❝ഭാഗ്യമില്ലാത്തത് കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ ഫൈനലിൽ പരാജയപ്പെട്ടത് ❞ – ഐ എം വിജയൻ | Kerala Blasters

മാർച്ച് 20 ന് നടന്ന ഫൈനലിൽ ഹൈദരാബാദ് എഫ്‌സിയോട് തോറ്റതിന് ശേഷം തങ്ങളുടെ ആദ്യ ഹീറോ ഐഎസ്‌എൽ കിരീടം നേടാനുള്ള സുവർണാവസരം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു. ഭാഗ്യമില്ലാത്തത് കൊണ്ടാണ് ബ്ലാസ്റ്റർസ് ഫൈനലിൽ പരാജയപെട്ടതെന്ന് ഇന്ത്യൻ ഇതിഹാസം ഐഎം വിജയൻ അഭിപ്രായപ്പെട്ടു.എട്ട് സീസണുകളിൽ ടൈറ്റിൽ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ ഫൈനലായിരുന്നു കടന്നു പോയത്. പക്ഷെ മൂന്നിലും പരാജയപെടാനായിരുന്നു വിധി.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ആറ് സീസണുകളിൽ ആദ്യമായി സെമി ഫൈനലിന് യോഗ്യത നേടിയതിൽ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന് വലിയ പങ്കുണ്ടായിരുന്നു. തുടക്കം മനന്ദഗതിയിൽ ആയിരുന്നെങ്കിലും ലീഗ് ഘട്ടത്തിൽ ഒമ്പത് മത്സരങ്ങൾ വിജയിച്ച് 34 പോയിന്റുകൾ നേടി.പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവരുടെ എക്കാലത്തെയും മികച്ചതായി ബ്ലാസ്‌റ്റേഴ്‌സിനെ അടയാളപ്പെടുത്തി.

സെമിയിൽ ലീഗ് വിന്നേഴ്‌സ് ഷീൽഡ് ഹോൾഡർമാരായ ജംഷഡ്പൂർ എഫ്‌സിയെ 2-1 ന് പരാജയപ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനൽ കളിക്കാൻ യോഗ്യത നേടിയത്. ഫൈനൽ പോരാട്ടത്തിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് കിരീടത്തിലേക്ക് നീങ്ങുകയായിരുന്നു, എന്നാൽ സാഹിൽ തവോറയുടെ സമനില ഗോൾ കളി അധിക സമയത്തേക്ക് മാറ്റി. ഒടുവിൽ, ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിന് ശേഷം ഹൈദരാബാദ് കപ്പ് ഉയർത്തി.

“ഫൈനലിൽ എത്തിയതിന് ശേഷം അവർക്ക് ഭാഗ്യമില്ലെന്ന് തോന്നുന്നു. അവസാന കടമ്പയിൽ അവർ പതറി, അല്ലാത്തപക്ഷം അവർക്ക് ഒരു മികച്ച ടൂർണമെന്റ് ഉണ്ടായിരുന്നു. അവർക്ക് ഒരു നല്ല ടീമുണ്ട്. അടുത്ത സീസണിൽ അവർക്ക് ഇത് കെട്ടിപ്പടുക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, ന്യൂസ് 9 ലൈവ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ ഐ എം വിയജൻ പറഞ്ഞു.

ത്യശൂർ സ്വദേശിയായ ഐഎം വിജയൻ 79 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 40 ഗോളുകൾ നേടി, 90കളുടെ അവസാനത്തിൽ ബൈച്ചുങ് ബൂട്ടിയയ്‌ക്കൊപ്പം മാരകമായ ഒരു ജോഡി രൂപീകരിക്കുകയും ചെയ്തു.1999 ലെ SAFF ചാമ്പ്യൻഷിപ്പ് വിജയത്തിലേക്ക് ബ്ലൂ ടൈഗേഴ്സിനെ നയിക്കുകയും ചെയ്തു.”മൂന്ന് വിദേശികൾ (അൽവാരോ വാസ്‌ക്വസ്, അഡ്രിയാൻ ലൂണ, ജോർജ് ഡയസ്) നന്നായി ഒത്തുചേർന്നു. കോച്ച് വളരെ മികച്ചതാണ്, അദ്ദേഹം ഇന്ത്യക്കാരുടെ പ്രകടനം മെച്ചപ്പെടുത്തി. ടീം ഒരു യൂണിറ്റായി കളിച്ചു,” വിജയൻ കൂട്ടിച്ചേർത്തു.