തുടർച്ചയായ ആറാം വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചെന്നൈയിൻ എഫ്സിക്കെതിരെ |Kerala Blasters
ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഐ എസ്എൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ നേരിടും. തുടർച്ചയായ ആറാം വിജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.കഴിഞ്ഞ മത്സരങ്ങളിൽ നേടിയ വിജയങ്ങളുടെ മനോവീര്യം ഉയർത്തിയതിന്റെ പിൻബലത്തിൽ ഇരുടീമുകളും ഇന്നിറങ്ങുന്നത്.
ചെന്നൈയിൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 7-3ന് തകർത്തപ്പോൾ മഞ്ഞപ്പട 3-2 ന് ബെംഗളൂരു എഫ്സിയെ മറികടന്നു.കഴിഞ്ഞ 3 എവേ മത്സരങ്ങളിലും ജയിച്ച ബ്ലാസ്റ്റേഴ്സിന്റെ മുഖ്യായുധം ഗോളടിയന്ത്രമായി മാറിയ ദിമിത്രിയോസ് ഡയമന്റകോസാണ്. കഴിഞ്ഞ 5 മത്സരങ്ങളിലും ഗ്രീക്ക് സ്ട്രൈക്കർ സ്കോർ ചെയ്യുകയും ചെയ്തു.ഐഎസ്എല്ലിൽ കെബിഎഫ്സി എക്കാലത്തെയും മികച്ച മുന്നേറ്റത്തിലാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളും ജയിക്കുകയും മൂന്ന് ക്ലീൻ ഷീറ്റ് നിലനിർത്തുകയും ചെയ്തു.

കഴിഞ്ഞയാഴ്ച മുൻ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്സിയെ (ബിഎഫ്സി) അഞ്ച് ഗോളുകളുടെ ത്രില്ലറിൽ ബ്ലാസ്റ്റേഴ്സ് മറികടന്നു. ഡിമിട്രിയോസ് ഡയമന്റകോസ് തുടർച്ചയായ അഞ്ചാം ഗെയിമിലും ഗോൾ കണ്ടെത്തി, അപ്പോസ്റ്റോലോസ് ജിയാനോയും ലക്ഷ്യം കണ്ടു.ഡിഫൻഡർ മാർക്കോ ലെസ്കോവിച്ച് കെബിഎഫ്സിക്ക് പിന്നിൽ ഉറച്ചുനിൽക്കുന്നു, അദ്ദേഹവും കഴിഞ്ഞ ആഴ്ച ബ്ലൂസിനെതിരെ ഒരു ഗോൾ നേടി. ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ താരമായാണ് ലെസ്കോവിനെ കണക്കാക്കുന്നത്.
ലീഗിൽ ഇതുവരെ ഏറ്റവും കൂടുതൽ വിജയകരമായ ഇന്റർ സപ്ഷനുകൾ ഡിഫൻഡർ നടത്തിയിട്ടുണ്ട്.നേർക്കുനേർ നോക്കുകയാണെങ്കിൽ രണ്ട് ദക്ഷിണേന്ത്യക്കാരും ഐഎസ്എല്ലിൽ 18 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ ഏഴ് മീറ്റിംഗുകൾ സമനിലയിൽ അവസാനിച്ചു. ചെന്നൈ ആറ് വിജയങ്ങൾ രേഖപ്പെടുത്തിയപ്പോൾ ബ്ലാസ്റ്റേഴ്സ് അഞ്ച് വിജയങ്ങൾ നേടി. കഴിഞ്ഞ സീസണിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടു വിജയങ്ങൾ നേടിയിരുന്നു.

ചെന്നൈയിൻ എഫ്സി: ദേബ്ജിത് മജുംദർ; അജിത് കുമാർ, ഫാലോ ഡയഗ്നെ, ഗുർമുഖ് സിംഗ്, ആകാശ് സാംഗ്വാൻ; ജൂലിയസ് ഡ്യൂക്കർ, എഡ്വിൻ വാൻസ്പോൾ; പ്രശാന്ത് കെ, നാസർ എൽ ഖയാതി, വിൻസി ബാരെറ്റോ, പീറ്റർ സ്ലിസ്കോവിച്ച്.
കേരള ബ്ലാസ്റ്റേഴ്സ്: പ്രഭ്സുഖൻ ഗിൽ; സന്ദീപ് സിംഗ്, ഹോർമിപം റൂയിവ, മാർക്കോ ലെസ്കോവിച്ച്, നിഷു കുമാർ; ജീക്സൺ സിംഗ്, ഇവാൻ കലിയൂസ്നി; സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, രാഹുൽ കെ.പി., ഡിമിട്രിയോസ് ഡയമന്റകോസ്.