” ഇത്തവണ ഐ എസ്എല്‍ കിരീടം കേരള ബ്ലാസ്റ്റേഴ്‌സ് നേടും , മുൻ പരിശീലകൻ കിബു വികൂന “

ഐ.എസ്.എല്ലിൽ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‍റെ ഏറ്റവും മികച്ച സീസണാണിതെന്നും ഇക്കുറി ബ്ലാസ്‌റ്റേഴ്‌സ് കിരീടത്തിൽ മുത്തമിടുമെന്നും മുൻ കോച്ച് കിബു വികുന. ഐ.എസ്.എൽ. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ടീമാണ് കേരളമെന്നും അതാണ് അവരുടെ കരുത്തെന്നും വികുന പറഞ്ഞു. കഴിഞ്ഞ സീസണില്‍ പരാജയപ്പെട്ടെങ്കിലും ഈ സീസണ്‍ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും മികച്ച സീസണാണ്. ഇക്കുറി ബ്ലാസ്റ്റേഴ്സ് തന്നെ കിരീടത്തില്‍ മുത്തമിടുമെന്നും പറഞ്ഞു.

ഒപ്പം വലിയ ആരാധക പിന്തുണയും ബ്ലാസ്റ്റേഴ്സിനുണ്ട്. കേരളത്തിൽ വരാതെ ആദ്യമായി ബ്ലാസ്റ്റേഴ്‌സിനെ പരിശീലിപ്പിച്ചത് ഞാനാവും. എന്നിട്ടും ആരാധകരുടെ ആവേശമെന്താണെന്ന് ഗോവയിലിരുന്ന് എനിക്ക് അനുഭവിക്കാനായി.കഴിഞ്ഞ സീസണിൽ പരാജയപ്പെട്ടെങ്കിലും ഈ സീസൺ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച സീസണാണ്. ഇക്കുറി ബ്ലാസ്റ്റേഴ്‌സ് തന്നെ കിരീടത്തിൽ മുത്തമിടും”- വികുന പറഞ്ഞു. കഴിഞ്ഞ സീസൺ ബ്ലാസ്റ്റേഴ്‌സിനൊപ്പം തനിക്ക് മികച്ച സീസണല്ലായിരുന്നു എന്നും അതിനാലാണ് ടീമിന്‍റെ പരിശീലക സ്ഥാനം രാജിവച്ചതെന്നും വികുന കൂട്ടിച്ചേര്‍ത്തു.

“മൂന്ന് വർഷത്തേക്ക് ഞാൻ ഒപ്പിട്ടെങ്കിലും 5 മാസമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അതെ, ഫലങ്ങൾ നല്ലതായിരുന്നില്ല. പക്ഷേ, ടീമിനെ ശരിയായി തയ്യാറാക്കാൻ എനിക്ക് വേണ്ടത്ര സമയമില്ലായിരുന്നു” വിക്കണ ബ്ലാസ്റ്റേഴ്‌സ് വിട്ടതിനെക്കുറിച്ച് പറഞ്ഞു.” എനിക്ക് ടീമിനൊപ്പം ചേരാൻ കഴിഞ്ഞില്ല. ഞങ്ങൾക്ക് വേണ്ടത്ര സമയം ലഭിച്ചില്ല. COVID-19 പാൻഡെമിക്കും എല്ലാം കാരണം ആ സീസൺ മികച്ചതായിരുന്നില്ല .

ഒരുക്കങ്ങൾക്കായി ഞങ്ങൾക്ക് ഏകദേശം മൂന്നാഴ്ചയോളം സമയം എം,മാത്രമാണ് കിട്ടിയത്.ഫകുണ്ടോ, മറെ തുടങ്ങിയ കളിക്കാർക്ക് വേണ്ടത്ര പരിശീലനം ലഭിക്കാത്തതിനാൽ ആദ്യ മത്സരങ്ങളിൽ ഏതാനും മിനിറ്റുകൾ മാത്രമേ കളിക്കാനായുള്ളൂ. അതിനാൽ, ഞങ്ങൾക്ക് തയ്യാറെടുക്കാൻ സമയമില്ല എന്നതാണ് കാര്യം.നല്ല ഫലങ്ങൾക്കായി, ഞങ്ങൾ നന്നായി തയ്യാറാക്കേണ്ടതുണ്ട്, തയ്യാറാക്കാൻ, ഞങ്ങൾക്ക് വേണ്ടത്ര സമയം ആവശ്യമാണ്. എല്ലാ ടീമുകൾക്കും നന്നായി തയ്യാറെടുക്കാനും കളിക്കാനും മതിയായ സമയം ആവശ്യമാണ്, പക്ഷേ ഞങ്ങളുടെ ടീമിന് അത് ഇല്ലായിരുന്നു”കെബിഎഫ്‌സിക്ക് എവിടെ പിഴച്ചു എന്നതിന് വികൂന മറുപടി പറഞ്ഞു.

കേരള ബ്ലാസ്‌റ്റേഴ്‌സിന് പുറമെ ഐ ലീഗിൽ മോഹൻ ബഗാനെയും വികുന പരിശീലിപ്പിച്ചിട്ടുണ്ട്. 2019-20 സീസണിൽ ഐ ലീഗിൽ മോഹൻബഗാൻ കിരീടത്തിൽ മുത്തമിടുമ്പോൾ വികുനായിരുന്നു ടീമിന്റെ പരിശീലകൻ.നിലവില്‍ പോളണ്ടിലെ രണ്ടാം ഡിവിഷനില്‍ കളിക്കുന്ന എല്‍കെഎസ് ലോഡ്സിന്റെ പരിശീലകനാണ് വികൂന.