടിയത്. ആറ് വർഷത്തിന് ശേഷം ക്ലബ് ഫൈനലിലെത്തുമ്പോൾ ഈ വിജയം ആയിരക്കണക്കിന് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വലിയ ആഘോഷത്തിലേക്ക് നയിച്ച്. കൊച്ചിയിലും കോഴിക്കോടും മലപ്പുറത്തും കളി കാണാൻ തടിച്ചു കൂടിയ ആയിരകണക്കിന് വരുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർ നിറഞ്ഞ ആഘോഷത്തോടെയാണ് ഫൈനൽ പ്രവേശനം ആഘോഷിച്ചത്.

Rate this post